ഈ തമ്പുകളില്‍ നിറയുന്നത് സാഹോദര്യം
text_fieldsദുബൈ: അല്‍ ബറാഹയിലെ ദുബൈ കെ.എം.സി.സി ആസ്ഥാനം തുടര്‍ച്ചയായി അഞ്ചാം വര്‍ഷവും വിപുലമായ നോമ്പുതുറ നടത്തുന്നതിന്‍െറ ആഹ്ളാദത്തിലാണ്. ദിവസേന 1,500 ലേറെ പേര്‍ ഇവിടെ പ്രത്യേകം സജ്ജീകരിച്ച ശീതികരിച്ച തമ്പിലും പുറത്തുമായി നോമ്പുതുറക്കുന്നു. ദേശ, ഭാഷാ വ്യത്യാസമില്ലാതെ നിരവധി പേരാണ് ഇവിടെ നോമ്പ് തുറക്കാന്‍ എത്തുന്നത്. നോമ്പു തുറ സമയത്തിന് ഏറെ മുമ്പ് തന്നെ തമ്പ് നിറയും. ബംഗ്ളാദേശുകാരും പാകിസ്താനികളും ആഫ്രിക്കക്കാരും ഫിലിപ്പീനികളുമെല്ലാം ഒന്നിച്ചിരിന്ന് നോമ്പുതുറക്കുന്നത് മനുഷ്യ സൗഹൃദത്തിന്‍െറ മനോഹര കാഴ്ചയാണ്. ദിവസം 60 ഓളം വളണ്ടിയര്‍മാരാണ് ഇവര്‍ക്ക് സ്നേഹവും വിഭവങ്ങളും വിളമ്പുന്നത്.
30 പേരടങ്ങുന്ന ഏഴു വളണ്ടിയര്‍ സംഘങ്ങള്‍ രൂപവത്കരിച്ചിട്ടുണ്ടെങ്കിലും പലരും സ്വയം മുന്നോട്ടുവരുന്നതോടെ ദിവസവും വളണ്ടിയര്‍മാരുടെ എണ്ണം 60 കവിയും. വൈകിട്ട് മൂന്നു മണിയോടെ ഇവര്‍ കര്‍മനിരതരാകും.
പഴങ്ങള്‍ വൃത്തിയാക്കലും മുറിക്കലും ബിരിയാണി വിളമ്പലുമെല്ലാം ഇവര്‍ സംഘം തിരിഞ്ഞ് ചെയ്യുന്നു. തുറ കഴിഞ്ഞ് ആളുകള്‍ പിരിഞ്ഞ ശേഷം അവശിഷ്ടങ്ങള്‍ നീക്കി ശുചീകരണം കൂടി നടത്തിയശേഷമേ ഇവര്‍ പോകൂ.
വിവിധ വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും വ്യവസായ പ്രമുഖരുടെയും സഹായത്തോടെയാണ് ഓരോ ദിവസത്തേക്കും ആവശ്യമായ ഭക്ഷണ സാധനങ്ങള്‍ ഒരുക്കുന്നത്. കഴിഞ്ഞ അഞ്ചു വര്‍ഷമായി സ്ഥിരമായി സഹായിക്കുന്നവരുണ്ട്.
കേരളത്തിലെ മത, സാമൂഹിക, രാഷ്ട്രീയ മേഖലകളിലെ പ്രഗല്‍ഭരും പ്രവാസ ലോകത്തെ വ്യവസായ,വാണിജ്യ പ്രമുഖരും ഇഫ്താര്‍ ടെന്‍റ് സന്ദര്‍ശിക്കാറുണ്ട്.
ടെന്‍്റില്‍ അതിഥികളായി എത്തിയിരുന്നു. ദുബൈ കെ.എം.സി.സി മത കാര്യ വകുപ്പിന് കീഴില്‍ ഇഫ്താറിന് മുമ്പായി എല്ലാ ദിവസവും നടക്കുന്ന ഉദ്ബോധന ക്ളാസുകളും വളരെ പഠനാര്‍ഹമായിരുന്നു.
വിശുദ്ധ റമദാന്‍ വിട പറയുകയായി. അടുത്ത റമദാനില്‍ ആരെല്ലാം ഉണ്ടാകുമെന്ന് തീര്‍ച്ചയില്ല. പക്ഷേ, ഈ സേവന പ്രവര്‍ത്തനങ്ങള്‍ കാലം അടയാളപ്പെടുത്തുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല.
ദുബൈ: റാശിദ് ബിന്‍ മുഹമ്മദ് റമദാന്‍ ഗാതറിങിന്‍െറ ഭാഗമായി ദുബൈ മതകാര്യ വകുപ്പ്, അല്‍മനാര്‍ ഇസ്ലാമിക് സെന്‍ററുമായി സഹകരിച്ച് നടത്തുന്ന ഹോര്‍ലാന്‍സിലെ ഇഫ്താര്‍ ടെന്‍റില്‍ ദിവസവും 2,000 പേരാണ് നോമ്പുതുറക്കാനത്തെുന്നത്. മതകാര്യ വകുപ്പ് ദുബൈ വിവിധ മേഖലകളില്‍ നടത്തുന്ന ഏഴു ഇഫ്താര്‍ തമ്പുകളിലൊന്നാണിത്. ദേര, ബര്‍ഷ, സോണാപൂര്‍, ഖവാനീജ് തുടങ്ങിയ സ്ഥലങ്ങളിലാണ് മറ്റുള്ളവ.

കഴിഞ്ഞവര്‍ഷം ദുബൈ ടൂറിസം ഹോര്‍ലാന്‍സില്‍ നടത്തിയ ഇഫ്താര്‍ തമ്പാണ് ഇത്തവണ റാശിദ് ബിന്‍ മുഹമ്മദ് റമദാന്‍ ഗാതറിങിന്‍െറ ഭാഗമായി ദുബൈ മതകാര്യ വകുപ്പ് ഏറ്റെടുത്തത്. അല്‍മനാറിന്‍െറ കീഴിലുള്ള 100 വളണ്ടിയര്‍മാരാണ് തമ്പിലെ സേവനപ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. തമ്പിലത്തെുന്നവര്‍ക്ക് അധികാരികള്‍ എത്തിക്കുന്ന ഭക്ഷണം വിതരണം ചെയ്യുന്നതും തമ്പ് പരിപാലിക്കുന്നതും അല്‍മനാര്‍ പ്രവര്‍ത്തകരാണ്. നോമ്പുതുറക്ക് മുമ്പ് എല്ലാ ദിവസവും മലയാളം,തമിഴ്, ഉറുദു ഭാഷകളില്‍ ഇസ്ലാമിക പ്രഭാഷണങ്ങളും നടന്നു വരുന്നുണ്ട്. ദുബൈ സര്‍ക്കാരിന്‍െറ അതിഥികളായി എത്തിയ പണ്ഡിതന്മാരുടെ പ്രഭാഷണങ്ങള്‍ വ്യാഴം, വെള്ളി ദിവസങ്ങളില്‍ തറാവീഹിന് ശേഷം നടന്നിരുന്നു.
ദേരയിലെ പ്രവാസികള്‍ക്ക് വലിയൊരു അനുഗ്രഹമാണ് ഹോര്‍ലാന്‍സിലെ ഇഫ്താര്‍ ടെന്‍റ്. വിവിധ രാജ്യക്കാരായ സാധാരണക്കാരുടെ ആശയകേന്ദ്രമാണ് ഈ തമ്പുകള്‍. കുടുംബം കൂടെയില്ലാതെ കഴിയുന്ന ദുബൈയിലെ വലിയ വിഭാഗം നോമ്പുതുറക്കാന്‍ ഇത്തരം ടെന്‍റുകളെയാണ് ആശ്രയിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
