Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഡോ.ബേബി മാത്യുവിന് യാത്രയയപ്പ്
text_fieldsbookmark_border
റാസല്‍ ഖൈമ: ആതുര സേവന രംഗത്ത് 40 വര്‍ഷം നീണ്ട സേവനത്തിന് ശേഷം പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് മടങ്ങുന്ന റാസല്‍ഖൈമയിലെ സാമൂഹിക രംഗത്ത് നിറ സാന്നിധ്യമായിരുന്ന ഡോ. ബേബി മാത്യുവിന് ഇന്ത്യന്‍ റിലീഫ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ യാത്രയയപ്പ് നല്‍കി. റാക് ബിന്‍ മാജിദ് ഹോട്ടലില്‍ ഇഫ്താറോട് കൂടി സംഘടിപ്പിച്ച ചടങ്ങില്‍ ഇന്ത്യന്‍ ഡെപ്യൂട്ടി കോണ്‍സുല്‍ ജനറല്‍ കെ. മുരളീധരന്‍ മുഖ്യാതിഥിയായിരുന്നു. ഐ.ആര്‍.സി പ്രസിഡന്‍റ് ഡോ നിഷാം നൂറുദ്ദീന്‍ അധ്യക്ഷത വഹിച്ചു. ഡോ ജോര്‍ജ് ജേക്കബ്, ഡോ. ഗുപ്ത ,പ്രസാദ് ശ്രീധരന്‍, ഹബീബ് മുണ്ടോള്‍, മെഹ്റൂഫ് പൊതിയാല്‍ എന്നിവര്‍ സംസാരിച്ചു. റാക് പ്രവാസി ഇന്ത്യ പ്രസിഡന്‍റ് സുബ്രമണി കവിത ആലപിച്ചു. വിവിധ സംഘടന പ്രതിനിധികളും പൗരപ്രമുഖരും ചടങ്ങില്‍ സംബന്ധിച്ചു. അഡ്വ നജ്മുദ്ദീന്‍ സ്വാഗതവും സുമേഷ് മഠത്തില്‍ നന്ദിയും പറഞ്ഞു.
Next Story