റമദാന്‍ ജൂണ്‍ ആറു മുതലെന്ന്
text_fields അബൂദബി: ജ്യോതിശാസ്ത്രം പ്രകാരം 2016 വര്‍ഷത്തെ റമദാന്‍ വ്രതമാസം ആരംഭിക്കുന്നത് ജൂണ്‍ ആറിനായിരിക്കും. ഈ വര്‍ഷത്തെ റമദാന്‍ 30 ദിവസം പൂര്‍ത്തിയാക്കുന്നതിനാല്‍ ചെറിയ പെരുന്നാള്‍ ജൂലൈ ആറിന് ആയിരിക്കും. അഡ്കോ കമ്പനിയിലെ ജ്യോതിശാസ്ത്ര ക്ളബിന്‍െറ ഡയറക്ടറും എമിറേറ്റ്സ് ഹെറിറ്റേജ് ക്ളബ് അമേച്വര്‍ യൂണിയന്‍ അംഗവുമായ മുഹമ്മദ് താലിബ് അസ്സലാമിയുടെ കണക്ക് പ്രകാരമാണ് ഇതെന്ന് അല്‍ ഖലീജ് പത്രം റിപ്പോര്‍ട്ട് ചെയ്തു.
ജൂണ്‍ അഞ്ചിന് ഞായറാഴ്ച വൈകീട്ട് സൂര്യാസ്തമയം കഴിഞ്ഞ് 18 മിനിട്ടിന് ശേഷം 7:27 നാണ് ചന്ദ്രന്‍ അസ്തമിക്കുക. അതിനാല്‍ റമദാന്‍ മാസം ആരംഭിക്കുന്നത് ജൂണ്‍ ആറ് തിങ്കളാഴ്ചയായിരിക്കുമെന്ന് മുഹമ്മദ് അറിയിച്ചു.
അതു പോലെ ജൂലൈ നാലിന് തിങ്കളാഴ്ച സൂര്യാസ്തമയത്തിന് ഏഴ് മിനിട്ടിന് മുന്‍പ് 7:08 ന് ചന്ദ്രന്‍ അസ്തമിക്കും. തന്മൂലം റമദാന്‍ 30 ദിനങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിനാല്‍ ഹിജ്റ 1437 വര്‍ഷത്തെ ചെറിയ പെരുന്നാള്‍ ജൂലൈ ആറിന് ബുധനാഴ്ച ആയിരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.