വാട്ടര്‍ ഹീറ്റര്‍ ഓഫ് ചെയ്ത ശേഷം മാത്രം ഉപയോഗിക്കുക
text_fieldsഷാര്‍ജ: രാജ്യം കൊടും തണുപ്പിലേക്ക് പ്രവേശിച്ചതോടെ കുളിക്കുമ്പോള്‍ വാട്ടര്‍ ഹീറ്റര്‍ നിര്‍ബന്ധമായി. വെള്ളം ചൂടാക്കാന്‍ ഉപയോഗിക്കുന്ന ഈ യന്ത്രം പോയവര്‍ഷങ്ങളില്‍ നിരവധി അപകടങ്ങള്‍ വരുത്തി വെച്ചതിനാല്‍ തന്നെ ഉപയോഗിക്കുമ്പോള്‍ ഏറെ ശ്രദ്ധിക്കണം. ഷാര്‍ജ നസ്റിയയില്‍ പാകിസ്താന്‍ യുവാവിന്‍െറ മരണത്തിന് കാരണമായത് വാട്ടര്‍ ഹീറ്ററായിരുന്നു. യന്ത്രത്തിനകത്തെ തുരുമ്പിച്ച വയറാണ് അപകടം വിതച്ചത്. ജലത്തിലൂടെ പ്രവഹിച്ച വൈദ്യുതിയാണ് യുവാവിനെ ഷോക്കേറ്റുള്ള മരണത്തിലേക്ക് നയിച്ചത്.
തണുപ്പ് കാലത്ത് മാത്രമാണ് പ്രവാസ ഭൂമിയില്‍ ഈ യന്ത്രം പ്രവര്‍ത്തിക്കുന്നത്. വൈദ്യുതി ബില്ലിനെ പേടിച്ച് ബാച്ച്ലര്‍ മുറികളില്‍ താമസിക്കുന്നവര്‍ മറ്റ് കാലവസ്ഥകളില്‍ ഇതിനെ തിരിഞ്ഞ് നോക്കാറുപോലുമില്ല. നിരന്തരമായി ജലത്തിന്‍െറ സാന്നിധ്യം യന്ത്രത്തിനകത്തുണ്ടാകുന്നതാണ് ഇതിന്‍െറ രീതി. പ്രവര്‍ത്തിച്ചാലും ഇല്ളെങ്കിലും വെള്ളം ഇതിനകത്തുണ്ടാകും. ഇതിനകത്തെ വയറുകളും കമ്പിചുരുളുകളും തുരുമ്പെടുക്കാന്‍ ഇത് വഴിവെക്കുന്നു. വെള്ളവും വൈദ്യുതിയും തമ്മിലുള്ള അഭേദ്യമായ ബന്ധം അപകട സാധ്യതക്ക് വേഗം കൂട്ടുന്നു. വെള്ളം ചൂടാക്കുന്ന വൈദ്യുത യന്ത്രങ്ങള്‍ ഉപയോഗിക്കുന്നവര്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് സിവില്‍ഡിഫന്‍സ് വിഭാഗങ്ങള്‍ മുന്നറിയിപ്പ് നല്‍കാറുണ്ട്. ലേബര്‍ ക്യാമ്പുകളിലെ മിക്ക വെള്ളം ചൂടാക്കുന്ന യന്ത്രങ്ങള്‍ക്കും കാര്യക്ഷമതയില്ല എന്ന പരാതി വ്യാപകമാണ്. പലതും തുരുമ്പെടുത്തും വെള്ളം ചോര്‍ന്നും തോന്നുമ്പോള്‍ പ്രവര്‍ത്തിക്കുന്നവയുമാണ്. നല്ലനിലയില്‍ പ്രവര്‍ത്തിക്കുന്ന വാട്ടര്‍ ഹീറ്ററുകളിലെ വെള്ളത്തില്‍ കുളിക്കുന്നതിന് മുമ്പ് വൈദ്യുത ബന്ധം വിച്ഛേദിക്കണമെന്നാണ് അധികൃതര്‍ പറയുന്നത്. നിലവില്‍ ഉപയോഗിച്ച് കൊണ്ടിരിക്കുന്ന വെള്ളം ചൂടാക്കുന്ന യന്ത്രങ്ങള്‍ എത്രമാത്രം കാര്യക്ഷമതയുള്ളതാണെന്ന് പരിശോധിച്ച് ഉറപ്പ് വരുത്തണം. കേടുപാടുകള്‍ ഉണ്ടെങ്കില്‍ അത് പരിഹരിച്ച് വേണം ഉപയോഗിക്കാന്‍. അത് പോലെ തന്നെ പുതിയവ വാങ്ങാന്‍ ഉദ്ദേശിക്കുന്നവര്‍ ഗുണമേന്‍മയുള്ളത് മാത്രം വാങ്ങാന്‍ ശ്രദ്ധിക്കണം. കുറഞ്ഞ വിലക്ക് വലിയ അപകടങ്ങള്‍ വാങ്ങാതിരിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.