ദുബൈ ചേംബറില്‍ പുതുതായി രജിസ്റ്റര്‍ ചെയ്തത് 8000 കമ്പനികള്‍
text_fieldsദുബൈ: ദുബൈ ചേംബര്‍ ഓഫ് കൊമേഴ്സില്‍ ഈ വര്‍ഷം പുതുതായി രജിസ്റ്റര്‍ ചെയ്തത് 8000 കമ്പനികള്‍. സ്വദേശി യുവാക്കളില്‍ സംരംഭകത്വം പ്രോത്സാഹിപ്പിക്കാന്‍ ആവിഷ്കരിച്ച തിജാര്‍ ദുബൈ പദ്ധതിയാണ് ഇത്രയുമധികം കമ്പനികളുടെ രൂപവത്കരണത്തിലേക്ക് നയിച്ചത്. ഇതോടെ ചേംബറില്‍ രജിസ്റ്റര്‍ ചെയ്ത കമ്പനികളുടെ മൊത്തം എണ്ണം 1.93 ലക്ഷമായി. ഈ വര്‍ഷം ആദ്യ ആറുമാസം 20 പൊജക്റ്റുകള്‍ക്ക് തുടക്കം കുറിക്കുകയും ചെയ്തിട്ടുണ്ട്. സംരംഭകത്വം പ്രോത്സാഹിപ്പിക്കാന്‍ സ്മാര്‍ട്ട് ദുബൈ ഓഫിസുമായി ചേര്‍ന്ന് ദുബൈ ചേംബര്‍ പ്രത്യേക മത്സര പരിപാടി നടത്തിയിരുന്നു. ‘ദുബൈ സ്മാര്‍ട്ട്പ്രൂണര്‍’ എന്ന് പേരിട്ട മത്സരത്തിലൂടെ 350ഓളം പുത്തന്‍ ആശയങ്ങളാണ് ഉരുത്തിരിഞ്ഞത്. ഇപ്പോള്‍ മത്സരത്തിന്‍െറ രണ്ടാംഘട്ടം തുടങ്ങാനുള്ള ഒരുക്കത്തിലാണ് ദുബൈ ചേംബര്‍. ഇതിന് പുറമെ ഐ.ബി.എം കമ്പനിയുമായി ചേര്‍ന്ന് ‘ദുബൈ ഡിജിറ്റല്‍ ഓണ്ടര്‍പ്രൂണര്‍ഷിപ്പ് ഹബ്’ എന്ന പദ്ധതിക്കും തുടക്കമിട്ടു. സാങ്കേതികമേഖലയില്‍ സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുകയാണ് ലക്ഷ്യം. വ്യാപാരികളെ സഹായിക്കാന്‍ നിരവധി സ്മാര്‍ട്ട് ആപ്ളിക്കേഷനുകളും ദുബൈ ചേംബര്‍ പുറത്തിറക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.