സൂഖിയ അവാര്‍ഡ്: അപേക്ഷാ സമയപരിധി നീട്ടി
text_fieldsദുബൈ: അന്താരാഷ്ട്ര തലത്തില്‍ ജലദൗര്‍ലഭ്യം നേരിടാനുള്ള ഫലപ്രദമായ പദ്ധതികള്‍ ആവിഷ്കരിക്കുന്നവര്‍ക്കായി ഏര്‍പ്പെടുത്തിയ സൂഖിയ അവാര്‍ഡിന് അപേക്ഷിക്കാനുള്ള അന്തിമ തിയതി സെപ്റ്റംബര്‍ 30 വരെ നീട്ടി. 10 ലക്ഷം ഡോളര്‍ മൂല്യമുള്ള അവാര്‍ഡ് യു.എ.ഇ വൈസ്പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂമാണ് പ്രഖ്യാപിച്ചത്. മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂം ഗ്ളോബല്‍ ഇനിഷ്യേറ്റീവ്സായിരിക്കും അവാര്‍ഡ് ജേതാക്കളെ തെരഞ്ഞെടുക്കുക.
ജലദൗര്‍ലഭ്യം നേരിടുന്ന രാജ്യങ്ങളില്‍ കുടിവെള്ളം എത്തിക്കാനാണ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂം ഗ്ളോബല്‍ ഇനിഷ്യേറ്റീവ്സ് സൂഖിയ പദ്ധതി ആവിഷ്കരിച്ചത്. നിരവധി രാജ്യങ്ങളില്‍ ലക്ഷക്കണക്കിന് കുപ്പി കുടിവെള്ളം പദ്ധതിയുടെ ഭാഗമായി വിതരണം ചെയ്തു. ഇതോടനുബന്ധിച്ചാണ് സൂഖിയ അവാര്‍ഡും പ്രഖ്യാപിച്ചത്. അഞ്ച് ലക്ഷം ഡോളറിന്‍െറ ഇന്നവേറ്റിവ് പ്രൊജക്റ്റ്സ് അവാര്‍ഡ്, നാല് ലക്ഷം ഡോളറിന്‍െറ ഇന്നവേറ്റിവ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്മെന്‍റ് അവാര്‍ഡ്, ഒരുലക്ഷം ദിര്‍ഹത്തിന്‍െറ ഇന്നവേറ്റിവ് യൂത്ത് അവാര്‍ഡ് എന്നിവയാണ് നല്‍കുക. കൂടുതല്‍ വിവരങ്ങള്‍ക്ക്: www.suqia.ae
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.