കേരള ജൂനിയര്‍ ഫുട്ബാള്‍ ടീമില്‍ പ്രവാസി വിദ്യാര്‍ഥി
text_fieldsഅബൂദബി: പഞ്ചാബില്‍ നടക്കുന്ന ദേശീയ ജൂനിയര്‍ ഫുട്ബാള്‍ ടൂര്‍ണമെന്‍റിനുള്ള കേരള ടീമിലേക്ക് പ്രവാസി വിദ്യാര്‍ഥിക്ക് സെലക്ഷന്‍ ലഭിച്ചു. എറണാകുളം സ്വദേശികളായ ജോണ്‍ കാട്ടൂക്കാരന്‍-സീമ ദമ്പതികളുടെ മകനും അബൂദബി ഇന്ത്യന്‍ സ്കൂളിലെ 11ാം ക്ളാസ് വിദ്യാര്‍ഥിയുമായ ജേക്കബ് ജോണിനാണ് കേരള ടീമില്‍ ഇടം ലഭിച്ചത്. പ്രവാസ ലോകത്ത് നിന്ന് കേരള ജൂനിയര്‍ ഫുട്ബാള്‍ ടീമിലേക്ക് തെരഞ്ഞെടുക്കപ്പെടുന്ന ആദ്യ കളിക്കാരനാണ് ജേക്കബ്.
കേരള ടീമിനൊപ്പം ചേര്‍ന്ന ജേക്കബ് ജോണ്‍ പഞ്ചാബിലേക്ക് തിരിച്ചിട്ടുണ്ട്. 25ന് ഒഡീഷക്കെതിരെ നടക്കുന്ന ആദ്യ മത്സരത്തില്‍ ജേക്കബ് കളിക്കാനിറങ്ങുമെന്നാണ് പ്രതീക്ഷ.
മുന്നേറ്റ നിരക്കാരനായി കളിക്കുന്ന ജേക്കബ് ജോണ്‍ നാല് വര്‍ഷമായി അബൂദബി ഇത്തിഹാദ് ഫുട്ബാള്‍ അക്കാദമിയിലാണ് പരിശീലനം നടത്തുന്നത്. അര്‍മീനിയന്‍ പരിശീലകന്‍ മിഖായേല്‍ സഖറിയാന്‍െറ കീഴില്‍ നേടിയ പരിശീലനത്തിലൂടെ തന്‍െറ കഴിവുകള്‍ തേച്ചുമിനുക്കിയാണ് ജേക്കബ് കേരള ടീമിനൊപ്പം ചേര്‍ന്നത്.
ഇത്തിഹാദ് അക്കാദമിയുടെ സഹായത്തോടെ ജേക്കബ് ജോണ്‍ രണ്ടാഴ്ച സ്പെയിനിലെ ബാഴ്സലോണ വേള്‍ഡ് സോക്കര്‍ അക്കാദമിയിലും പരിശീലനം നേടിയിരുന്നു.
2012ല്‍ അബൂദബിയില്‍ ആരംഭിച്ച ഇത്തിഹാദ് സ്പോര്‍ട്സ് അക്കാദമിയുടെ ആദ്യത്തെ മികച്ച നേട്ടമാണ് ജേക്കബ് ജോണിന്‍െറ കേരള ജൂനിയര്‍ ടീം സെലക്ഷനെന്ന് ഇത്തിഹാദ് അക്കാദമി പ്രസിഡന്‍റ് അറയ്ക്കല്‍ കമറുദ്ദീന്‍ പറഞ്ഞു. കേരളത്തിന്‍െറയും ഇന്ത്യയുടെയും ഫുട്ബാള്‍ ടീമിലേക്ക് ഭാവി താരങ്ങളെ വാര്‍ത്തെടുക്കുകയെന്ന ലക്ഷ്യത്തോടെയാണ് പ്രവര്‍ത്തിക്കുന്നത്.
ദുബൈയിലും അല്‍ഐനിലും ദോഹയിലും അക്കാദമി പ്രവര്‍ത്തിക്കുന്നുണ്ട്. വൈകാതെ കേരളത്തിലും ആരംഭിക്കുമെന്നും കമറുദ്ദീന്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.