വ്യാജ പാസ്പോര്‍ട്ടിലത്തെിയ ഇന്ത്യന്‍ ദമ്പതികളെ അബൂദബിയില്‍ നിന്ന് തിരിച്ചയച്ചു
text_fieldsഅബൂദബി: ഇന്ത്യയില്‍ നിന്ന് കാനഡയിലേക്ക് പോകുന്നതിനായി വ്യാജ പാസ്പോര്‍ട്ടില്‍ യാത്ര ചെയ്ത ഗുജറാത്ത് സ്വദേശികളായ ദമ്പതികളെ അബൂദബി വിമാനത്താവളത്തില്‍ പിടികൂടി. ഇവരെ അഹമ്മദാബാദിലേക്ക് തിരിച്ചയച്ചു. ഞായറാഴ്ചയാണ് സംഭവം. അഹമ്മദാബാദ് വിമാനത്താവളത്തില്‍ നിന്നാണ് അബൂദബി, ലണ്ടന്‍ വഴി കാനഡയിലേക്ക് പോകുന്നതിന് യാത്ര ആരംഭിച്ച നിമേഷ് പട്ടേല്‍ (29), ഭാര്യ ദീപ്തി പട്ടേല്‍ (28) എന്നിവരെയാണ് അബൂദബി വിമാനത്താവളത്തില്‍ പിടികൂടിയത്. 50 വയസ്സുള്ളവരുടെ പാസ്പോര്‍ട്ടില്‍ ഫോട്ടോ മാറ്റി ഒട്ടിച്ചാണ് ഇവര്‍ യാത്ര ചെയ്തത്. ഹൈദരാബാദ് കേന്ദ്രമായുള്ള കുടുംബത്തിന്‍െറ പാസ്പോര്‍ട്ടാണ് ഇവര്‍ ഉപയോഗിച്ചത്. അബൂദബിയില്‍ നിന്ന് തിരിച്ചയച്ച ഇരുവരെയും അഹമ്മദാബാദ് പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പാസ്പോര്‍ട്ട് നിയമത്തിലെ വിവിധ വകുപ്പുകള്‍ ഇരുവര്‍ക്കെതിരെയും ചുമത്തിയിട്ടുണ്ട്.
കൂടുതല്‍ മെച്ചപ്പെട്ട ജീവിതത്തിനായി നിമേഷിനെയും ദീപ്തിയെയും കാനഡയിലേക്ക് അയക്കുന്നതിന് കുടുംബം തന്നെയാണ് വ്യാജ പാസ്പോര്‍ട്ട് തയാറാക്കിയതെന്നാണ് ഇന്ത്യയിലെ അന്വേഷണത്തില്‍ ലഭിക്കുന്ന സൂചന. നിമേഷിന് വിസ ലഭിക്കാത്തതിനാല്‍ ഹൈദരാബാദ് കേന്ദ്രമായുള്ള ദമ്പതികളുടെ പാസ്പോര്‍ട്ട് ഏജന്‍റ് മുഖേന വാങ്ങുകയും ഫോട്ടോ വെട്ടി മാറ്റി ഒട്ടിക്കുകയുമായിരുന്നുവെന്ന് പറയുന്നു.
അതേസമയം, 50 വയസ്സ് രേഖപ്പെടുത്തിയ പാസ്പോര്‍ട്ടുകളില്‍ രണ്ട് ചെറുപ്പക്കാര്‍ യാത്ര ചെയ്തിട്ടും കണ്ടുപിടിക്കാനാകാതെ പോയത് അഹമ്മദാബാദ് വിമാനത്താവളത്തിലെ വന്‍ സുരക്ഷാപാളിച്ചയായാണ് കാണുന്നത്. ഇന്ത്യയിലേക്ക് ഭീകരര്‍ കടന്നതായും പത്താന്‍കോട്ട് ആക്രമണവും അടക്കം സുരക്ഷാ മുന്നറിയിപ്പുകള്‍ നിലനില്‍ക്കുമ്പോഴാണ് പ്രായമായവരുടെ പാസ്പോര്‍ട്ടില്‍ എമിഗ്രേഷന്‍ പൂര്‍ത്തിയാക്കി 29കാരനായ നിമേഷും 28കാരിയായ ദീപ്തിയും യാത്ര ആരംഭിച്ചത്. അബൂദബിയില്‍ എമിഗ്രേഷന്‍ പരിശോധനക്കിടെയാണ് ഇവരുടെ പാസ്പോര്‍ട്ട് വ്യാജമാണെന്ന് കണ്ടത്തെിയത്.
പാസ്പോര്‍ട്ടിലെ പ്രായവും നേരിട്ടുള്ള പ്രായവും തമ്മിലുള്ള അന്തരമാണ് അബൂദബിയില്‍ എമിഗ്രേഷന്‍ വിഭാഗം ഇവരെ തടയാന്‍ കാരണമായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.