ലോക ഫുട്ബാളറെ ദുബൈ ‘സ്വന്തമാക്കി’ മെസ്സി എക്സ്പോ 2020 ആഗോള അംബാസഡര്‍
text_fieldsദുബൈ: അഞ്ചാം തവണയും ലോക ഫുട്ബാളറായതിന് പിന്നാലെ അര്‍ജന്‍റീനയുടെ ഫുട്ബാള്‍ ഇതിഹാസം ലയണല്‍ മെസ്സിയെ ദുബൈ ‘സ്വന്തമാക്കി’. നാലു വര്‍ഷം കഴിഞ്ഞ് ദുബൈ ആഥിത്യമരുളുന്ന എക്സ്പോ 2020യുടെ ആദ്യ ആഗോള അംബാസഡറായി മെസ്സിയെ പ്രഖ്യാപിച്ചു.
ലോകത്തെ വിസ്മയിപ്പിക്കാനായി ദുബൈ ഒരുക്കം തുടങ്ങിയ എക്സ്പോ 2020 യെ ഇനി ലോകശ്രദ്ധയില്‍ കൊണ്ടുവരാന്‍ ലോകമെങ്ങും ആരാധകരുള്ള മെസ്സിയുമുണ്ടാകും. സാമൂഹിക മാധ്യമങ്ങളില്‍ എട്ടു കോടി പേര്‍ പിന്തുടരുന്ന ആധുനിക ഫുട്ബാളിലെ അനന്യതാരമാണ് ലയണല്‍ മെസ്സി.
‘മികച്ച ഭാവി കെട്ടിപ്പടുക്കാനുള്ളതാണ് എക്സ്പോ. ഇതിനായി നേരത്തെ തന്നെ പ്രവര്‍ത്തിക്കുന്നവരില്‍ നിന്നുതന്നെ ഒരാളെ തെരഞ്ഞെടുക്കുന്നതിലും മികച്ച മറ്റേത് വഴിയുണ്ട്’ എക്സ്പോ ഡയറക്ടര്‍ ജനറലും യു.എ.ഇ സഹമന്ത്രിയുമായ റീം ഇബ്രാഹിം അല്‍ ഹാശിമി ചോദിച്ചു. മനുഷ്യന്‍െറ വൈഭവം ആഘോഷിക്കാനായി നൂറുകണക്കിന് രാജ്യങ്ങളെയും ലക്ഷകണക്കിന് ജനങ്ങളെയും ഒന്നിപ്പിക്കുകയാണ് എക്സ്പോ 2020 അന്താരാഷ്ട്ര മേളയുടെ ലക്ഷ്യം.
മൈതാനത്ത് മെസ്സിയുടെ പ്രകടനം ജനങ്ങളെ ഒന്നിപ്പിക്കുന്നു. അദ്ദേഹത്തിന്‍െറ സ്വാധീനം കളിക്കളത്തിനും അപ്പുറത്തത്തെുന്നു. അതുകൊണ്ടുതന്നെ എക്സ്പോയുടെ ആദ്യ ആഗോള അംബാസഡറാകാന്‍ ഏറ്റവും യോജിച്ച വ്യക്തിയാണ് മെസ്സി. കഠിനാധ്വാനത്തിലുടെ ലോകം കീഴടക്കിയ, പ്രചോദക വ്യക്തിത്വമായ മെസ്സിയിലൂടെ ലോകമെങ്ങുമുള്ള യുവജനങ്ങളില്‍ എത്താനും എക്സ്പോക്ക് ആതിഥ്യമരുളാനായി അവരെ കൂടെ കൂട്ടാനും സാധിക്കും-റീം ഇബ്രാഹിം അല്‍ ഹാശിമി പറഞ്ഞു.
സ്പോര്‍ട്സ്, കല, സംഗീതം, സംസ്കാരം, മാധ്യമ മേഖലകളില്‍ നിന്നുള്ള വിഖ്യാത വ്യക്തിത്വങ്ങളെയാണ് എക്സ്പോ 2020യുടെ ആഗോള അംബാസഡര്‍മാരായി ദുബൈ നിയമിക്കുന്നത്. അതിന്‍െറ ആദ്യ പ്രഖ്യാപനമാണ് ഇന്നലെ നടന്നത്. ഈയിടെ അന്താരാഷ്ട്ര കായിക സമ്മേളനത്തില്‍ പങ്കെടുക്കാന്‍ മെസ്സി ദുബൈയില്‍ എത്തിയിരുന്നു. വരും മാസങ്ങളില്‍ കൂടുതല്‍ പേരെ അംബാസഡര്‍മാരായി പ്രഖ്യാപിക്കും. ഇവര്‍ ലോകമെങ്ങും സഞ്ചരിച്ച് എക്സ്പോയുടെ പ്രചാരണത്തിന് നേതൃത്വം നല്‍കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
