തൊഴിലിനിടയില്‍ മരിച്ച മലയാളിയുടെ ആശ്രിതര്‍ക്ക് 51 ലക്ഷം രൂപ നഷ്ടപരിഹാരം
text_fieldsദുബൈ: ദുബൈയില്‍ കെട്ടിട നിര്‍മാണത്തിനിടയില്‍ താല്‍ക്കാലിക ലിഫ്റ്റിലുണ്ടായ അപകടത്തില്‍ മരിച്ച മലയാളി യുവാവിന്‍െറ ആശ്രിതര്‍ക്ക് 28,7000 ദിര്‍ഹം (ഏകദേശം 51.50 ലക്ഷം രൂപ)നഷ്ടപരിഹാരം ലഭിച്ചു. ദുബൈയിലെ പ്രമുഖ കരാര്‍ കമ്പനിയില്‍ സൂപ്പര്‍വൈസറായി നാല് വര്‍ഷത്തോളം ജോലി ചെയ്ത പാലക്കാട് മണ്ണാര്‍ക്കാട് കോളശ്ശേരി വീട്ടില്‍ അബ്ദുല്‍ സലാമിന്‍െറ കുടുംബത്തിനാണ് നഷ്ടപരിഹാരം ലഭിക്കുക.
2010 ജൂലൈ 20 നാണ് ചെറിയ അശ്രദ്ധമൂലം സലാമിന് ജീവന്‍ നഷ്ടമായത്.കെട്ടിട നിര്‍മാണത്തിനാവശ്യമായ സാധന സാമഗ്രികള്‍ മുകളിലേക്കും താഴേക്കും എത്തിക്കുന്ന ആവശ്യത്തിലേക്ക് മാത്രം ഉപയോഗിച്ചിരുന്ന താല്‍ക്കാലിക ലിഫ്റ്റ് കീ ഉപയോഗിച്ച് തുറക്കുകയും ലിഫ്റ്റിന്‍െറ ഫ്ളാറ്റ്ഫോറം എത്തിയെന്നുറപ്പു വരുത്താതെ പ്രവേശിക്കുകയുമായിരുന്നു. തല്‍സമയം ലഫ്റ്റ് മുകളില്‍ ഉണ്ടായിരുന്നില്ല. വളരെ താഴ്ചയില്‍ ആയിരുന്ന ലിഫ്റ്റിനു മുകളിലേക്ക് വീണുഅബ്ദുല്‍ സലാം തല്‍ക്ഷണം മരിക്കുകയായിരുനന്നു.
ലിഫ്റ്റിന്‍െറ താക്കോല്‍ സൂക്ഷിപ്പുകാരനായിരുന്ന അതേ കമ്പനിയിലെ മറ്റൊരു തൊഴിലാളിയെ പ്രതിയാക്കിയാണ് പൊലീസ് കേസെടുത്തത്. അബ്ദുല്‍ സലാമിന് താക്കോല്‍ നല്‍കിയത് ഈ തൊഴിലാളിയായിരുന്നു. എന്നാല്‍ കുറ്റപത്രത്തില്‍ 60 ശതമാനം കുറ്റം മാത്രമേ ഈ തൊഴിലാളികളില്‍ പൊലീസ് ആരോപിച്ചിരുന്നുള്ളൂ. ബാക്കി 40 ശതമാനം കുറ്റവും (അശ്രദ്ധ) അബ്ദുല്‍ സലാമിന്‍െറ ഭാഗത്തുനിന്നാണെന്ന് കോടതി കണ്ടത്തെിയത്. ഇക്കാരണത്താല്‍ മുഴുവന്‍ ദിയാധനവും അടക്കാനുള്ള ബാധ്യത പ്രതിയായ തൊഴിലാളിക്കുണ്ടായിരുന്നില്ല. അബ്ദുല്‍ സലാമിന്‍െറ മൃതദേഹം നാട്ടില്‍ കൊണ്ടുപോയി ഖബറടക്കുകയും തുടര്‍ന്ന് അദ്ദേഹത്തിന്‍െറ അവകാശികള്‍ ബന്ധുവായ അലി ചോലോത്ത് വഴി ദുബൈ അല്‍ക്കബ്ബാന്‍ അഡ്വക്കേറ്റ്സിലെ സീനിയര്‍ ലീഗല്‍ കണ്‍സള്‍ട്ടന്‍റായ അഡ്വ. ഷംസുദ്ദീന്‍ കരുനാഗപ്പള്ളി മുഖേന കേസ് ഫയല്‍ ചെയ്യുകയുമായിരുന്നു. നഷ്ട പരിഹാര കേസിലാണ് 28,7000 ദിര്‍ഹം ദുബൈ കോടതി വിധി പ്രകാരം അബ്ദുല്‍ സലാമിന്‍െറ ആശ്രിതര്‍ക്ക് ലഭിച്ചത്. ഈ തുകയില്‍ 1.20 ലക്ഷം ദിര്‍ഹം ദിയധനമായും ബാക്കി 1.67 ലക്ഷം ദിര്‍ഹം നഷ്ടപരിഹാരവുമാണ്. കുടുംബത്തിന് ഈ തുക കൈമാറിയതായി അഡ്വ. ഷംസുദ്ദീന്‍ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.