പ്രവാസ ലോകത്ത് കുട്ടികള്‍ക്ക് നേരെയുള്ള അതിക്രമം കൂടുന്നു
text_fieldsഷാര്‍ജ: പ്രവാസ ഭൂമിയില്‍ കുട്ടികള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ വര്‍ധിക്കുന്ന വാര്‍ത്തകള്‍ രക്ഷിതാക്കളെ ഭയചകിതരാക്കുന്നു. കുട്ടികളെ ജോലിക്കാരികളെ ഏല്‍പ്പിച്ച് ജോലിക്ക് പോകുന്ന രക്ഷിതാക്കള്‍ ധാരളമുണ്ട് ഇവിടെ.
അതിന് പറ്റാത്തവര്‍ ഡെ കെയര്‍ സെന്‍ററുകളെയാണ് ആശ്രയിക്കുന്നത്. എന്നാല്‍ രണ്ട് ഭാഗത്ത് നിന്നും ഇടക്കിടക്ക് കേള്‍ക്കുന്ന അശുഭ വാര്‍ത്തകള്‍ രക്ഷിതാക്കളില്‍ ഭീതി വളര്‍ത്തുകയാണ്. കഴിഞ്ഞ ദിവസം ജോലിക്കാരിയുടെ കൊടും ക്രുരതക്കിരയായി ആശുപത്രിയില്‍ പ്രവേശിപ്പിച്ച സലാമ എന്ന ഒന്‍പത് മാസം പ്രായമുള്ള കുട്ടിയുടെ മരണം വിതച്ച ആഘാതത്തിലാണ് കുട്ടികളെ മറ്റുള്ളവരെ ഏല്‍പ്പിച്ച് ജോലിക്ക് പോകുന്ന രക്ഷിതാക്കള്‍.
ഒരു കാരണവശാലും കുട്ടികളെ ജോലിക്കാരികളെ ഏല്‍പ്പിച്ച് രക്ഷിതാക്കള്‍ പുറത്ത് പോകരുതെന്നാണ് മരിച്ച സലാമ എന്ന കുട്ടിയുടെ പിതാവും സൈനികനുമായ സാലിം ആല്‍ മസ്മി അനുഭവത്തില്‍ നിന്ന് പറയുന്നത്. തന്‍െറ കുടുംബത്തിന് പറ്റിയ നഷ്ടം നാളെ മറ്റുള്ളവര്‍ക്ക് പറ്റരുതെന്നാണ് അദ്ദേഹം പറയുന്നത്.
ജോലിക്ക് ആളുണ്ടെങ്കിലും കുട്ടികളുടെ മേല്‍ ബന്ധപ്പെട്ടവരുടെ ശ്രദ്ധ പതിഞ്ഞിരിക്കണം. ഇത് സലാമ എന്ന കുട്ടിയുടെ കാര്യം മാത്രമല്ല. അടുത്ത കാലത്തായി യു.എ.ഇയില്‍ നിന്നും മറ്റ് ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും ഇത്തരം വാര്‍ത്തകള്‍ അടിക്കടി വരുന്നുണ്ട്. ഭക്ഷണത്തില്‍ വിസര്‍ജ്യ വസ്തുക്കള്‍ ചേര്‍ക്കുക, കുട്ടികളേയും പ്രത്യേക സംരക്ഷണം ആവശ്യമുള്ളവരെയും മര്‍ദിക്കുക തുടങ്ങിയ വാര്‍ത്തകളും പതിവാണ്. ഇതിലെല്ലാം പ്രതികള്‍ ജോലിക്കാരികളാണ്. മാനസിക പിരിമുറുക്കങ്ങളും ജോലിഭാരവും ഇത്തരം ക്രുരകൃത്യങ്ങള്‍ക്ക് കാരണമാകുന്നുണ്ടെന്നാണ് സൂചന. ജോലിക്കാരികളുടെ അവിഹിത ബന്ധങ്ങളും ഇത്തരത്തിലുള്ള ക്രുരകൃത്യങ്ങളിലേക്ക് നയിക്കുന്ന ഘടകങ്ങളാണ്. യു.എ.ഇയുടെ പലഭാഗത്ത് നിന്നും നവജാത ശിശുക്കളെ ഉപേക്ഷിച്ച നിലയില്‍ കണ്ടത്തെിയിരുന്നു. ജോലിക്കാരികള്‍ക്ക് അവിഹിത ബന്ധങ്ങളിലൂടെ ജനിച്ച കുട്ടികളാണ് ഇത്തരത്തില്‍ ഉപേക്ഷിക്കപ്പെട്ടവയിലധികവുമെന്നാണ് അധികൃതര്‍ നല്‍കുന്ന കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഡെകെയര്‍ സെന്‍ററുകളെ ചുറ്റിപറ്റിയും പരാതികള്‍ നിരവധിയാണ്.
പലതും അനധികൃതമായാണ് പ്രവര്‍ത്തിക്കുന്നത്. ഗള്‍ഫ് മേഖലയില്‍ ഇത്തരം സെന്‍റര്‍ പ്രവര്‍ത്തിപ്പിക്കുന്ന ഒരു സ്ത്രീ കുട്ടികളെ മണിക്കൂറുകളോളം ഉറക്കാനുള്ള മരുന്ന് തേടിയത്തെിയ സംഭവം സാമൂഹിക മാധ്യമങ്ങള്‍ വഴി പ്രചരിച്ചിരുന്നു. മരുന്ന് വില്‍പ്പന രംഗത്ത് പ്രവര്‍ത്തിക്കുന്ന ആളാണ് ഇത് പുറംലോകത്തെ അറിയിച്ചത്.
രക്ഷിതാക്കളുടെ ഭാഗത്ത് നിന്നും വീഴ്ച്ചകളുണ്ട്. കുട്ടികള്‍ കെട്ടിടങ്ങളില്‍ നിന്ന് വീണ് മരിക്കുന്ന സംഭവങ്ങള്‍ക്ക് പിന്നില്‍ രക്ഷിതാക്കളുടെ അശ്രദ്ധയാണ് പ്രധാന കാരണം. നിരവധി കുട്ടികളാണ് ഇത്തരത്തില്‍ മരണപ്പെട്ടത്. കുട്ടികള്‍ക്ക് നേരെയുള്ള ലൈംഗിക അതിക്രമങ്ങളും വര്‍ധിച്ച് വരികയാണ്. കുടെപിറപ്പെന്ന് കരുതിയവര്‍ തന്നെയാണ് പലപ്പോഴും ഇത്തരം കേസുകളില്‍ പ്രതികളാകുന്നത്. ഷാര്‍ജ വ്യവസായ മേഖല എട്ടില്‍ താമസിക്കുന്ന ഉബൈദ എന്ന എട്ട് വയസുള്ള ജോര്‍ദാന്‍ ബാലനെ അതിക്രുരമായി കൊന്നത് പിതാവിന്‍െറ അടുത്ത സുഹൃത്തും നാട്ടുകാരനുമായിരുന്നു.
ദുബൈ കോടതിയില്‍ ഇതുമായി ബന്ധപ്പെട്ട കേസ് നടന്ന് വരികയാണിപ്പോള്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
