വിസ മാറാന്‍ ഇനി രാജ്യം വിടേണ്ടതില്ല
text_fieldsഅബൂദബി: പ്രവാസികള്‍ക്ക് യു.എ.ഇയില്‍ തങ്ങുന്നതിനും വിസ നീട്ടുന്നതിനുള്ള നടപടിക്രമങ്ങള്‍ കൂടുതല്‍ എളുപ്പമാക്കുന്നു. വിസ കാലാവധി പൂര്‍ത്തിയായാലും രാജ്യം വിടാതെ പുതുക്കാനും മറ്റ് വിസകളിലേക്ക് മാറുന്നതിനുമുള്ള സൗകര്യമാണ് ആഭ്യന്തര മന്ത്രാലയം ഒരുക്കുന്നത്. സന്ദര്‍ശക, താമസ, വിദ്യാഭ്യാസ, ചികിത്സാ വിസകളെല്ലാം യു.എ.ഇയില്‍ നിന്ന് തന്നെ പുതുക്കാന്‍ സാധിക്കും.
സന്ദര്‍ശക വിസയില്‍ നിന്ന് താമസ വിസയിലേക്ക് മാറുന്നതിന് രാജ്യം വിടണമെന്ന നിബന്ധനയും ഒഴിവാക്കിയിട്ടുണ്ട്. വിസ കാലാവധി പൂര്‍ത്തിയാകുമ്പോള്‍ 570 ദിര്‍ഹം അധികമായി അടച്ച് പുതുക്കുന്നതിനുള്ള സംവിധാനമാണ് ഒരുക്കുന്നത്. എല്ലാ സന്ദര്‍ശക വിസകളും നീട്ടുന്നതിനുള്ള തീരുമാനം ആഭ്യന്തര മന്ത്രാലയം നടപ്പാക്കുകയാണെന്ന് ആഭ്യന്തര മന്ത്രാലയം വക്താവ് ബ്രിഗേഡിയര്‍ ഡോ. റാശിദ് സുല്‍ത്താന്‍ പറഞ്ഞു.
നിയമ ലംഘനങ്ങള്‍ ഒഴിവാക്കുന്നതിന് വിസ കാലാവധി പൂര്‍ത്തിയാകും മുമ്പ് അപേക്ഷകള്‍ സമര്‍പ്പിക്കണം. രാജ്യത്തേക്ക് പ്രവേശിക്കുന്ന കേന്ദ്രങ്ങളിലും ഇമിഗ്രേഷന്‍ ഓഫിസുകളിലും ഇമിഗ്രേഷന്‍ സേവനം ലഭിക്കും.
ട്രാന്‍സിറ്റ് വിസ, ഒരു മാസത്തെയും മൂന്ന് മാസത്തെയും സന്ദര്‍ശക വിസ, വിദ്യാഭ്യാസ വിസ, ചികിത്സാ വിസ, റെസിഡന്‍സ് വിസ എന്നിവക്കെല്ലാം പുതിയ സൗകര്യം ഉപയോഗപ്പെടുത്താന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
നേരത്തേ സന്ദര്‍ശക വിസയിലുള്ളവര്‍ കാലാവധി തീരും മുമ്പ് രാജ്യം വിടുകയും പുറത്ത് താമസിച്ച ശേഷം പുതിയ വിസയില്‍ തിരിച്ചുവരുകയും വേണമായിരുന്നു.
ഇതോടൊപ്പം വിസിറ്റ് വിസയിലോ മറ്റ് വിസകളിലോ ഉള്ളവര്‍ക്ക് തങ്ങളുടെ വിസ മാറ്റുന്നതിനും രാജ്യം വിടേണ്ടതില്ളെന്ന് ബ്രിഗേഡിയര്‍ ഡോ. റാശിദ് സുല്‍ത്താന്‍ വ്യക്തമാക്കി. നിര്‍ദിഷ്ട ഫീസ് നല്‍കി വിസ സ്റ്റാറ്റസ് മാറ്റാന്‍ സാധിക്കും. ആഭ്യന്തര മന്ത്രാലയം വരുത്തിയ മാറ്റങ്ങള്‍ എല്ലാ ഇമിഗ്രേഷന്‍ വകീകള്‍ക്കും ബാധകമാണെന്ന് ദുബൈ താമസ കുടിയേറ്റ വിഭാഗം ഡെപ്യൂട്ടി ഡയറക്ടര്‍ ഉബൈദ് ബിന്‍ സുറൂര്‍ പറഞ്ഞു.
മുന്‍കാലങ്ങളില്‍ സന്ദര്‍ശക വിസയിലത്തെിയവര്‍ ജോലി ലഭിച്ചുകഴിഞ്ഞാല്‍ രാജ്യം വിട്ട ശേഷം പുതിയ താമസ വിസകളിലത്തെുകയായിരുന്നു പതിവ്.
എളപ്പത്തില്‍ പോകാവുന്നതിനാല്‍ ഇറാനിലെ കിഷ് ദ്വീപിലേക്കാണ് മിക്കവരും പോകാറുണ്ടായിരുന്നത്. എന്നാല്‍, പുതിയ സംവിധാനം വന്നതോടെ സമയനഷ്ടവും പണച്ചെലവും ഒഴിവാക്കുന്നതിന് പ്രവാസികള്‍ക്ക് സാധിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.