എബിൻ ജോർജിന്റെ സംഗീതനിശ ശനിയാഴ്ച
text_fieldsദുബൈ: 27 സംഗീതോപകരണങ്ങള്‍ ഒരുമണിക്കൂറിനകം വായിച്ച് ലോക റെക്കോഡ് നേടിയ എബിന്‍ ജോര്‍ജിന്‍െറ സംഗീത നിശയും അവാര്‍ഡ് ദാന ചടങ്ങും ശനിയാഴ്ച നടക്കും. വൈകിട്ട് ആറുമുതല്‍ ഷാര്‍ജ എസ്.ഡബ്ള്യു.സി ഓഡിറ്റോറിയത്തില്‍ (വര്‍ഷിപ് സെന്‍റര്‍) നടക്കുന്ന ‘നത്തിങ് ഈസ് ഇംപോസിബിള്‍ ഗ്രാന്‍ഡ് ഫിനാലെ’ എന്ന് പേരിട്ട അവാര്‍ഡ് നൈറ്റ് ദുബൈ ഡെപ്യൂട്ടി കോണ്‍സുല്‍ ജനറല്‍ കെ. മുരളീധരന്‍ ഉദ്ഘാടനം ചെയ്യുമെന്ന് പിതാവ് സി.കെ. ജോര്‍ജ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
2013 ഫെബ്രുവരി രണ്ടിന് നടന്ന പ്രകടനത്തെ തുടര്‍ന്ന് വിവിധ രാജ്യങ്ങളില്‍ നിന്നായി 32ഓളം ലോക റെക്കോഡുകളാണ് എബിന്‍ സ്വന്തമാക്കിയത്. ഇത് മറ്റൊരു റെക്കോഡായി മാറിയിരിക്കുകയാണ്. അവാര്‍ഡുകള്‍ വിതരണം ചെയ്യുന്ന ചടങ്ങാണ് ശനിയാഴ്ച നടക്കുന്നത്. ലോക റെക്കോഡ് പ്രകടനത്തിന്‍െറ പ്രസക്ത ഭാഗങ്ങള്‍ എബിന്‍ വേദിയില്‍ അവതരിപ്പിക്കും. നാലുമണിക്കൂര്‍ നീളുന്ന സംഗീതനിശയിലേക്കുള്ള പ്രവേശം സൗജന്യമാണ്. രണ്ടാം വയസ്സില്‍ പാഡ് ഡ്രംസില്‍ സംഗീത പഠനം ആരംഭിച്ച എബിന്‍ പിന്നീട് നിരവധി ഉപകരണങ്ങളില്‍ വൈദഗ്ധ്യം നേടി. ലണ്ടന്‍ ട്രിനിറ്റി കോളജ് ഓഫ് മ്യൂസിക്കില്‍ നിന്ന് കീബോര്‍ഡില്‍ എട്ടാം ഗ്രേഡ് വിജയിക്കുകയും അമേരിക്ക ബെര്‍കിലി കോളജ് ഓഫ് മ്യൂസികില്‍ നിന്ന് സംഗീതം അഭ്യസിക്കുകയും ചെയ്തു.
ഇനിയും കൂടുതല്‍ വാദ്യോപകരണങ്ങള്‍ പഠിക്കാനുള്ള ശ്രമത്തിലാണെന്ന് എബിന്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ ഷിജി വര്‍ഗീസ്, മീഡിയ കോഓഡിനേറ്റര്‍ ബിജു ഓവനാലില്‍ എന്നിവരും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.