പുറത്താക്കിയ ജീവനക്കാരന് 2.39 ലക്ഷം ദിര്‍ഹം തൊഴിലുടമ നല്‍കണമെന്ന് കോടതി
text_fieldsഅബൂദബി: ജോലിയില്‍ നിന്ന് ഏകപക്ഷീയ ഒഴിവാക്കിയതിന് ജീവനക്കാരന് തൊഴിലുടമ 2.39 ലക്ഷം ദിര്‍ഹം നഷ്ട പരിഹാരമായി നല്‍കണമെന്ന് കോടതി ഉത്തരവിട്ടു. കുടുംബത്തിനുള്ള വിമാന ടിക്കറ്റും വീട്ടുസാമഗ്രികള്‍ കൊണ്ടുപോകുന്നതിനുള്ള ചെലവും തൊഴിലുടമ വഹിക്കുകയും വേണം. 2007- 13 കാലഘട്ടത്തില്‍ ജോലി ചെയ്ത സ്ഥാപനത്തില്‍ നിന്ന് ഏകപക്ഷീയമായി ഒഴിവാക്കിയതിന് ഏഴര ലക്ഷം ദിര്‍ഹം നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് ജീവനക്കാരന്‍ അബൂദബി കോടതിയെ സമീപിച്ചത്. കീഴ്കോടതി 2,12,500 നഷ്ടപരിഹാരം നല്‍കാന്‍ വിധിച്ചു. തുടര്‍ന്ന് ജീവനക്കാരന്‍ അപ്പീല്‍സ് കോടതിയെ സമീപിക്കുകയും കുടിശ്ശിക അടക്കം 2.39 ലക്ഷം ദിര്‍ഹം നല്‍കാന്‍ ഉത്തരവിടുകയായിരുന്നു. തുടര്‍ന്ന് പരമോന്നത കോടതിയായ കസഷന്‍ കോടതിയില്‍ ജീവനക്കാരന്‍ അപ്പീല്‍ നല്‍കിയെങ്കിലും അപ്പീല്‍സ ്കോടതിയുടെ വിധി ശരിവെച്ചു.
സുപ്രീംകോടതിയില്‍ ജീവനക്കാരന്‍ അപ്പീല്‍ നല്‍കാന്‍ ശ്രമിച്ചെങ്കിലും അപേക്ഷ കോടതി നിരസിക്കുകയും കീഴ്കോടതി ഉത്തരവ് പ്രകാരമുള്ള നഷ്ടപരിഹാര തുക നല്‍കാന്‍ തൊഴിലുടമകളോട് നിര്‍ദേശിക്കുകയുമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.