Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഅവധിക്ക്...

അവധിക്ക് നാട്ടില്‍പോയയാളുടെ കാര്‍ മോഷ്ടിച്ച  മലയാളികള്‍ പിടിയില്‍

text_fields
bookmark_border
അവധിക്ക് നാട്ടില്‍പോയയാളുടെ കാര്‍ മോഷ്ടിച്ച  മലയാളികള്‍ പിടിയില്‍
cancel
ഉമ്മുല്‍ഖുവൈന്‍: അവധിക്ക് നാട്ടില്‍ പോയ മലയാളിയുടെ കാര്‍ മോഷ്ടിച്ച രണ്ടു മലയാളികള്‍ പിടിയില്‍. കണ്ണൂര്‍,പാലക്കാട് സ്വദേശികളാണ് ഫുജൈറയില്‍ പിടിയിലായത്. ഒരാള്‍ സന്ദര്‍ശക വിസയില്‍ യു.എ.ഇയിലത്തെിയതാണ്.
ചികിത്സക്കായി നാട്ടില്‍പോയ വളാഞ്ചേരി സ്വദേശി ഉമ്മര്‍ഭായിയുടെ ദിബ്ബയിലെ  താമസസ്ഥലത്തു നിന്നാണ് ടെയോട്ട കെറോള കാര്‍ മോഷ്ടിക്കപ്പെട്ടത്.  മുറി തുറന്ന് താക്കോലെടുത്ത് കാറുമായി കടക്കുമ്പോള്‍ മറ്റൊരു വാഹനത്തിലിടിച്ചു. നിര്‍ത്താതെ പോയ ഇവരെ പൊലീസ് പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. രണ്ടു പേര്‍ക്കും ലൈസന്‍സുണ്ടായിരുന്നില്ല. മദ്യപിച്ചിരുന്നതായും പറയുന്നു. ഇവര്‍ക്കെതിരെ നാട്ടിലും കേസുണ്ടെന്ന് അറിയാന്‍ കഴിഞ്ഞതായി ഉമ്മര്‍ഭായ് പറഞ്ഞു.
വാഹനത്തിലുണ്ടായിരുന്ന ലൈസന്‍സ്, ഐഡി കാര്‍ഡ്, ചെക് തുടങ്ങിയ വിലപ്പെട്ട രേഖകള്‍ വിട്ടുകിട്ടാനുള്ള ശ്രമത്തിലാണ് ഉമ്മര്‍ഭായി.നാട്ടില്‍പോകുന്നവര്‍ ശ്രദ്ധിക്കണമെന്നും വിലപിടിപ്പുള്ള രേഖകള്‍  വാഹനത്തില്‍ സൂക്ഷിക്കരുതെന്നും പൊലീസ് അധികാരികള്‍ മുന്നറിയിപ്പ് നല്‍കി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:uae crime
Next Story