Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഭാവിക്കായി...

ഭാവിക്കായി ഒത്തൊരുമയോടെ, ഏക സ്വരത്തില്‍

text_fields
bookmark_border
ഭാവിക്കായി ഒത്തൊരുമയോടെ, ഏക സ്വരത്തില്‍
cancel

അബൂദബി: ഭാവി തലമുറകള്‍ക്ക് ജീവിതം ഉറപ്പാക്കണം, പരിസ്ഥിതി സംരക്ഷിക്കണം, ശുദ്ധ ഊര്‍ജം ഉപയോഗം, ജലക്ഷാമത്തിന്‍െറ വെല്ലുവിളി മറികടക്കല്‍, മാലിന്യ നിര്‍മാര്‍ജനം ശക്തമാക്കണം എന്നിങ്ങനെയുള്ള കാതലായ വിഷയങ്ങളുടെ ചര്‍ച്ചകള്‍ക്കായി അബൂദബി സുസ്ഥിര വാരാചരണത്തില്‍ തുടക്കമായി. 
അബൂദബി നാഷനല്‍ എക്സിബിഷന്‍ സെന്‍ററില്‍ നടക്കുന്ന പരിപാടിയില്‍ പങ്കെടുത്ത സാധാരണക്കാര്‍ മുതല്‍ ഭരണാധികാരികള്‍ വരെ ഒരേ നിലപാടിലായിരുന്നു. ഭാവിക്കായി ഒത്തൊരുമയോടെ, ഏകസ്വരത്തില്‍ നിലകൊള്ളാനായിരുന്നു തീരുമാനം. 
ഭാവിയെ മുന്നില്‍ കണ്ടുള്ള വികസനങ്ങളും പ്രവര്‍ത്തനങ്ങളുമാണ് വേണ്ടത് എന്ന കാര്യത്തില്‍ വിവിധ രാജ്യങ്ങളിലെ ഭരണാധികാരികള്‍, ഐക്യരാഷ്ട്ര സഭ സെക്രട്ടറി ജനറല്‍, ജി.സി.സി സെക്രട്ടറി, പുനരുപയോഗ ഊര്‍ജ- സുസ്ഥിര വികസന മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ തുടങ്ങിയവര്‍ മുതല്‍ സാധാരണക്കാര്‍ വരെ ഭാവി ശോഭനമാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകേണ്ടതിന്‍െറ ആവശ്യകത ഊന്നിപ്പറയുകയായിരുന്നു. പ്രഭാഷണങ്ങളും ചര്‍ച്ചകളും പ്രദര്‍ശനങ്ങളും കാഴ്ചപ്പാടുകളും എല്ലാം ഭാവി ഊര്‍ജ-ജല മേഖലകളെ ഊന്നിക്കൊണ്ടുള്ളതായിരുന്നു. 
യു.എന്‍. സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍, ജി.സി.സി സെക്രട്ടറി ജനറല്‍ അബ്ദുല്‍ ലത്തീഫ് അല്‍ സയാനി, ലോകത്തെ ഒമ്പത് രാജ്യങ്ങളുടെ തലവന്‍മാര്‍, യു.എ.ഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂം, അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധ സേനാ ഡെപ്യൂട്ടി സുപ്രീം കമാന്‍ഡറുമായ ജനറല്‍ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ആല്‍ നഹ്യാന്‍, വിവിധ രാജ്യങ്ങളിലെ മന്ത്രിമാര്‍, പ്രതിനിധികള്‍ തുടങ്ങിയവരെല്ലാം പങ്കെടുത്ത പരിപാടികളോടെയാണ് അബൂദബി സുസ്ഥിര വാരാചരണത്തിന് തുടക്കമായത്. ലോക ഭാവി ഊര്‍ജ സമ്മേളനം, അന്തര്‍ദേശീയ ജല സമ്മേളനം, മാലിന്യ സംസ്കരണ സമ്മേളനം എന്നിവയാണ് പ്രധാനമായും നടക്കുന്നത്. 
ബാന്‍ കി മൂണും മെക്സിക്കന്‍ പ്രസിഡന്‍റ് എന്‍റികെ പിനാ നിറ്റോയുമാണ് ആദ്യ ദിവസം മുഖ്യപ്രഭാഷണം നടത്തിയത്.  അന്താരാഷ്ട്ര ഊര്‍ജ ഏജന്‍സിയുടെ റിപ്പോര്‍ട്ടുകള്‍ പ്രകാരം 2050 ആകുമ്പോഴേക്കും ലോക ജനസംഖ്യ 970 കോടി ആകുകയും ഊര്‍ജ ആവശ്യം ഇന്നുള്ളതിന്‍െറ മൂന്നിരട്ടിയായി വര്‍ധിക്കുകയും ചെയ്യുമെന്ന് എന്‍റികെ പിനാ പറഞ്ഞു.  ഫോസില്‍ ഇന്ധനങ്ങള്‍ കുറഞ്ഞുകൊണ്ടിരിക്കുകയും ആഗോള താപനം അടക്കമുള്ള ഭീഷണികള്‍ ശുദ്ധ ഊര്‍ജത്തിലേക്ക് വഴി മാറേണ്ടതിന്‍െറ ആവശ്യകത ഊന്നിപ്പറയുകയും ചെയ്യുന്ന സാഹചര്യത്തില്‍ നാം നമ്മുടെ ഉത്തരവാദിത്തം ഏറ്റെടുത്തേ മതിയാകൂവെന്ന് അദ്ദേഹം പറഞ്ഞു. 
ഇതിന് മുമ്പൊരിക്കലും നാം ഇതു പോലെയുള്ള സാമ്പത്തിക - ജൈവ രാഷ്ട്രീയ പ്രതിസന്ധികളില്‍ ഉള്‍പ്പെട്ടിട്ടില്ളെന്ന് യു.എ.ഇ മന്ത്രിയും മസ്ദര്‍ ചെയര്‍മാനുമായ ഡോ.സുല്‍ത്താന്‍ അല്‍ ജാബിര്‍ പറഞ്ഞു. എന്നാല്‍, മുമ്പൊരിക്കലും നാം ഇതുപോലെ അപ്രതീക്ഷിതമായി യോജിച്ചിട്ടുമില്ല. കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളില്‍ നമുക്ക് കഴിയും, നമുക്ക് ചെയ്യണം, നമ്മള്‍ ചെയ്തേ തീരൂ തുടങ്ങിയ വാചകങ്ങളാണ് ഉപയോഗിച്ചിരുന്നതെങ്കില്‍ പാരിസ് ഉച്ചകോടിയില്‍ നമ്മള്‍ ചെയ്തുതുടങ്ങി എന്ന രീതിയില്‍ ലോകത്തിന് ഒന്നിക്കാന്‍ സാധിക്കാന്‍ സാധിച്ചതായി അദ്ദേഹം പറഞ്ഞു. 
പ്രസിഡന്‍റ് ശൈഖ് ഖലീഫ ബിന്‍ സായിദ് ആല്‍ നഹ്യാന്‍െറ നേതൃത്വത്തില്‍ പുനരുപയോഗ ഊര്‍ജ സാങ്കേതിക വിദ്യകളുടെ വികസനത്തിനും നടപ്പാക്കുന്നതിനും യു.എ.ഇ പ്രതിജ്ഞാബദ്ധമാണെന്ന് വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂം പറഞ്ഞു. 
പാരമ്പര്യേതര ഊര്‍ജ മേഖലകളിലെ കണ്ടത്തെലുകള്‍ എത്രത്തോളം ജനകീയമാക്കാം എന്നതാണ് സമ്മേളനങ്ങളിലെ മുഖ്യ ചര്‍ച്ചാ വിഷയം. ഇതിനായി 170 ഓളം രാജ്യങ്ങളില്‍ നിന്നുള്ള  പ്രതിനിധികളാണ് എത്തിയിട്ടുള്ളത്. 
അബൂദബിയുടെ പെട്രോളിയം ചരിത്രം, ആഗോളവത്കരണം, ഭാവി ഊര്‍ജ പ്രവണതകള്‍, 21ാം നൂറ്റാണ്ടിലെ ഗള്‍ഫ് ഊര്‍ജ രംഗം, ഊര്‍ജ ഉപഭോഗം സ്കൂള്‍ തലം മുതലാവയെല്ലാം ചര്‍ച്ചാവിഷയമായി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:uae ministers
Next Story