അബൂദബി മലയാളി സമാജം കേരളോത്സവം നാളെ മുതല്‍; നാടന്‍കലാരൂപങ്ങളും ഭക്ഷണവും ഒരുങ്ങുന്നു
text_fieldsഅബൂദബി: കേരളത്തിന്‍െറ തനത് കലാരൂപങ്ങളും ഭക്ഷണ വിഭവങ്ങളും അണിനിരക്കുന്ന മലയാളി സമാജം കേരളോത്സവം വ്യാഴം, വെള്ളി ദിവസങ്ങളില്‍ നടക്കും. വൈകുന്നേരം അഞ്ച് മുതല്‍ രാത്രി 11 വരെ മുസഫയിലെ സമാജം അങ്കണത്തിലാണ് കേരളോത്സവം നടക്കുകയെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കേരളത്തിന്‍െറ നാടന്‍ ഭക്ഷണ വിഭവങ്ങള്‍ ലഭിക്കുന്നത് അടക്കം നാല്‍പതോളം സ്റ്റാളുകള്‍ മേളയിലുണ്ടാകും. നാടന്‍ രീതിയിലുള്ള കഞ്ഞി, അപ്പങ്ങള്‍, പായസം, വിവിധ തരം കറികള്‍, പലഹാരങ്ങള്‍ തുടങ്ങിയ തത്സമയം പാചകം ചെയ്ത് നല്‍കും. നാടന്‍ കലാരൂപങ്ങള്‍ അടക്കം പരിപാടികളും നടക്കും. കലാപരിപാടികളും സ്റ്റേജും സ്റ്റാളുകളും ഇത്തവണ സമാജം അങ്കണത്തിലായിരിക്കും. ഇതിലൂടെ സ്റ്റാളുകള്‍ സന്ദര്‍ശിക്കുന്നതിനൊപ്പം പരിപാടികള്‍ ആസ്വദിക്കാനും സാധിക്കും. നാട്ടില്‍ നിന്ന് എത്തുന്നവര്‍ അടക്കമാണ് കലാപരിപാടികള്‍ അവതരിപ്പിക്കുക. നാടന്‍ ഭക്ഷണ സ്റ്റാളുകള്‍, തട്ടുകടകള്‍, വസ്ത്ര, ആഭരണ വിപണികളെല്ലാം കേരളോത്സവത്തിലുണ്ടാകും. സന്ദര്‍ശകര്‍ക്കായി സൗജന്യ ആരോഗ്യ പരിശോധനയും നടക്കും. ഗാനമേള, ഒപ്പന, മാര്‍ഗം കളി, മിമിക്സ് തുടങ്ങിയ കലാപരിപാടികളും അരങ്ങേറും.
പ്രവേശ കൂപ്പണിന് അഞ്ച് ദിര്‍ഹമാണ് ഈടാക്കുക. വെള്ളിയാഴ്ച രാത്രി നറുക്കെടുപ്പില്‍ മിസ്തുബിഷി കാറും 50 ഓളം വിലപിടിപ്പുള്ള സമ്മാനങ്ങളും സമ്മാനിക്കും.
വ്യാഴാഴ്ച വൈകുന്നേരം ഏഴ് മണിക്ക് ജെമിനി ബില്‍ഡിംഗ് മെറ്റീരിയല്‍സ് ഡയറക്ടര്‍ ബിനീഷ് ഗണേഷ് ബാബു ഉദ്ഘാടനം ചെയ്യും. സമാപന ചടങ്ങില്‍ കേരളാ നിയമസഭാ ഡെപ്യൂട്ടി സ്പീക്കര്‍ പാലോട് രവി മുഖ്യാതിഥിയാവും. മലയാളി സമാജത്തിന്‍െറ വിപുലീകരിച്ച വെബ്സൈറ്റിന്‍െറയും മൊബൈല്‍ ആപ്പിന്‍െറയും ഉദ്ഘാടനവും ചടങ്ങില്‍ നടക്കും.
മലയാളി സമാജം പ്രസിഡന്‍റ് യേശുശീലന്‍, ജനറല്‍ സെക്രട്ടറി സതീഷ്, ജനറല്‍ കണ്‍വീനര്‍ എ.എം അന്‍സാര്‍, ബിനീഷ് ഗണേഷ് ബാബു, ഉല്ലാസ് ആര്‍.കോയ, അബ്ദുല്‍ ഖാദര്‍ തിരുവത്ര, രമേഷ് പൈ, ആര്‍.കെ ഷെട്ടി, ജലീല്‍.സി, ലിജി ജോബിസ്, നൗഷീദ ഫസല്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.