ദേശീയ ഗണിത ഒളിമ്പ്യാഡിന് മലയാളിയും
text_fieldsദുബൈ: സി.ബി.എസ്.ഇ നടത്തുന്ന ഇന്ത്യന്‍ ദേശീയ ഗണിത ഒളിമ്പ്യാഡില്‍ ഗള്‍ഫ് മേഖലയില്‍ നിന്നുള്ള ഏകപ്രതിനിധിയായി മലയാളി പെണ്‍കുട്ടി പങ്കെടുക്കും. ദുബൈ അല്‍ഖൂസ് ജെംസ് ഒൗര്‍ ഓണ്‍ ഇന്ത്യന്‍ സ്കൂളിലെ 11ാം തരം വിദ്യാര്‍ഥിനിയായ ഫാത്തിമ മഹയാണ് മുംബൈയില്‍ നടക്കുന്ന ഗണിത ഒളിമ്പ്യാഡ് ഫൈനലിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. യോഗ്യത നേടിയ 35 വിദ്യാര്‍ഥികളില്‍ ഇന്ത്യക്ക് പുറത്തുനിന്നുള്ള എക വിദ്യാര്‍ഥിനിയാണ് മലപ്പുറം കല്‍പ്പകഞ്ചേരി സ്വദേശിയായ ഫാത്തിമ മഹ.
ഇക്കഴിഞ്ഞ ഡിസംബര്‍ ആറിന് സി.ബി.എസ്.ഇ നടത്തിയ പരീക്ഷയിലൂടെയാണ് യോഗ്യരായ കുട്ടികളെ തെരഞ്ഞെടുത്തത്. ഫാത്തിമ മഹ ദുബൈയിലാണ് പരീക്ഷയെഴുതിയത്. ഞായറാഴ്ച മുംബൈയിലെ ഭാഭാ ആറ്റോമിക റിസര്‍ച്ച് സെന്‍ററിലാണ് ഗണിത ഒളിമ്പ്യാഡ് ഫൈനല്‍ നടക്കുന്നത്. ഇതിനായി ഫാത്തിമ മഹയും പിതാവ് ഇഖ്ബാല്‍ പന്നിയത്തും ഇന്ന് യാത്ര തിരിക്കും.
ചെറുപ്പംമുതലേ പഠനത്തില്‍ പ്രത്യേകിച്ച് ഗണിതത്തില്‍ മകള്‍ മിടുക്ക് കാട്ടുന്നതായി ഇഖ്ബാല്‍ ‘ഗള്‍ഫ് മാധ്യമ’ത്തോട് പറഞ്ഞു. എസ്.എസ്.എല്‍.സിക്ക് എല്ലാ വിഷയത്തിലും എ പ്ളസായിരുന്നു. താനോ ഭാര്യ ലൈലയോ മകളുടെ പഠനത്തില്‍ ഇടപെടാറില്ളെന്നും നിര്‍ബന്ധിക്കാറില്ളെന്നും അവള്‍ സ്വയം പഠനവഴികള്‍ കണ്ടത്തെുകയാണെന്നും ഇഖ്ബാല്‍ പറഞ്ഞു. ചെറിയ ക്ളാസ് മുതല്‍ അധ്യാപകരുടെ പൂര്‍ണ പിന്തുണയും സഹായവും മകള്‍ക്ക് ലഭിക്കുന്നുണ്ട്. ദുബൈയിലെ ഒൗദ്യോഗിക വിദ്യഭ്യാസ ഏജന്‍സിയായ നോളജ് ആന്‍ഡ് ഹ്യൂമണ്‍ ഡെവലപ്മെന്‍റ് അതോറിറ്റി (കെ.എച്ച്.ഡി.എ) നടത്തിയ ട്വിറ്റര്‍ പ്രൊഫൈല്‍ ചിത്ര രൂപകല്‍പ്പനാ മത്സരത്തിലെ അഞ്ചു ഫൈനലിസ്റ്റുകളില്‍ ഒരാളായിരുന്നു ഫാത്തിമ. ഐ.ഐ.ടിയില്‍ ചേര്‍ന്ന് ഉപരിപഠനം നടത്തുകയാണ് ഫാത്തിമയുടെ ലക്ഷ്യം. ദുബൈയിലെ ആസ്പയര്‍ വണ്‍ എന്‍ട്രന്‍സ് കോച്ചിങ് ഇന്‍സ്റ്റിറ്റ്യൂട്ട് നടത്തിയ പരീക്ഷയില്‍ 100 ശതമാനം മാര്‍ക്ക് നേടി പൂര്‍ണ സ്കോളര്‍ഷിപ്പ് ലഭിച്ച ഫാത്തിമ അവിടെ പ്രവേശ പരീക്ഷാ പരിശീലനം നടത്തിവരികയാണ്.
ഇഖ്ബാല്‍-ലൈല ദമ്പതികളുടെ അഞ്ചു മക്കളില്‍ മൂത്തവളാണ് ഈ മിടുക്കി. യു.എ.ഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂമിന്‍െറ സഅബീല്‍ ഓഫീസിലെ ജീവനക്കാരനാണ് ഇഖ്ബാല്‍ പന്നിയത്ത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
