Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മലയാളി അബൂദബി  വിമാനത്താവളത്തില്‍ മരിച്ചു

text_fields
bookmark_border
മലയാളി അബൂദബി  വിമാനത്താവളത്തില്‍ മരിച്ചു
cancel
camera_alt???????? ????????
അബൂദബി: മകളുടെ എല്‍.എല്‍.ബി പ്രവേശനവുമായി ബന്ധപ്പെട്ട്  ബംഗളുരുവിലേക്ക് യാത്രതിരിച്ച മലയാളി അബൂദബിയില്‍ മരിച്ചു. റാന്നി ഈട്ടിച്ചുവട് മഴവഞ്ചേരില്‍ എം.പി. ജോര്‍ജിന്‍െറ മകന്‍  ജോര്‍ജ് ഫിലിപ്പ് (മോന്‍-55)  ആണ് മരിച്ചത്. 
തിങ്കളാഴ്ച രാവിലത്തെ ജെറ്റ് എയര്‍വേയ്സ്  വിമാനത്തില്‍ പോകാന്‍ വിമാനത്താവളത്തിലത്തെിയ ജോര്‍ജ് ഫിലിപ്പിന് ചെക് ഇന്‍ നടപടികള്‍ പൂര്‍ത്തിയാക്കി ഇമിഗ്രേഷന്‍ കൗണ്ടറില്‍ എത്തിയപ്പോള്‍ കടുത്ത നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു. തുടര്‍ന്ന്  മഫ്റഖ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.  ദുബൈ അല്‍ അഖില ജനറല്‍ ട്രേഡിങ് കമ്പനിയിലെ ഉദ്യോഗസ്ഥനായിരുന്നു. പിതാവ് എം.പി. ജോര്‍ജ് ദീര്‍ഘകാലം എന്‍.എം.ഡി.സിയില്‍  ജോലി ചെയ്തിരുന്നു. 
കോട്ടയം പള്ളം തുണ്ടത്തില്‍ ഐവിയാണ് ഭാര്യ. മക്കള്‍: ക്രിസ്റ്റീന്‍, ലെസ്ലി. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story