Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightസാബിറിനു വേണ്ടി...

സാബിറിനു വേണ്ടി കൈകോര്‍ക്കാം

text_fields
bookmark_border

ദുബൈ: അസുഖം മുര്‍ച്ഛിച്ചതിനത്തെുടര്‍ന്ന് ഹത്ത ആശുപത്രിയില്‍ അബോധവസ്ഥയില്‍ കഴിയുന്ന കാസര്‍കോട് മുണ്ടിതടുക്ക സ്വദേശി സാബിറി (20)നെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ സുമനുസ്സുകള്‍ കൈകോര്‍ക്കുന്നു. സാബിറിനെ നാട്ടിലേക്ക് കൊണ്ടുപേകാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്.  ഒരാഴ്ചക്കകം സാബിറിനെ നാട്ടിലേക്ക് മാറ്റാന്‍ പറ്റുമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞതായി സബീറിന്‍െറ അയല്‍വാസിയും സന്നദ്ധ പ്രവര്‍ത്തകനുമായ അബൂബക്കര്‍ പറഞ്ഞു. രോഗനിലയില്‍ പുരോഗതി കാണുന്നുണ്ട്. നാട്ടിലത്തെിച്ച് ഹൃദയ വാല്‍വ് പെട്ടെന്ന് മാറ്റിവെച്ചാലേ നാലു സഹോദരികളും കൊച്ചു സഹോദരനും രോഗികളായ മാതാപിതാക്കളും  അടങ്ങുന്ന കുടുംബത്തിന്‍െറ ഏക ആശ്രയമായ സാബിറിനെ രക്ഷിക്കാനാകൂ. പക്ഷെ അതിനാവശ്യമായ വളരെ വലിയ തുക കണ്ടത്തൊന്‍ പ്രയാസപ്പെടുകയാണ് ഉറ്റവരും സാമൂഹിക പ്രവര്‍ത്തകരും.
ഹത്തയിലെ കഫ്തീരിയ തൊഴിലാളിയായ സാബിര്‍ വയറു വേദനയും പനിയും ബാധിച്ചാണ് ഹത്ത ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലത്തെിയത്. പിന്നീട് ബോധരഹിതാനയതിനെതുടര്‍ന്ന് ഐ.സി.യുവിലേക്ക് മാറ്റി. ഹൃദയ വാല്‍വുകളുടെ തകര്‍ച്ചയും തലച്ചോറിലെ രക്തസ്രാവവും പക്ഷാഘാതവും രക്തസമ്മര്‍ദ്ദത്തിലെ വ്യതിയാനവുമെല്ലാം ഒരേ സമയം സാബിറിനെ ആക്രമിച്ച് വീഴ്ത്തുകയായിരുന്നു.
നാട്ടിലത്തെിച്ചാലും  ശസ്ത്രക്രിയക്കും തുടര്‍ ചികിത്സക്കും ഒരുപാട് പണം വേണമെന്ന ആശങ്കയാണ് സാബിറിന്‍െറ കുടുംബത്തെയും സുഹൃത്തുക്കളെയും അലട്ടുന്നത്. അവര്‍ നാട്ടില്‍ സഹായ നിധി കമ്മിറ്റി രൂപവത്കരിക്കുകയം ബാങ്ക് അക്കൗണ്ട് തുറക്കുകയും ചെയ്തിട്ടുണ്ട്. കേരള ഗ്രാമീണ്‍ ബാങ്ക് മധൂര്‍ ശാഖയിലാണ് സംയുക്ത അക്കൗണ്ട് തുടങ്ങിയത്. അക്കൗണ്ട് നമ്പര്‍: 40475101015300. IFSC കോഡ് KLGB 0040475. യു.എ.ഇയിലുള്ളവര്‍ക്ക്  കുടുതല്‍ വിവരത്തിന് 050 2780272 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sabir help
Next Story