Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 Jan 2016 2:34 PM IST Updated On
date_range 2 April 2017 3:54 AM ISTഐ.വി. ശശിക്കും ജോഷി മംഗലത്തിനും സ്വീകരണം
text_fieldsbookmark_border
അല്‍ഐന്‍: ജെ.സി. ഡാനിയേല്‍ പുരസ്കാര ജേതാവും പ്രശസ്ത സംവിധായകനുമായ ഐ.വി. ശശിക്കും ഈ വര്‍ഷത്തെ ദേശീയ പുരസ്കാര ജേതാവും ‘ഒറ്റാലിന്‍െറ തിരക്കഥാകൃത്തുമായ ജോഷി മംഗലത്തിനും ഇന്ത്യന്‍ സോഷ്യല്‍ സെന്‍റര്‍ അല്‍ഐന്‍ സ്വീകരണം നല്‍കി. സാജിദ് കൊടിഞ്ഞി, ഉല്ലാസ് തറയില്‍, ശരീഫ് തിരുവമ്പാടി എന്നിവര്‍ ചേര്‍ന്നൊരുക്കിയ ഐ.വി ശശിയുടെ ചരിത്രം രേഖപ്പെടുത്തിയ ഡോക്യുമെന്‍ററി സദസില്‍ പ്രദര്‍ശിപ്പിച്ചു. ഐ.എസ്.സി. കലാകാരന്മാര്‍ അണിനിരന്ന കലാവിരുന്നിന്‍െറ അകമ്പടിയോടെയായിരുന്നു സ്വീകരണം. ഐ.എസ്.സി. പ്രസിഡന്‍റ് ജോയ് തണങ്ങാടന്‍ ഉദ്ഘാടനം ചെയ്തു.
ട്രഷറര്‍ ജിതേഷ് പുരുഷോത്തമന്‍ സംസാരിച്ചു. ജനറല്‍ സെക്രട്ടറി റസല്‍ മുഹമ്മദ് സാലി സ്വാഗതം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story