Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 July 2016 3:18 PM IST Updated On
date_range 27 July 2016 3:18 PM ISTഇന്ത്യന്‍ അംബാസഡര്‍ക്ക് യു.എ.ഇ പ്രസിഡന്‍റിന്‍െറ ആദരം
text_fieldsbookmark_border
camera_alt????????? ????????? ??.?? ?????????? ??.?.? ??????????-???????????? ????? ??????? ???? ???????? ????? ?????? ???? ???????? ?????? ???????????????
അബൂദബി: ആഗസ്റ്റ് 31ന് ചുമതലയൊഴിയുന്ന ഇന്ത്യന്‍ അംബാസഡര്‍ ടി.പി. സീതാറാമിന് യു.എ.ഇ പ്രസിഡന്‍റ് ശൈഖ് ഖലീഫ ബിന്‍ സായിദിന്‍െറ ആദരം. യു.എ.ഇയും ഇന്ത്യയും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തമാക്കുന്നതില്‍ സ്തുത്യര്‍ഹമായ പങ്ക് വഹിച്ചത് പരിഗണിച്ചാണ് ആദരവ് നല്‍കിയത്. വിദേശകാര്യ-അന്താരാഷ്ട്ര സഹകരണ മന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ സായിദ് ആല്‍ നഹ്യാന്‍ മന്ത്രാലയത്തിലെ തന്‍െറ ഓഫിസിലെ കൂടിക്കാഴ്ചയില്‍ ആദരവ് സംബന്ധിച്ച ഉത്തരവ് സീതാറാമിന് കൈമാറുകയും അദ്ദേഹത്തെ അനുമോദിക്കുകയും ചെയ്തു. ഭാവിദൗത്യങ്ങളില്‍ മന്ത്രി വിജയം ആശംസിച്ചു. ചൈനീസ് അംബാസഡര്‍ക്കും യു.എ.ഇ പ്രസിഡന്‍െറ ആദര ഉത്തരവ് മന്ത്രി കൈമാറി. ഇരു അംബാസഡര്‍മാരും യു.എ.ഇ പ്രസിഡന്‍റ്, വിദേശകാര്യ-അന്താരാഷ്ട്ര സഹകരണ മന്ത്രി, ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്ക് നന്ദി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
