അബൂദബി എയര്‍ എക്സ്പോ മാര്‍ച്ച് എട്ട് മുതല്‍; റെക്കോഡ് പ്രദര്‍ശകരത്തെും
text_fieldsഅബൂദബി: ഈ വര്‍ഷത്തെ അബൂദബി എയര്‍ എക്സ്പോ മാര്‍ച്ച് എട്ട് മുതല്‍ പത്ത് വരെ അല്‍ബത്തീന്‍ എക്സിക്യൂട്ടീവ് വിമാനത്താവളത്തില്‍ നടക്കും. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് റെക്കോഡ് സന്ദര്‍ശകരും പ്രദര്‍ശകരും മേളക്കത്തെുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മിഡിലീസ്റ്റിലെ സുപ്രധാന വ്യോമ പ്രദര്‍ശനമായി അബൂദബി എയര്‍ എക്സ്പോ മാറിക്കൊണ്ടിരിക്കുകയാണ്. വ്യോമയാന മേഖലയിലെ സുപ്രധാന സ്ഥാപനങ്ങളും വ്യക്തിത്വങ്ങളും മൂന്ന് ദിവസത്തെ മേളയില്‍ പങ്കെടുക്കും. അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധ സേനാ ഡെപ്യൂട്ടി സുപ്രീം കമാന്‍ഡറുമായ ജനറല്‍ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ആല്‍ നഹ്യാന്‍െറ രക്ഷാകര്‍തൃത്വത്തില്‍ അബൂദബി എയര്‍പോര്‍ട്ട്സ് ആണ് മേള സംഘടിപ്പിക്കുന്നത്. അബൂദബി ഏവിയേഷന്‍ ആന്‍റ് ഏയ്റോസ്പേസ് വീക്കിന്‍െറ ഭാഗമായാണ് എയര്‍ എക്സ്പോ നടക്കുന്നതെന്ന് അബൂദബി എയര്‍പോര്‍ട്ട്സ് ചീഫ് ഓപറേഷന്‍സ് ഓഫിസര്‍ എന്‍ജി. അഹമ്മദ് അല്‍ ഹദ്ദാബി പറഞ്ഞു. വ്യോമയാന മേഖലയിലെ 300ഓളം നിര്‍മാതാക്കളും വിതരണക്കാരും മേളക്കത്തെും.
വ്യോമയാന മേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന 20000 സന്ദര്‍ശകരെയും പ്രതീക്ഷിക്കുന്നുണ്ട്. കഴിഞ്ഞ തവണ 195 പ്രദര്‍ശകരും 13,743 സന്ദര്‍ശകരുമാണ് എത്തിയത്. അല്‍ ബത്തീന്‍ എക്സിക്യൂട്ടീവ് വിമാനത്താവളത്തിലെ 60000 ചതുരശ്ര മീറ്റര്‍ സ്ഥലത്താണ് എക്സ്പോ നടക്കുക. ചെറു വിമാനങ്ങള്‍ മുതല്‍ അത്യാഢംബര വിമാനങ്ങള്‍ വരെ പ്രദര്‍ശനത്തിനുണ്ടാകും. വിവിധ വിഭാഗങ്ങളിലെ 150ലധികം വിമാനങ്ങളാണ് ബത്തീനില്‍ പ്രദര്‍ശിപ്പിക്കുക. ഈ വര്‍ഷത്തെ എയര്‍ എക്സ്പോയില്‍ രണ്ട് വിഭാഗങ്ങള്‍ കൂടി ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് എന്‍ജി. അഹമ്മദ് അല്‍ ഹദ്ദാബി പറഞ്ഞു.
ഹെലികോപ്ടര്‍ വ്യവസായത്തിന്‍െറ വളര്‍ച്ച ലക്ഷ്യമിട്ട് ഹെലി എക്സ്പോയും വ്യോമയാന മേഖലയിലെ തൊഴില്‍ സംബന്ധമായ വിഷയങ്ങള്‍ ഉള്‍ക്കൊള്ളുന്ന മിഡിലീസ്റ്റ് കരിയര്‍ എക്സിബിഷനുമാണ് നടക്കുക.
യു.എ.ഇയിലെയും മിഡിലീസ്റ്റിലെയും വ്യോമയാന മേഖലയുടെ വളര്‍ച്ചക്ക് സുപ്രധാന പങ്ക് വഹിക്കാന്‍ അബൂദബി എയര്‍ എക്സ്പോക്ക് സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഗള്‍ഫിലെ വ്യോമയാന മേഖലയില്‍ കൂടുതല്‍ വളര്‍ച്ചയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ലോകത്തെ പ്രമുഖ വിമാന- ഹെലികോപ്ടര്‍ നിര്‍മാതാക്കള്‍ മേളക്കത്തെുന്നുണ്ട്. ചാര്‍ട്ടേഡ് വിമാന സര്‍വീസ് നടത്തുന്ന കമ്പനികളും പ്രദര്‍ശനത്തിലുണ്ടാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.