നിര്‍മാണത്തിലുള്ള പാലം തകര്‍ന്ന് മൂന്നുപേര്‍ക്ക് പരിക്ക്
text_fieldsഅബൂദബി: അല്‍ റാഹ ബീച്ച് പരിസരത്തെ റൗണ്ട്എബൗട്ടിന് മുകളിലെ പാലം ഭാഗികമായി തകര്‍ന്ന് മൂന്നുപേര്‍ക്ക് പരിക്കേറ്റു. നിര്‍മാണത്തിലിരിക്കുന്ന പാലത്തിന്‍െറ പ്രവൃത്തികള്‍ക്കിടെ ബീം തകര്‍ന്ന് വീണാണ് ഇവര്‍ക്ക് പരിക്കേറ്റത്. ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട പരിക്കേറ്റവര്‍ അപകടനില തരണം ചെയ്തിട്ടുണ്ട്. വ്യാഴാഴ്ച രാവിലെ എട്ടോടെയാണ് സംഭവം. പാലം തകര്‍ന്നതിനെ തുടര്‍ന്ന് വാഹനങ്ങള്‍ വഴിതിരിച്ചുവിട്ടു. വാഹനങ്ങളുടെ വേഗത കുറക്കാനും പൊലീസിന്‍െറ നിര്‍ദേശങ്ങള്‍ പാലിക്കാനും ഡ്രൈവര്‍മാരെ ആഹ്വാനം ചെയ്തതായി അബൂദബി ട്രാഫിക് പൊലീസ് പബ്ളിക് റിലേഷന്‍സ് മേധാവി കേണല്‍ ജമാല്‍ അല്‍ അമീരി അറിയിച്ചു. റൗണ്ട്എബൗട്ടിന് സമീപത്തെ വാഹനങ്ങള്‍ക്ക് അല്‍ സീന ഭാഗത്തേക്ക് പോവുക അസാധ്യമായതിനാല്‍ അല്‍ മുനീറക്ക് മുമ്പിലുള്ള റോഡിലൂടെ തിരിഞ്ഞുപോകാന്‍ നിര്‍ബന്ധിതരായി. പ്രദേശത്ത് സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഗതാഗതം നിയന്ത്രണവിധേയമാണ്. പാലം തകരുന്ന സമയത്ത് വലിയ വാഹനത്തിരക്ക് ഇല്ലാതിരുന്നതിനാല്‍ കാര്യമായ ഗതാഗതക്കുരുക്ക് റിപ്പോര്‍ട്ട് ചെയ്തിട്ടില്ളെന്നും കേണല്‍ ജമാല്‍ പറഞ്ഞു.
അതേസമയം, അബൂദബി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പാലം തകര്‍ന്ന് വിമാനത്താവള സേവനങ്ങളെ ബാധിച്ചതായ ഊഹാപോഹങ്ങള്‍ വാട്സ് ആപിലൂടെയും മറ്റും പ്രചരിച്ചു. എന്നാല്‍, ഇത് ശരിയല്ളെന്നും സേവനങ്ങള്‍ പതിവുപോലെ നടന്നതായും വിമാനത്താവള വക്താവ് വ്യക്തമാക്കി.അതേസമയം, അബൂദബി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പാലം തകര്‍ന്ന് വിമാനത്താവള സേവനങ്ങളെ ബാധിച്ചതായ ഊഹാപോഹങ്ങള്‍ വാട്സ് ആപിലൂടെയും മറ്റും പ്രചരിച്ചു. എന്നാല്‍, ഇത് ശരിയല്ളെന്നും സേവനങ്ങള്‍ പതിവുപോലെ നടന്നതായും വിമാനത്താവള വക്താവ് വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.