ഷാര്‍ജയില്‍ കടകളിലേക്ക് ആളെ വിളിച്ചുകയറ്റിയാല്‍ 500 ദിര്‍ഹം പിഴ
text_fieldsഷാര്‍ജ: കച്ചവട സ്ഥാപനങ്ങള്‍ക്ക് മുന്നില്‍ നിന്ന് കടകളിലേക്ക് ആളുകളെ വിളിച്ച് കൂട്ടുന്ന രീതി നിറുത്തണമെന്ന് ഷാര്‍ജ നഗരസഭയുടെ അന്ത്യശാസനം. കടകള്‍ക്ക് മുന്നില്‍ കൂടി നടന്നുപോകുന്ന ആളുകളെ വിളിച്ച് സാധനങ്ങള്‍ വാങ്ങാന്‍ പ്രരിപ്പിച്ച് ശല്ല്യം ചെയ്താല്‍ 500 ദിര്‍ഹം പിഴ ചുമത്തുമെന്ന് നഗരസഭ മാര്‍ക്കറ്റ് വിഭാഗം തലവന്‍ അബ്ദുല്ല ഇബ്രാഹിം ഹസന്‍ പറഞ്ഞു. ഉപഭോക്താവിന്‍െറ പരാതിയുടെ അടിസ്ഥാനത്തിലായിരിക്കും നടപടി. ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്നവരെ നഗരസഭ ജീവനക്കാര്‍ കണ്ടത്തെിയാലും പിഴ ഉറപ്പാണ്. ഒരു തവണ പിടിക്കപ്പെട്ടവര്‍ വീണ്ടും ആവര്‍ത്തിച്ചാല്‍ പിഴ ഇരട്ടിയാകും. കൂടെ നിയമ നടപടികളും ഉണ്ടാകും. ആവശ്യക്കാര്‍ കടകളിലത്തെുമെന്നും അവരോട് മാന്യമായി വര്‍ത്തിക്കലാണ് സ്ഥാപനത്തിലുള്ളവരുടെ ജോലിയെന്നും അധികൃതര്‍ പറഞ്ഞു. യു.എ.ഇ ചന്തകളിലെ സ്ഥിരം കാഴ്ച്ചയാണ് കടകള്‍ക്ക് മുന്നില്‍ നിന്ന് ആളുകളെ വിളിച്ച് കൂട്ടുന്നവര്‍. മലയാളികളാണ് ഇതില്‍ മുന്നില്‍. ഇവര്‍ക്ക് ഒട്ടുമിക്ക ഭാഷകളും വശമാണ്. റഷ്യനും ചൈനീസും ആഫ്രിക്കന്‍ ഭാഷകളും ‘വിളിക്കാര്‍’ മൊഴിയും. കച്ചവടത്തിന്‍െറ പ്രധാന സ്രോതസാണ് ഇത്തരത്തില്‍ ആളുകളെ വിളിച്ച് കൂട്ടുന്നവര്‍. എന്നാല്‍ ചന്തകളിലത്തെുന്നവര്‍ക്ക് ശല്ല്യമായും ഇത്തരം വിളികള്‍ മാറാറുണ്ട് . പലരും അധികൃതര്‍ക്ക് പരാതികളും നല്‍കാറുണ്ട്. ഇതിന്‍െറ അടിസ്ഥാനത്തിലാണ് ഈ പ്രവര്‍ത്തി ഇവിടെ വെച്ച് നിറുത്താന്‍ നഗരസഭ അന്ത്യശാസനം നല്‍കിയിരിക്കുന്നത്. സ്ഥാപനത്തില്‍ ജോലി ചെയ്യുന്നവര്‍ അവരുടെ തിരിച്ചറിയല്‍ രേഖ പ്രദര്‍ശിപ്പിക്കണമെന്ന് അധികൃതര്‍ പറഞ്ഞു. അനുവദിച്ച സമയത്തിലും കൂടുതല്‍ സമയം സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കാന്‍ പാടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.