Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_right‘മിസ്റ്റര്‍...

‘മിസ്റ്റര്‍ ഇന്‍റര്‍നാഷണല്‍ ഇന്ത്യന്‍’  ശരീര സൗന്ദര്യ മത്സരം നാളെ 

text_fields
bookmark_border

ദുബൈ: എമിറേറ്റ്സ് ബോഡി ബില്‍ഡിങ് ഫെഡറേഷന്‍െറ സഹകരണത്തോടെ അല്‍ സീല്‍ ഫിറ്റ്നസും റിതം ഇവന്‍റ്സും ചേര്‍ന്ന് സംഘടിപ്പിക്കുന്ന ‘മിസ്റ്റര്‍ ഇന്‍റര്‍നാഷണല്‍ ഇന്ത്യന്‍’ ശരീര സൗന്ദര്യ മത്സരം ശനിയാഴ്ച ദുബൈ അല്‍ നാസര്‍ ലിഷര്‍ ലാന്‍റ് ഐസ് റിങ്കില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. രാവിലെ നടക്കുന്ന യോഗ്യതാ മത്സരത്തിന് ശേഷം വൈകിട്ട് നാലിന് ഫൈനല്‍ റൗണ്ടിന് തുടക്കമാകും. ഇന്ത്യന്‍ ഗുസ്തി താരവും നടനുമായ ഖലി മുഖ്യാതിഥിയായി പങ്കെടുക്കും. 
ലോകത്തെങ്ങുമുള്ള ഇന്ത്യന്‍ പ്രവാസികള്‍ക്കായി നടത്തുന്ന മത്സരത്തില്‍ പങ്കെടുക്കാന്‍ ആറ് വിഭാഗങ്ങളിലായി 140ലധികം പേര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഫൈനലില്‍ 30ഓളം പേര്‍ മാറ്റുരക്കും. ഓരോ വിഭാഗത്തില്‍ നിന്നും വിജയിയെ കൂടാതെ ഫസ്റ്റ് റണ്ണറപ്പിനും സെക്കന്‍ഡ് റണ്ണറപ്പിനും സമ്മാനമുണ്ട്. മിസ്റ്റര്‍ ഇന്‍റര്‍നാഷണല്‍ ഇന്ത്യന്‍ പട്ടം നേടുന്നയാള്‍ക്ക് 10 ലക്ഷം രൂപയാണ് സമ്മാനം. റണ്ണറപ്പിന് അഞ്ചുലക്ഷവും ഫസ്റ്റ് റണ്ണറപ്പിന് 2.5 ലക്ഷവും ഫൈനലിലത്തെുന്ന മറ്റ് മൂന്നുപേര്‍ക്ക് ലക്ഷം രൂപ വീതവും നല്‍കും. ഇതിന് പുറമെ ട്രോഫിയും സര്‍ട്ടിഫിക്കറ്റുമുണ്ടാകും. യു.എ.ഇ സ്വദേശികളായ ജഡ്ജിമാരാണ് വിധി നിര്‍ണയിക്കുക. 
അന്താരാഷ്ട്ര നിയമങ്ങള്‍ കര്‍ശനമായി പാലിച്ചായിരിക്കും മത്സരമെന്നും ഉത്തേജക മരുന്നുകള്‍ ഉപയോഗിക്കുന്നവര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നും അധികൃതര്‍ വ്യക്തമാക്കി. ഓരോ വിഭാഗത്തിലെയും വിജയികളെ തത്സമയം പ്രഖ്യാപിക്കും. മത്സരങ്ങള്‍ക്കിടയില്‍ അറബിക്- യു.എ.ഇ കലാരൂപങ്ങളും കരാട്ടെ, ജൂഡോ എന്നിവയും വേദിയില്‍ അവതരിപ്പിക്കും. 
സംഘാടകരായ ദുബൈ ഇന്ത്യന്‍ കമ്മിറ്റി ഭാരവാഹി ഇമ്രാന്‍ ഖാന്‍, എമിറേറ്റ്സ് ബോഡി ബില്‍ഡിങ് ഫെഡറേഷന്‍ സെക്കന്‍ഡ് വൈസ് പ്രസിഡന്‍റ് അബ്ദുല്‍ കരീം മുഹമ്മദ് സഈദ്, ബ്രിഗേഡിയര്‍ അന്‍സാരി തുടങ്ങിയവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:uae fashionshow
Next Story