Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 July 2016 9:55 AM GMT Updated On
date_range 16 July 2016 9:55 AM GMTസോളാര്‍ ഇംപള്‍സ് തിരിച്ചത്തെുമ്പോള്‍ മസ്ദറിന് എ പ്ളസ്
text_fieldsbookmark_border
camera_alt???????? ????????-????? ??????????? ?????????????????? ?????????????????
അബൂദബി: ഒരു തുള്ളി ഇന്ധനമിറക്കാതെ നാല് വന്‍കരകളിലൂടെ പറന്ന് വിസ്മയം തീര്‍ത്ത സോളാര്‍ ഇംപള്‍സ് -രണ്ട് വിമാനം അബൂദബിയില്‍ നാളെ തിരിച്ചിറങ്ങുമ്പോള്‍ ചിറകുകളില്ലാതെ അംഗീകാരത്തിന്‍െറ വിഹായസ്സിലേക്കുയരുന്നത് യു.എ.ഇ സര്‍ക്കാറിന്‍െറ കീഴിലുള്ള മസ്ദര്‍ കമ്പനി. കമ്പനിയുടെ മേല്‍നോട്ടത്തില്‍ നിര്‍മിച്ച ഫോട്ടോവോള്‍ടെയ്ക് സെല്ലുകളുടെ കാര്യക്ഷമതയാണ് വിമാനത്തിന്‍െറ ഒമ്പത് രാജ്യങ്ങളിലൂടെയുള്ള 32,000 കിലോമീറ്റര്‍ യാത്ര ശുഭകരമാക്കിയത്. സൗരോജ സെല്ലുകളുടെ കാര്യക്ഷമത വര്‍ധിപ്പിച്ച് പരിഷ്കരിച്ചവയാണ് ഫോട്ടോവോള്‍ടെയ്ക് സെല്ലുകള്‍.
അബൂദബിയില്‍നിന്ന് പുറപ്പെട്ട് ഒമാന്‍, ഇന്ത്യ, മ്യാന്‍മര്‍, ചൈന, ജപ്പാന്‍, അമേരിക്ക, സ്പെയിന്‍, ഈജിപ്ത് എന്നീ രാജ്യങ്ങളിലൂടെ സഞ്ചരിച്ച ഇംപള്‍സ് -രണ്ട് സൗരോര്‍ജം മാത്രം ഉപയോഗിച്ച് രാവും പകലും ഇടതടവില്ലാതെ പറന്ന ലോകത്തിലെ ഏക വിമാനം എന്ന റെക്കോഡ് സ്വന്തമാക്കിയാണ് തിരിച്ചിറങ്ങുന്നത്. സൗരോജ ശേഖരണത്തിനായി 17,248 ഫോട്ടോവോള്‍ടെയ്ക് സെല്ലുകളാണ് വിമാനത്തിലൊരുക്കിയിരിക്കുന്നത്.
വിമാനത്തിന്‍െറ ലിഥിയം-അയേണ്‍ ബാറ്ററിയിലാണ് ഊര്‍ജം സംഭരിച്ച് വെക്കുന്നത്.സ്വയംപര്യാപ്തമായ ഓരോ ബാറ്ററിയും പ്രത്യേകം ഫോട്ടോവോള്‍ടെയ്ക് സെല്ലുമായി ബന്ധിപ്പിച്ചിരിക്കുകയാണ്. ഇതിനാല്‍ ഏതെങ്കിലും കുറച്ച് ബാറ്ററിയോ ഫോട്ടോവോള്‍ടെയ്ക് സെല്ലുകളോ തകരാറിലായാല്‍ പോലും അത് വിമാനത്തിന്‍െറ പ്രവര്‍ത്തനങ്ങളെ ബാധിക്കില്ല. 30 എന്‍ജിനീയര്‍മാര്‍, 25 സാങ്കേതിക വിദഗ്ധര്‍, 22 മിഷന്‍ കണ്‍ട്രോളര്‍മാര്‍ എന്നിവരടക്കം 140 പേരാണ് സോളാര്‍ ഇംപള്‍സ് -രണ്ട് യാഥാര്‍ഥ്യമാക്കാന്‍ വേണ്ടി പ്രവര്‍ത്തിച്ചത്.
ജപ്പാനിലെ നയോഗയില്‍നിന്ന് അമേരിക്കയിലെ കരോലിനയിലേക്കുള്ള 8,924 കിലോമീറ്ററാണ് സോളാര്‍ ഇംപള്‍സ് -2 തുടര്‍ച്ചയായി പറന്ന ഏറ്റവും കൂടിയ ദൂരം. 117 മണിക്കൂര്‍ 52 മിനിറ്റാണ് ഇതിനെടുത്തത്. പൈലറ്റുള്ള സൗരോര്‍ജ വിമാനപ്പറക്കലില്‍ ഇതും ഒരു റെക്കോഡാണ്്. ഈജിപ്തിലെ കെയ്റോയില്‍നിന്ന് അബൂദബിയിലേക്കുള്ള 2,500 കിലോമീറ്റര്‍ 40 മണിക്കൂര്‍ കൊണ്ട് പിന്നിടുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2015 മാര്‍ച്ച് പത്തിന് ഒമാനില്‍നിന്ന് പുറപ്പെട്ട് ഇന്ത്യയിലത്തെിയ വിമാനം അഹ്മദാബാദ്, വാരണാസി എന്നിവിടങ്ങളില്‍ ഇറങ്ങിയിരുന്നു. വാരണാസിയില്‍നിന്ന് മാര്‍ച്ച് 18ന് മ്യാന്‍മറിലെ മന്‍ഡാലേയിലാക്കാണ് വിമാനം പറന്നത്.
പത്ത് കോടിയിലേറെ ഡോളറാണ് സോളാര്‍ ഇംപള്‍സിന്‍െറ നിര്‍മാണചെലവ്. 2002ല്‍ തുടങ്ങിയ വിമാന നിര്‍മാണ പദ്ധതിയില്‍ മസ്ദര്‍ കൈകോര്‍ത്തത് 2003ലാണ്. 2015 മാര്‍ച്ചിലാണ് വിമാനം അബൂദബിയില്‍നിന്ന് ലോകസഞ്ചാരത്തിനിറങ്ങിയത്.
സ്വിറ്റ്സര്‍ലന്‍ഡ് ആസ്ഥാനമായി തുടങ്ങിയ സോളാര്‍ ഇംപള്‍സ് പദ്ധതിയുടെ സ്ഥാപകരും വിമാനത്തിന്‍െറ പൈലറ്റുമാരുമായ ബെര്‍ട്രന്‍ഡ് പികാര്‍ഡ്, ആന്‍ഡ്രേ ബോര്‍ഷ്ബര്‍ഗ് എന്നിവരുടെയും യു.എ.ഇ നേതൃത്വത്തിന്‍െറയും കാഴ്ചപ്പാടുകള്‍ ഏകീകൃതമായപ്പോള്‍ അതി മികവുള്ള ഒരു ശാസ്ത്രീയ പദ്ധതി ആകാശത്ത് ചിറക് വിരിക്കുകയായിരുന്നു. സാങ്കേതിക വിദ്യാ മൂല്യങ്ങളെ പ്രോത്സാഹിപ്പിച്ച് ഭൂമിയിലെ ഇന്ധനസ്രോതസ്സുകളെ സംരക്ഷിക്കാന്‍ രാഷ്ട്രങ്ങളെയും സംഘടനകളെയും പ്രചോദിപ്പിക്കുക എന്നതായിരുന്നു ഈ കാഴ്ചപ്പാട്. യു.എ.ഇയുടെ ഇയര്‍ ഓഫ് ഇന്നവേഷനും വിമാനത്തിന്‍െറ യാത്രയും ഒരേ വര്‍ഷത്തിലായിരുന്നുവെന്നതും ശ്രദ്ധേയമാണ്.
വിമാനത്തിന്‍െറ ആദ്യ പരീക്ഷണ പറക്കല്‍ നടത്തിയ ബെട്രാന്‍ഡ് പികാര്‍ഡ് പരീക്ഷണ വിജയം സമര്‍പ്പിച്ചത് അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധ സേനാ ഡെപ്യൂട്ടി സുപ്രീം കമാന്‍ഡറുമായ ജനറല്‍ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ആല്‍ നഹ്യാനായിരുന്നു.
‘പത്ത് വര്‍ഷം മുമ്പാണ് ഞാന്‍ ശൈഖ് മുഹമ്മദ് ബിന്‍ സായിദിനെ കണ്ടത്. അന്നു മുതല്‍ അദ്ദേഹത്തിന്‍െറ നിറഞ്ഞ പിന്തുണ ഈ പദ്ധതിക്കുണ്ട്. അതിനാല്‍ ഈ പരീക്ഷണ പറക്കല്‍ വിജയം ഞാന്‍ അദ്ദേഹത്തിന് സമര്‍പ്പിക്കുന്നു’-2014ല്‍ ബെട്രാന്‍ഡ് പികാര്‍ഡ് പറഞ്ഞു.
പുനരുപയോഗ ഊര്‍ജത്തോടുള്ള യു.എ.ഇയുടെ പ്രതിബദ്ധത, പദ്ധതി നിര്‍വഹണത്തിന് മസ്ദര്‍ കമ്പനിയിലുള്ള അടിസ്ഥാന സൗകര്യങ്ങള്‍, രാജ്യത്തെ അനുയോജ്യ കാലാവസ്ഥ എന്നിവ കാരണമാണ് അബൂദബിയെ ഇംപള്‍സ് -രണ്ടിന്‍െറ പുറപ്പെടല്‍-ആഗമന കേന്ദ്രമായി തെരഞ്ഞെടുത്തതെന്ന് ആന്‍ഡ്രേ ബോര്‍ഷ്ബര്‍ഗ് പ്രസ്താവിച്ചിരുന്നു. സോളാര്‍ ഇംപള്‍സ് -2ന്‍െറ മടങ്ങിവരവിന് സാക്ഷ്യം വഹിക്കാനും പൈലറ്റുമാരുമായി സംവദിക്കാനും അവസരം ഒരുക്കുന്നതിന് മസ്ദര്‍ കമ്പനി മത്സരം സംഘടിപ്പിച്ചിരുന്നു.
രജിസ്റ്റര്‍ ചെയ്യുന്നവരില്‍നിന്ന് നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കുന്നവര്‍ക്ക് രണ്ട് റിട്ടേണ്‍ ടിക്കറ്റുകളും സോളാര്‍ ഇംപള്‍സ് വിമാനത്തിന്‍െറ മാതൃക ഉള്‍പ്പെടെയുള്ള സമ്മാനങ്ങളും കമ്പനി വാഗ്ദാനം ചെയ്തിട്ടുണ്ട്.
വെള്ളിയാഴ്ച രാത്രി ഏഴിനാണ് രജിസ്ട്രേഷനുള്ള സമയം അവസാനിച്ചത്.

Next Story