മാതള തേനുണ്ണാന്‍ മസാഫിയിലേക്ക് പാറിപ്പറന്ന് പോകാം
text_fieldsഷാര്‍ജ: ഫുജൈറയിലെ ഫ്രൈഡേ മാര്‍ക്കറ്റ് മുതല്‍ ബിത്ത്ന വരെ നീണ്ട് കിടക്കുന്ന കോട്ടകളുടെ നാടായ മസാഫി ജില്ലക്കിപ്പോള്‍ മാതള നാരകത്തിന്‍െറ ചന്തമാണ്. ഇവിടെയുള്ള പഴം വിപണിയില്‍ കൂന്ന് പോലെ കൂട്ടിയിട്ടിരിക്കുകയാണ് മാതള നാരകമെന്ന ഉറുമാമ്പഴം. ഹിന്ദിക്കാര്‍ക്കിത് അനാറാണെങ്കില്‍ അറബികള്‍ക്കിത് റുമാന്‍ പഴമാണ്. ഇന്ത്യ, പാകിസ്താന്‍, അഫ്ഗാനിസ്താന്‍, ഇറാന്‍ എന്നീ രാജ്യങ്ങള്‍ക്ക് പുറമെ യു.എ.ഇയിലെ ദിബ്ബയില്‍ നിന്നുമാണ് ഈ പഴം മസാഫിയിലെ വിവിധ ചന്തകളിലത്തെുന്നത്. നല്ല ചുവന്ന് തുടുത്ത പഴങ്ങളാണ് ഇവിടെ എത്തിയിട്ടുള്ളത്.
ഹിമാലയത്തിനും ഈജിപ്തിനുമിടയിലാണ് ഈ പഴത്തിന്‍െറ തറവാടെന്നാണ് ചരിത്രം. ഇറാഖിലെ ഉറ് എന്ന പ്രാചീന നഗരത്തില്‍ നിന്ന് വന്നതെന്ന അര്‍ഥത്തിലാണ് ഇത് ഉറുമാമ്പഴം എന്ന് അറിയപ്പെടാന്‍ കാരണമെത്രെ. തണുപ്പ് കാലവും ദുബൈ ഷോപ്പിങ് മാമാങ്കവും ആസ്വദിക്കാന്‍ ഐക്യ അറബ് നാടുകളിലത്തെിയ വിദേശ വിനോദ സഞ്ചാരികളും സ്വദേശികളും പ്രവാസികളും മാതളം തേടി മസാഫിയിലത്തെുന്നുണ്ട്. ചുവപ്പിന് പുറമെ വെളുത്ത മാതള നാരകവും വിപണിയിലുണ്ട്.
ഏറെ ഒൗഷധ ഗുണമുള്ള പഴമാണിത്. പോഷക സമ്പുഷ്ടവുമാണിത്. ആയൂര്‍വേദാചാര്യന്‍മാര്‍ ഇതിനെ ഹൃദയത്തെ ഉത്തേജിപ്പിക്കുന്ന ഫലമായിട്ടാണ് വിശേഷിപ്പിച്ചിരുന്നത്.ആയൂര്‍വേദ മരുന്നുകളില്‍ ഇതിന്‍െറ പ്രധാന സാന്നിധ്യമുണ്ട്. യൂനാനി വൈദ്യത്തില്‍ ആമാശയ വീക്കത്തിനും ഹൃദയ രോഗങ്ങള്‍ക്കും തയ്യാറാക്കുന്ന മരുന്നുകളില്‍ ഉറുമാന്‍ പഴം ഉപയോഗിക്കുന്നുണ്ട്. മാതളച്ചാര്‍ ദിവസവും കുടിച്ചാല്‍ രക്ത ധമനികളില്‍ ദുര്‍മേദസ് അടിയുന്നത് 90 ശതമാനം ചെറുക്കാനാവുമെന്നാണ് വിദഗ്ധ പഠനങ്ങള്‍ കണ്ടത്തെിയിത്.
വയറിന് ബാധിക്കുന്ന അസുഖങ്ങള്‍ക്ക് ഏറെ ഫലപ്രദമാണ് മാതളച്ചാര്‍. ഇതും തേനും സമമെടുത്ത് സേവിച്ചാല്‍ ചര്‍ദ്ദില്‍, വയറുവേദന, വയര്‍ പെരുക്കം എന്നിവക്ക് ആശ്വാസം കിട്ടും. വിശപ്പ് വര്‍ധിപ്പിക്കാനും ഉത്തമമാണ്. ഇതില്‍ അടങ്ങിയിരിക്കുന്ന പ്യുണിസിന്‍ എന്ന ആല്‍കലോയ്ഡിന്‍െറ സാന്നിധ്യമാണ് രോഗവും ക്ഷീണവും അകറ്റാന്‍ കാരണം. പ്യുണിസിന്‍ കൂടുതലായി അടങ്ങിയിട്ടുള്ളത് മാതളത്തിന്‍െറ വേരിന്‍െറ തൊലിയിലാണ്. അത് കൊണ്ട് തന്നെ ആയൂര്‍വേദത്തില്‍ വയര്‍ സംബന്ധമായ അസുഖങ്ങള്‍ക്കായി തയ്യാറാക്കുന്ന കഷായങ്ങളില്‍ ഇത് പ്രധാന ചേരുവയാണ്. വിരശല്ല്യം അകറ്റാന്‍ മാതളത്തിന്‍െറ കുരുന്നില ഉണക്കി പൊടിച്ച് കഴിക്കുന്നത് നല്ലതാണ്.
ഇന്ത്യയില്‍ ഗുജറാത്തിലും മഹാരാഷ്ട്രയിലുമാണ് ഇത് വാണിജ്യാടിസ്ഥാനത്തില്‍ കൃഷി ചെയ്യുന്നത്. അഞ്ച് മീറ്റര്‍ വരെ ഉയരത്തില്‍ ഈ ചെടി വളരുന്നു. താഴെ നിന്നുതന്നെ ശിഖരങ്ങള്‍ പൊട്ടുന്ന സ്വഭാവം ഇതിനുണ്ട്. ഇലകളുടെ ഉപരിതലം മിനുസവും തിളക്കവുമീള്ളതാണ്. ചെറുശാഖകളുടെ അഗ്രഭാഗത്ത് ഒന്നു മുതല്‍ അഞ്ചു വരെ പൂക്കള്‍ കാണപ്പെടുന്നു. മാതളപ്പഴത്തിനു തുകല്‍ പോലെ കട്ടിയുള്ള തൊലിയാണുള്ളത്. ഏറെ കാലം കേടു കൂടാതിരിക്കാന്‍ ഉറുമാന്‍ പഴത്തിനാകും. ഉറുമാന്‍ പഴത്തിന് ആവശ്യക്കാരേറെയുണ്ടെന്ന് മസാഫിയിലുള്ള കച്ചവടക്കാര്‍ പറഞ്ഞു. അവധി ദിവസങ്ങളിലാണ് കൂടുതല്‍ ആവശ്യക്കാരത്തെുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.