ഉത്സവമാക്കാന്‍ ‘ഈദ് ഇന്‍ ദുബൈ’
text_fieldsദുബൈ: പെരുന്നാളിനോടനുബന്ധിച്ച് ദുബൈ ടൂറിസം വകുപ്പ് ഏജന്‍സിയായ ദുബൈ ഫെസ്റ്റിവല്‍സ് ആന്‍ഡ് റീട്ടെയില്‍ എസ്റ്റാബ്ളിഷ്മെന്‍റ് (ഡി.എഫ്.ആര്‍.ഇ) കുടുംബങ്ങള്‍ക്കായി വൈവിധ്യമായ പരിപാടികളാണ് ഒരുക്കുന്നത്. ‘ഈദ് ഇന്‍ ദുബൈ’ ഒമ്പതാം പതിപ്പില്‍ പ്രമുഖ അറബ് ഗായകന്‍ നവാല്‍ എല്‍ കുവൈത്തിയയുടെ സംഗീത വിരുന്ന്, അന്താരഷ്ട്ര കാര്‍ട്ടൂണ്‍ ഷോ, മുദ്ഹിശ് വേള്‍ഡ് എന്നിവക്ക് പുറമെ വിവിധ ഷോപ്പിങ് മാളുകളിലും വിനോദ ഉല്ലാസ പരിപാടികള്‍ ഒരുക്കിയിട്ടുണ്ട്. ഈദ് അവധി ദിനങ്ങളിലെല്ലാം പരിപാടികളുണ്ട്
●ദുബൈ കണ്‍സേര്‍ട്സ്
പെരുന്നാളിനോടനുബന്ധിച്ച് ദുബൈ വേള്‍ഡ് ട്രേഡ് സെന്‍ററില്‍ ദുബൈ കണ്‍സേര്‍ട്സ് എന്ന പേരിലാണ് അറബ് സംഗീത പ്രേമികളുടെ ഇഷ്ട ഗായകനായ നവാല്‍ എല്‍ കുവൈത്തീയയുടെ നാലു മണിക്കൂര്‍ നീളുന്ന സംഗീത നിശ അരങ്ങേറുക. രാത്രി ഒമ്പതു മണിക്ക് ആരംഭിക്കും.
●ഇന്ത്യ അണ്‍ഡിവൈഡഡ്
വെള്ളി,ശനി ദിവസങ്ങളില്‍ ട്രേഡ് സെന്‍റര്‍ സഅബീല്‍ ഹാള്‍ മൂന്നില്‍ എം.ടി.വി ഇന്ത്യ അണ്‍ഡിവൈഡഡ് പരിപാടി അരങ്ങേറും. ഇന്ത്യന്‍, പാകിസ്താനി കലാകാരന്മാരാണ് വേദിയിലത്തെുക. കോമള്‍ റിസ്വി, പാപോണ്‍, ഷഫ്ഖാത് അമനാത് അലി എന്നിവര്‍ എട്ടാം തീയതിയും ആരിഫ് ലോഹര്‍,കൈലാശ് ഖേര്‍ എന്നിവര്‍ ഒമ്പതിനും പരിപാടി അവതരിപ്പിക്കും.
●ഷോപ്, സ്പിന്‍, വിന്‍
ഇതിന് പുറമെ വിവിധ മാളുകളുടെ കൂട്ടായ്മ നടത്തുന്ന സമ്മാനപദ്ധതി ആകര്‍ഷകമാണ്. 15 ലക്ഷം ദിര്‍ഹം വില വരുന്ന സമ്മാനങ്ങള്‍ നല്‍കുന്ന ഈദിയാത്ത് ദുബൈ പ്രമോഷന്‍ ജൂണ്‍ 23 ന് തുടങ്ങിയതാണ്.
ഷോപ്, സ്പിന്‍, വിന്‍ എന്ന പേരിലുള്ള ഈ സമ്മാന പദ്ധതിയില്‍ പെരുന്നാളിനോടനുബന്ധിച്ചുള്ള മൂന്ന ദിവസങ്ങളില്‍ പ്രത്യേക സമ്മാനങ്ങളുണ്ട്. 200 ദിര്‍ഹത്തിന് സാധനം വാങ്ങുമ്പോള്‍ കൂപ്പണ്‍ ലഭിക്കും. ഇതില്‍ ഒരു പ്രൊമോ കോഡ് ഉണ്ടാകും. ഇത് ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയത് സമ്മാനചക്രം തിരിച്ച് കാഷ് പ്രൈസുകള്‍ നേടാം. സമാ ദുബൈ ടി.വിയിലുടെ വിജയികളെ തത്സമയം പ്രഖ്യാപിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.