ശൈഖ് ഹംദാന്‍െറ ഓഫീസ് ഇന്നൊവേഷന്‍ മാനേജ്മെന്‍റ് സിസ്റ്റംസ് സര്‍ട്ടിഫിക്കറ്റ് നേടുന്ന ലോകത്തെ ആദ്യസ്ഥാപനം
text_fieldsദുബൈ: അടുത്തഏഴുവര്‍ഷത്തിനുള്ളില്‍ യു.എ.ഇ ലോകത്തിലെ ഏറ്റവും നൂതന രാജ്യങ്ങളില്‍ ഒന്നാവണമെന്ന യു.എ.ഇ വൈസ്പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂമിന്‍െറ ദര്‍ശനം സാക്ഷാല്‍കരിക്കുന്നതിന്‍െറ ഭാഗമായി ദുബൈ കിരീടാവകാശി ശൈഖ് ഹംദാന്‍െറ ഓഫീസ് ലോയിഡ് രജിസ്റ്റര്‍ എന്ന ബ്രിട്ടീഷ ്ഏജന്‍സിനല്‍കുന്നഇന്നൊവേഷന്‍ മാനേജ്മെന്‍റ് സിസ്റ്റം യൂറോപ്യന്‍ സ്പെസിഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റ് കരസ്ഥമാക്കി.
ദുബൈ കിരീടാവകാശിയുടെ കാര്യാലയമാണ് സ്ഥാപനങ്ങളുടെ നവീകരണ പ്രക്രിയയെ ഒരു സംയോജിത മാനേജ്മെന്‍റ് സിസ്റ്റത്തിലൂടെ ത്വരിതപ്പെടുത്തുന്ന ഈ യൂറോപ്യന്‍ സ്പെസിഫിക്കേഷന്‍ ലഭിക്കുന്ന ലോകത്തെ ആദ്യത്തെ സ്ഥാപനം എന്നത് ശ്രദ്ധേയമാണ്. നവീകരണത്തിന്‍െറ പാതയില്‍ മുന്നേ നടക്കുക എന്ന ശൈഖ് ഹംദാന്‍െറ പ്രതീക്ഷകളെ സഫലമാക്കുന്നതായി ഈ ആഗോളനേട്ടം.
ഞാനും എന്‍െറ ജനതയും ഒന്നാം സ്ഥാനം ഇഷ്ടപ്പെടുന്നു എന്ന ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂമിന്‍െറ പ്രസിദ്ധ വചനത്തെ അന്വര്‍ത്ഥമാക്കി കൊണ്ടാണ് നേട്ടങ്ങളുടെ പട്ടികയിലേക്ക് ഞങ്ങള്‍ ഈസുവര്‍ണ നേട്ടം കൂടി ചേര്‍ത്തുവെക്കുന്നതെന്ന് കിരീടാവകാശിയുടെ കാര്യാലയത്തിന്‍െറ ജനറല്‍ ഡയറക്ടര്‍ സൈഫ് മര്‍ഖാന്‍ അല്‍കെത്ബി പറഞ്ഞു.
ഈ വര്‍ഷത്തിലും വരാനിരിക്കുന്ന വര്‍ഷങ്ങളിലും കൂടുതല്‍ ലോകോത്തര നേട്ടങ്ങള്‍ കൊയ്യാന്‍ ഈ തിളക്കമാര്‍ന്ന വിജയം ഞങ്ങളുടെ ടീമിന ്പ്രചോദനമേകുമെന്ന ശുഭാപ്തി വിശ്വാസമുണ്ടെന്നും അദ്ദേഹംപറഞ്ഞു .
റെക്കോഡ് സമയത്തിനുള്ളില്‍ ഈ സര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍ കഠിനാധ്വാനം ചെയ്ത എല്ലാ ജീവനക്കാരെയും പദ്ധതി വിജയിപ്പിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച കമ്പനി പി.ഡി.സി.എയെയും അല്‍കെത്ബി പ്രത്യേകം അഭിനന്ദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.