ഷാര്‍ജയില്‍ ഫെബ്രുവരിയില്‍ മലബാര്‍ ഫെസ്റ്റ്
text_fieldsഷാര്‍ജ: കണ്ണൂര്‍ ജില്ലയിലെ വിവിധ മണ്ഡലങ്ങളിലെ പിന്നോക്ക പ്രദേശങ്ങളില്‍ നടപ്പിലാക്കുന്ന ബൈത്തുറഹ്മ, നീരുറവ തുടങ്ങിയ കാരുണ്യ പദ്ധതികളുടെ ധനശേഖരണാര്‍ഥം ‘മലബാര്‍ ഫെസ്റ്റ്’ സംഘടിപ്പിക്കാന്‍ തീരുമാനിച്ചതായി കെ.എം.സി.സി കണ്ണൂര്‍ ജില്ല കമ്മിറ്റി ഭാരവാഹികള്‍ പറഞ്ഞു. ഫെബ്രുവരി 19ന് രാവിലെ മുതല്‍ ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ ഹാളില്‍ നടക്കുന്ന പരിപാടിയില്‍ മെഡിക്കല്‍ ക്യാമ്പ്, പാചക മത്സരം, മെഹന്തി ഫെസ്റ്റ്, കുട്ടികള്‍കളുടെ വിവിധ കലാമല്‍സരങ്ങള്‍, സാംസ്കാരിക സദസ്, കലാ നിശ എന്നിവ നടക്കും. വിവിധ മേഖലകളില്‍ സംഭാവന നല്‍കിയവരെയും സംരംഭകരെയും ആദരിക്കും. മന്ത്രിമാര്‍, മുസ്ലിം ലീഗ് നേതാക്കള്‍, അറബ് പ്രമുഖര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
പരിപാടിയുടെ വിജയത്തിനായി വിപുലമായ സ്വഗത സംഘം രൂപികരിച്ചു. ടി.കെ അബ്ദുല്‍ ഹമീദ് ( ചെയര്‍മാന്‍ ), മഹമ്മൂദ് അലവി, ബഷീര്‍ ഇരിക്കൂര്‍, ഇഖ്ബാല്‍ അള്ളാംകുളം ( വൈസ് ചെയര്‍മാന്‍ ), ഫസല്‍ തലശ്ശേരി (ജനറല്‍ കണ്‍വീനര്‍ ) ഷഹീര്‍ ശ്രീകണ്ഡാപുരം ( ഓര്‍ഗനൈസിങ്ങ് കണ്‍വീനര്‍ ) എന്നിവരാണ് ഭാരവാഹികള്‍.
ഇത് സംബന്ധിച്ച് ചേര്‍ന്ന യോഗം ഫസല്‍ തലശ്ശേരിയുടെ അധ്യക്ഷതയില്‍ മഹമ്മൂദ് അലവി ഉദ്ഘാടനം ചെയ്തു. ബഷീര്‍ ഇരിക്കൂര്‍, ഇഖ്ബാല്‍ അള്ളാംകുളം, അബ്ദുള്ള ചേലേരി, അഷ്റഫ് പൊയില്‍, എ.സി ഇഖ്ബാല്‍, സാദിഖ് കാട്ടാമ്പള്ളി, ഷഫീഖ് കോറോത്ത്, ബഷീര്‍ കൊയ്യം എന്നിവര്‍ പ്രസംഗിച്ചു. വിവിധ മണ്ഡലം നേതാക്കളും പങ്കെടുത്തു. ഷഹീര്‍ ശ്രീകണ്ഡപുരം സ്വാഗതവും അസൈനാര്‍ ചപ്പാരപ്പടവ് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.