യമനില്‍ എല്ലാവരും വെടിനിര്‍ത്തണം; സമാധാന ചര്‍ച്ചകള്‍ക്ക് തയാറാകണം- ബാന്‍ കി മൂണ്‍
text_fieldsഅബൂദബി: ഐക്യരാഷ്ട്രസഭയുടെ നേതൃത്വത്തിലുള്ള സമാധാന ചര്‍ച്ചകള്‍ പുനരാരംഭിക്കുന്നതിനും യമനില്‍ സമാധാനം കൊണ്ടുവരുന്നതിനും സര്‍ക്കാറും വിമതരും അടക്കം എല്ലാവരും സ്ഥിരം വെടിനിര്‍ത്തലിന് തയാറാകണമെന്ന് യു.എന്‍. സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍. അറബ് മേഖലയിലെ രാജ്യങ്ങളും വെടിനിര്‍ത്തലിന് തയാറാകണം. സമഗ്രവും സ്ഥിരവുമായ വെടിനിര്‍ത്തല്‍ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. അബൂദബി സുസ്ഥിര വാരാചരണത്തില്‍ പങ്കെടുക്കാനത്തെിയ ബാന്‍ കി മൂണ്‍ യമന്‍ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയുമായ ഖാലിദ് മഹ്ഫൂദ് അബ്ദുല്ല ബഹാഹുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
യമനിലെ സംഘര്‍ഷത്തിലും ജനങ്ങളുടെ ജീവന്‍ നഷ്ടപ്പെടുന്നതിലും മനുഷ്യരുടെ പ്രതിസന്ധികള്‍ വര്‍ധിച്ചു വരുന്നതിനും ബാന്‍ കി മൂണ്‍ ദു$ഖവും വേദനയും രേഖപ്പെടുത്തി.
ദുരിതവും സംഘര്‍ഷവും അവസാനിപ്പിക്കുന്നതിന് അന്താരാഷ്ട്ര സമൂഹത്തിന്‍െറ തുടര്‍ച്ചയായ ശ്രമങ്ങള്‍ക്കിടയിലും പോരാട്ടം തുടരുകയാണ്.
ബാന്‍ കി മൂണിന്‍െറ യമനിലെ പ്രത്യേക ദൂതന്‍ ഇസ്മായില്‍ ഊദ് ചെയ്ഖ് അഹമ്മദ് ഡിസംബറില്‍ സ്വിറ്റ്സര്‍ലാന്‍റില്‍ വിളിച്ച സമാധാന ചര്‍ച്ചകള്‍ക്കിടയിലും വെടിനിര്‍ത്തല്‍ ലംഘനങ്ങളുണ്ടായി.
ഒരു വര്‍ഷത്തിലധിമായി യമനില്‍ തുടരുന്ന ആഭ്യന്തര യുദ്ധം മൂലം ആയിരങ്ങള്‍ കൊല്ലപ്പെടുകയും 25 ലക്ഷം പേര്‍ ഭവന രഹിതരാകുകയും 76 ലക്ഷം പേര്‍ പട്ടിണിയിലാകുകയും ചെയ്തു. വെടിനിര്‍ത്തല്‍ എങ്ങനെ പുതുക്കാമെന്നും പുതിയ രാഷ്ട്രീയ പരിഹാര ചര്‍ച്ചകള്‍ ആരംഭിക്കാമെന്നത് സംബന്ധിച്ചും ബാന്‍ കി മൂണ്‍ യമന്‍ വൈസ് പ്രസിഡന്‍റുമായി അഭിപ്രായങ്ങള്‍ പങ്കുവെച്ചു. സ്വിറ്റ്സര്‍ലാന്‍റില്‍ കഴിഞ്ഞ മാസം നടന്ന ചര്‍ച്ചയുടെ ഭാഗമായി യമനിലെ എല്ലാ വിഭാഗങ്ങളും പരസ്പര വിശ്വാസം വര്‍ധിപ്പിക്കാനുള്ള നടപടികള്‍ സ്വീകരിക്കണം.
തടവുകാരെ വിട്ടയക്കുകയും പൂര്‍ണ തോതിലുള്ള മാനുഷിക സഹായം എത്തിക്കാന്‍ സൗകര്യം ഒരുക്കുകയും വേണമെന്ന് ബാന്‍ കി മൂണ്‍ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.