വാഹനങ്ങളില്‍ നിന്ന് ഇന്ധനവും ടയറുകളും മോഷ്ടിക്കുന്നതായി പരാതി
text_fieldsഅബൂദബി: മുസഫയില്‍ നിര്‍ത്തിയിടുന്ന ലോറികള്‍, ബസുകള്‍ തുടങ്ങിയ വലിയ വാഹനങ്ങളില്‍ നിന്ന് ഇന്ധനവും ടയറുകളും ബാറ്ററികളും മോഷ്ടിക്കുന്നതായി പരാതി. രാത്രികളില്‍ ഇന്ധനം ഊറ്റുകയും സ്പെയര്‍ ടയറുകളും ബാറ്ററികളും കവരുകയുമാണ് ചെയ്യുന്നതെന്ന് ഡ്രൈവര്‍മാരെ ഉദ്ധരിച്ച് പ്രമുഖ ഇംഗ്ളീഷ് പത്രം റിപ്പോര്‍ട്ട് ചെയ്തു. മരുഭൂമികളിലും ആളില്ലാത്ത കേന്ദ്രങ്ങളിലും വര്‍ക്കേഴ്സ് വില്ളേജിനും സമീപം നിര്‍ത്തിയിടുന്ന വാഹനങ്ങളിലാണ് മോഷണം നടക്കുന്നത്.
രാത്രിയാണ് മോഷണം നടക്കുന്നതെന്നും ആരാണ് ഇതിന് പിന്നിലെന്നും അറിയില്ളെന്ന് വാഹന ഡ്രൈവര്‍മാര്‍ പറഞ്ഞു. മോഷ്ടിക്കുന്ന സ്പെയര്‍ ടയറുകള്‍ 500 ദിര്‍ഹത്തിന് വരെ വില്‍പന നടത്തുന്നതായും അഫ്ഗാന്‍ സ്വദേശിയായ ഡ്രൈവര്‍ പറഞ്ഞു. മോഷണം വ്യാപകമായതോടെ ഇന്ധന ടാങ്കും സ്പെയര്‍ ടയറുകളും പ്രത്യേക താഴുകള്‍ ഉപയോഗിച്ച് പൂട്ടുകയാണ് തങ്ങള്‍ ഇപ്പോള്‍ ചെയ്യുന്നതെന്ന് ഡ്രൈവര്‍മാര്‍ പറഞ്ഞു. പമ്പുകള്‍ ഉപയോഗിച്ച് വരെ ഡീസല്‍ ഊറ്റുന്നതായും പറയുന്നു. ഡീസല്‍ പൂര്‍ണമായും ഊറ്റുന്നത് മൂലം മുസഫയില്‍ നിര്‍ത്തിയിടുന്ന വാഹനങ്ങള്‍ രാവിലെ സ്റ്റാര്‍ട്ടാക്കാന്‍ പോലും കഴിയാത്ത സ്ഥിതിവിശേഷം ഉണ്ടെന്നും അവര്‍ പറയുന്നു. തന്‍െറ ബസില്‍ നിന്ന് ഡീസല്‍, ബാറ്ററി, സ്പെയര്‍ ടയര്‍ എന്നിവ ഒന്നിലധികം തവണ മോഷണം പോയതായി അഫ്ഗാന്‍ സ്വദേശിയായ മറ്റൊരു ഡ്രൈവര്‍ പറയുന്നു. വാതിലിന്‍െറ പൂട്ട് തകര്‍ത്ത് ഡീസല്‍ അടിക്കുന്നതിനുള്ള റാഹല്‍ ഇ ഡീസല്‍ കാര്‍ഡും കവര്‍ന്ന സംഭവവും ഉണ്ടെന്ന് അദ്ദേഹം പറഞ്ഞു. കാറുകളുടെ ചില്ലുകള്‍ തകര്‍ത്ത് മോഷണം നടത്തുന്ന എട്ട് പേരെ അബൂദബി പൊലീസ് അടുത്തിടെ അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍, മുസഫയിലെ മോഷണ സംഭവങ്ങള്‍ സംബന്ധിച്ച് വിവരം ലഭിച്ചിട്ടില്ളെന്നും പൊലീസ് വ്യക്തമാക്കി. വാഹനങ്ങള്‍ പൂട്ടിയിട്ടുണ്ടെന്നും സുരക്ഷിത കേന്ദ്രങ്ങളിലാണ് നിര്‍ത്തിയിടുന്നതെന്നും ഡ്രൈവര്‍മാര്‍ ഉറപ്പുവരുത്തണമെന്ന് കാപ്പിറ്റല്‍ പൊലീസ് ഡയറക്ടറേറ്റ് ആക്ടിങ് ഡയറക്ടര്‍ കേണല്‍ അഹമ്മദ് അല്‍ മുഹൈരി നിര്‍ദേശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.