പെരുന്നാള്‍ തിരക്ക് നേരിടാന്‍ ആര്‍.ടി.എ ഒരുക്കം തുടങ്ങി
text_fieldsദുബൈ: പെരുന്നാള്‍ അവധി ദിനങ്ങളിലെ തിരക്ക് നേരിടാന്‍ ആര്‍.ടി.എ ഒരുക്കം തുടങ്ങി. മെട്രോ സര്‍വീസിന്‍െറ സമയം വര്‍ധിപ്പിച്ചതിന് പുറമെ ഏറ്റവും കൂടുതല്‍ തിരക്ക് അനുഭവപ്പെടുന്ന ദുബൈ മാളിലേക്ക് ബസുകളുടെ എണ്ണം കൂട്ടിയിട്ടുമുണ്ട്. റോഡിലെ തിരക്ക് ഒഴിവാക്കാന്‍ പൊതുഗതാഗത സംവിധാനങ്ങള്‍ പരമാവധി ഉപയോഗിക്കാന്‍ ആളുകള്‍ ശ്രദ്ധിക്കണമെന്ന് ആര്‍.ടി.എ ട്രാന്‍സ്പോര്‍ട്ടേഷന്‍ വിഭാഗം ഡയറക്ടര്‍ ആദില്‍ ശാകിരി പറഞ്ഞു.
ദുബൈ മെട്രോ അവധി ദിനങ്ങളില്‍ പുലര്‍ച്ചെ രണ്ട് വരെ സര്‍വീസ് നടത്തും. ഇതിന് പുറമെ ഏറ്റവും കൂടുതല്‍ ആളുകള്‍ ആഘോഷത്തിനത്തെുന്ന ദുബൈ മാള്‍, ബുര്‍ജ് ഖലീഫ പരിസരത്തേക്ക് ദേര സിറ്റി സെന്‍റര്‍, സത്വ, ബുര്‍ജുമാന്‍, കറാമ എന്നിവിടങ്ങളില്‍ നിന്ന് അവധിദിനങ്ങളില്‍ കൂടുതല്‍ ബസുകള്‍ ഓടിക്കും. പെരുന്നാള്‍ ദിനം മുതല്‍ നാലുദിവസത്തേക്ക് വൈകിട്ട് മൂന്ന് മുതല്‍ രാത്രി 12 വരെയായിരിക്കും നോണ്‍സ്റ്റോപ്പ് സര്‍വീസ്. ദുബൈ മാളിലേക്കത്തെുന്ന വാഹനങ്ങള്‍ക്ക് പാര്‍ക്ക് ചെയ്യാന്‍ ദുബൈ വേള്‍ഡ് ട്രേഡ് സെന്‍ററില്‍ പ്രത്യേക സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇവിടെ നിന്ന് ദുബൈ മാളിലേക്ക് ഷട്ടില്‍ ബസുകള്‍ സര്‍വീസ് നടത്തും. കൂടുതലായി 65 ബസുകള്‍ രംഗത്തിറക്കും. ദി അഡ്രസ് ഹോട്ടല്‍, ബുര്‍ഫ് ഖലീഫ മെട്രോ സ്റ്റേഷന്‍ എന്നിവിടങ്ങളില്‍ നിന്നും ബസ് സര്‍വീസ് ഉണ്ടാകും. ദുബൈ മാള്‍ പരിസരത്ത് കൂടുതല്‍ ടാക്സികളും സര്‍വീസിനിറക്കും.
ഇതിനാവശ്യമായ നിര്‍ദേശം ടാക്സി ഫ്രാഞ്ചൈസി കമ്പനികള്‍ക്ക് നല്‍കിയിട്ടുണ്ടെന്ന് ആര്‍.ടി.എ ട്രാഫിക് ആന്‍ഡ് റോഡ്സ് ഏജന്‍സി സി.ഇ.ഒ മാഇത ബിന്‍ ഉദായ് പറഞ്ഞു.
വിമാനത്താവളം ടെര്‍മിനല്‍ മൂന്നില്‍ നിന്ന് യൂനിയന്‍ മെട്രോ സ്റ്റേഷന്‍, അല്‍ ഫഹീദി മെട്രോ സ്റ്റേഷന്‍ വഴി സത്വ ഗ്രാന്‍ഡ് മോസ്കിലേക്ക് സി വണ്‍ ബസ് സര്‍വീസ് 24 മണിക്കൂറുമുണ്ടാകും. ശൈഖ് സായിദ് റോഡ്, അല്‍ഖൈല്‍ റോഡ് എന്നിവിടങ്ങളിലേക്കുള്ള ഫൈനാന്‍ഷ്യല്‍ സെന്‍റര്‍ സ്ട്രീറ്റിലെ തിരക്ക് ഒഴിവാക്കാന്‍ മറ്റ് റോഡുകളിലൂടെ വാഹനങ്ങള്‍ വഴിതിരിച്ചുവിടും. ഇതിനാവശ്യമായ സൂചനാ ബോര്‍ഡുകള്‍ സ്ഥാപിക്കും. സഅബീല്‍ പാലത്തിലൂടെയും വാഹനങ്ങള്‍ കടത്തിവിടും.
ഈദ്ഗാഹുകള്‍ നടക്കുന്ന സ്ഥലം വൃത്തിയാക്കുന്ന പ്രവൃത്തികള്‍ക്ക് ആര്‍.ടി.എ തുടക്കം കുറിച്ചിട്ടുണ്ട്. നടപ്പാലങ്ങളും അടിപ്പാതകളും ഇതോടൊപ്പം ശുചീകരിക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
അബൂദബിയില്‍ ഇന്ന് മുതല്‍ ആറുദിവസം സൗജന്യ പാര്‍ക്കിങ്
അബൂദബി: ഈദുല്‍ ഫിത്വ്റിനോടനുബന്ധിച്ച് അബൂദബിയില്‍ ആറ് ദിവസം സൗജന്യ പാര്‍ക്കിങ് അനുവദിച്ചതായി നഗരകാര്യ-ഗതാഗത വകുപ്പ് അറിയിച്ചു.
ജൂലൈ മൂന്ന് മുതല്‍ ഒമ്പത് വരെയാണ് ഫീസ് നല്‍കാതെ പാര്‍ക്ക് ചെയ്യാന്‍ സാധിക്കുക.
നിരോധിത മേഖലകളിലും മറ്റു വാഹനങ്ങള്‍ക്ക് തടസ്സമാകുന്ന വിധത്തിലും പാര്‍ക്ക് ചെയ്യരുതെന്ന് വകുപ്പ് നിര്‍ദേശിച്ചു. റെസിഡന്‍റ് പാര്‍ക്കിങ് ഭാഗങ്ങളിലെ നിയമങ്ങള്‍ കര്‍ശനമായി പാലിക്കണം. കസ്റ്റമര്‍ കെയര്‍ കേന്ദ്രങ്ങള്‍ക്ക് ജൂലൈ പത്ത് വരെ ഈദുല്‍ ഫിത്വ്ര്‍ അവധിയാണെങ്കിലും 8003009 നമ്പറില്‍ 24 മണിക്കൂറും കാള്‍ സെന്‍റര്‍ പ്രവര്‍ത്തിക്കുമെന്നും വകുപ്പ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
