കൂട്ടുകാരനെ അലക്കു മുറിയില്‍ പൂട്ടിയിട്ടു; പോലീസത്തെി മോചിപ്പിച്ചു
text_fieldsദുബൈ: പണം ആവശ്യപ്പെട്ട് കൂട്ടുകാരനെ മര്‍ദ്ദിക്കുകയും 12 മണിക്കൂര്‍ അലക്കുമുറിയില്‍ പൂട്ടിയിടുകയും ചെയ്ത ആസ്ട്രേലിയക്കാരനെ പ്രോസിക്യൂഷന് ക്രിമിനല്‍ കോടതിയില്‍ ഹാജാരാക്കി. ദുബൈയിലെ ഒരു ഹോട്ടലിലാണ് സംഭവം. ഇരുവരും ഇവിടെ മുറിയെടുത്തു താമസിക്കുകയായിരുന്നു. സുഹൃത്തുക്കളും കച്ചവടത്തില്‍ പങ്കാളികളുമായ ഇവര്‍ തമ്മില്‍ പണത്തെ ചൊല്ലി തര്‍ക്കം മൂര്‍ച്ചിച്ചതോടെ പ്രതി സുഹൃത്തിനെ ഹോട്ടല്‍ മുറിയിലെ അലക്ക് മുറിയിലേക്ക് തള്ളിക്കയറ്റുകയും മര്‍ദ്ദിക്കുകയും ചെയ്തു.
ഇയാളുടെ കയ്യിലെ പഴ്സും മൊബൈല്‍ ഫോണും പിടിച്ചു വാങ്ങിയ ശേഷം മുറിക്കകത്ത് പൂട്ടിയിട്ടു. അര മണിക്കൂറിന് ശേഷം വാതില്‍ തുറന്നു ഇയാളെ വീണ്ടും മര്‍ദ്ദിച്ചു. ആസ്ട്രേലിയലിലെ സുഹൃത്തുക്കളോട് ഫോണിലൂടെ ബന്ധപ്പെട്ട് തന്‍െറ ബാങ്ക് അക്കൗണ്ടിലേക്ക് പണം അയക്കാന്‍ പ്രതി ഇയാളോട് ആവശ്യപ്പെട്ടു. ഗത്യന്തരമില്ലാതെ ഇയാള്‍ സുഹൃത്തുക്കള്‍ക്ക് ഫോണ്‍ ചെയ്ത് പണം അയക്കാന്‍ ആവശ്യപ്പെട്ടു.
ഇല്ലങ്കില്‍ താന്‍ ഹോട്ടല്‍ മുറിയില്‍ തടവില്‍ കഴിയേണ്ടി വരുമെന്നും അവരെ അറിയിച്ചു. ഫോണ്‍ വിളി കഴിഞ്ഞതോടെ പ്രതി ഇയാളെ വീണ്ടു മുറിയില്‍ കയറ്റി വാതിലടച്ചുവത്രേ. കുറെ നേരം കഴിഞ്ഞ് പ്രതി ഉറക്കമായ ശേഷം ഇയാള്‍ക്ക് തടവിലാക്കപ്പെട്ട മുറിയില്‍ നിന്ന് പുറത്തു കടക്കാനായി. എങ്കിലും ക്ഷീണിതനായ ഇയാള്‍ കട്ടിലില്‍ കിടന്നു ഉറങ്ങിപ്പോയത്രെ. പൊലീസ് മുന്നിലത്തെിയപ്പോഴാണ് ഇയാള്‍ ഉണരുന്നത്. പൊലീസ് മുറിയിലത്തെുമ്പോള്‍ ഇയാള്‍ രക്തം വാര്‍ന്ന് കിടക്കുകയായിരുന്നു. പൊലീസ് ഇയാളെ ആശുപ്രതിയിലത്തെിച്ചു. പ്രതിയെ കസറ്റഡിയിലെടുക്കുകയും ചെയ്തു.
ദുബൈയിലെ ആസ്ത്രേലിയന്‍ കോണ്‍സുലേറ്റ് മുഖനയാണ് പൊലീസിന് സന്ദേശം ലഭിച്ചതെന്ന് ഇമാറാത്ത് അല്‍ യൗം പത്രം റിപ്പോര്‍ട്ട് ചെയ്തു.
വിവരമറിഞ്ഞ സുഹൃത്തുകള്‍ ആസ്ട്രേലിയയില്‍ നിന്ന് വിളിച്ച് കോണ്‍സുലേറ്റില്‍ വിളിച്ച് വിവരം അറിയിക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.