ഇറാനെതിരെ അറബ് ഐക്യത്തിനൊപ്പം നിലകൊണ്ട് യു.എ.ഇ
text_fieldsഅബൂദബി: അറബ്- ഗള്‍ഫ് രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടുന്ന ഇറാന്‍ നീക്കത്തിനെതിരെ ശക്തമായ നിലപാട് എടുക്കുന്ന യു.എ.ഇ നിലകൊള്ളുന്നത് അറബ്-ഗള്‍ഫ് ഐക്യത്തിനൊപ്പം. സുഹൃദ് രാജ്യമായ സൗദി അറേബ്യയുടെ അടക്കം ആഭ്യന്തര കാര്യങ്ങളില്‍ ഇറാന്‍െറ ഇടപെടല്‍ ശക്തമായതോടെ യു.എ.ഇ നയതന്ത്ര തലത്തില്‍ ശക്തമായ നിലപാട് സ്വീകരിച്ചത്.
ഇറാനുമായുള്ള നയതന്ത്ര ബന്ധം വെട്ടിച്ചുരുക്കാനുള്ള യു.എ.ഇയുടെ തീരുമാനം അറബ് ഐക്യത്തിന് കരുത്ത് പകരുന്നത് കൂടിയാണ്.
സൗദി അറേബ്യയും ബഹ്റൈനും ഇറാനുമായുള്ള നയതന്ത്ര ബന്ധം വിച്ഛേദിച്ചതിന് പിന്നാലെയാണ് നയതന്ത്ര ബന്ധം വെട്ടിച്ചുരുക്കാന്‍ യു.എ.ഇ തീരുമാനിച്ചത്. ഇറാനിലെ യു.എ.ഇ അംബാസഡര്‍ സെയ്ഫ് അല്‍ സാബിയെ വിദേശകാര്യ മന്ത്രാലയം തിരിച്ചുവിളിച്ചിട്ടുണ്ട്. ഇറാനുമായുള്ള നയതന്ത്ര ബന്ധം ഷര്‍ഷെ ദഫേ തലത്തില്‍ മാത്രമാകും ഉണ്ടാകുക. രാജ്യത്തെ ഇറാന്‍ നയതന്ത്ര പ്രതിനിധികളുടെ എണ്ണം കുറക്കാനും യു.എ.ഇ വിദേശകാര്യ മന്ത്രാലയം തീരുമാനിച്ചിട്ടുണ്ട്. ഗള്‍ഫ്, അറബ് രാഷ്ട്രങ്ങളുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇറാന്‍ തുടര്‍ച്ചയായി ഇടപെടുന്ന സാഹചര്യത്തിലാണ് അസാധാരണ നടപടി സ്വീകരിക്കുന്നതെന്ന് യു.എ.ഇ വിദേശകാര്യ മന്ത്രാലയം വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കി.
പരസ്പര ബഹുമാനത്തിന്‍െറയും ആഭ്യന്തര കാര്യങ്ങളില്‍ പരസ്പരം ഇടപെടില്ളെന്ന നയത്തിന്‍െറയും പരമാധികാരത്തെ ബഹുമാനിക്കുന്നതിന്‍െറയും അടിസ്ഥാനത്തില്‍ മാത്രമാണ് സാധാരണവും ശരിയായതുമായ അര്‍ഥത്തിലുള്ള നയതന്ത്ര ബന്ധം സാധ്യമാകൂവെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. അബൂ മൂസ അടക്കം മൂന്ന് ദ്വീപുകളുടെ കാര്യത്തില്‍ ഇറാനുമായി തര്‍ക്കം നിലനില്‍ക്കുമ്പോഴും അംബാസഡറെ ഇറാനിലേക്ക് നിയോഗിച്ചത് യു.എ.ഇയുടെ നയതന്ത്ര ബന്ധത്തിനുള്ള താല്‍പര്യങ്ങളുടെ തെളിവാണ്.
യു.എ.ഇയുടെ മൂന്ന് ദ്വീപുകള്‍ ഇറാന്‍ കൈയേറിയിട്ടും ചര്‍ച്ചയുടെയും സമാധാനത്തിന്‍െറയും മാര്‍ഗമാണ് സ്വീകരിച്ചത്. എന്നാല്‍, അറബ് രാഷ്ട്രങ്ങളുടെ ആഭ്യന്തര കാര്യങ്ങളില്‍ തുടര്‍ച്ചയായി ഇറാന്‍ ഇടപെടാനും മേഖലയില്‍ സംഘര്‍ഷം പടര്‍ത്താനും ശ്രമിച്ചതോടെ ശക്തമായ നടപടി സ്വീകരിക്കുകയായിരുന്നു.
യമനിലെയും സിറിയയിലെയും വിഷയങ്ങളില്‍ അറബ് ഐക്യത്തിനൊപ്പമാണ് യു.എ.ഇ നിലകൊണ്ടത്. യമനില്‍ നിയമാനുസൃത ഭരണകൂടത്തെ പുന$സ്ഥാപിക്കാനുള്ള സൗദി നേതൃത്വത്തിലുള്ള അറബ് സഖ്യസേനയിലും യു.എ.ഇ സുപ്രധാന പങ്കാണ് വഹിക്കുന്നത്. കഴിഞ്ഞ ദിവസം ഇറാനില്‍ സൗദി അറേബ്യയുടെ നയതന്ത്ര കാര്യാലയങ്ങള്‍ ആക്രമിക്കപ്പെട്ടപ്പോള്‍ ശക്തമായ പ്രതിഷേധം യു.എ.ഇ ഉയര്‍ത്തിയിരുന്നു. ഇറാന്‍ അംബാസഡറെ വിളിച്ചുവരുത്തി രേഖാമൂലം പ്രതിഷേധം അറിയിക്കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.