ഭൂരിഭാഗം പേര്‍ക്കും ബന്ധമില്ളെന്ന് സംഘടനാ നേതാവ് കോടതിയില്‍
text_fieldsഅബൂദബി: രാജ്യത്ത് ഭീകരാക്രമണങ്ങള്‍ നടത്താനും ഭരണകൂടത്തെ അട്ടിമറിക്കാനും ലക്ഷ്യമിട്ട് പ്രവര്‍ത്തിച്ച ഷബാബ് അല്‍ മനാറ തീവ്രവാദ സംഘത്തിന്‍െറ അംഗങ്ങളുടെ പ്രതിഭാഗം വാദങ്ങള്‍ ഫെഡറല്‍ സുപ്രീം കോടതിയിലെ സ്റ്റേറ്റ് സെക്യൂരിറ്റി വിഭാഗത്തില്‍ തുടങ്ങി. രാജ്യത്ത് ഭീകരാക്രമണങ്ങള്‍ നടത്താന്‍ പദ്ധതിയിട്ടതായി പറയുന്ന ഗ്രൂപ്പുമായി ബന്ധമില്ലാത്തവരാണ് വിചാരണ നേരിടുന്ന ബഹുഭൂരിഭാഗം പേരുമെന്ന് സംഘടനാ നേതാവ് കോടതിയില്‍ പറഞ്ഞു. കോടതിയില്‍ വിചാരണക്ക് ഹാജരായ പ്രതികളില്‍ ഭൂരിഭാഗം പേരെയും താന്‍ ജീവിതത്തില്‍ കാണുകയോ പരിചയപ്പെടുകയോ ചെയ്തിട്ടില്ളെന്നും അല്‍ മനാറ പള്ളിയിലെ മുന്‍ പണ്ഡിതനായ സ്വദേശി പറഞ്ഞു.
ഫെഡറല്‍ സുപ്രീം കോടതിയുടെ സ്റ്റേറ്റ് സെക്യൂരിറ്റി ഡിവിഷനില്‍ കേസുമായി ബന്ധപ്പെട്ട 41 പേരുടെ വിചാരണയാണ് നടക്കുന്നത്. മൂന്ന് പേരുടെ അസാന്നിധ്യത്തിലാണ് വിചാരണ. കഴിഞ്ഞ പ്രാവശ്യം നടന്ന വിചാരണയില്‍ ഗ്രൂപ്പില്‍ 10 സ്ഥാപക അംഗങ്ങള്‍ മാത്രമേ ഉണ്ടായിരുന്നുള്ളുവെന്ന് സ്വദേശിയായ സംഘടനാ നേതാവ് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ കുറ്റസമ്മതം നടത്തുന്നതിന്‍െറ ദൃശ്യം ഹാജരാക്കിയിരുന്നു. ഭീകരാക്രമണം ആസൂത്രണം ചെയ്യുന്നതിന് ലക്ഷ്യമിട്ടിരുന്നുവോ എന്ന ജഡ്ജി മുഹമ്മദ് അല്‍ തുനൈജിയുടെ ചോദ്യത്തിന് സുന്നി വിശ്വാസം പിന്തുടരുന്നവരാണെന്നും മറ്റുള്ളവരെ ആക്രമിക്കുന്നത് വിശ്വാസ പ്രമാണങ്ങള്‍ക്ക് എതിരാണെന്നുമായിരുന്നു സംഘടനാ നേതാവിന്‍െറ മറുപടി.
കഴിഞ്ഞ വിചാരണയില്‍ പ്രതികള്‍ക്ക് സ്വന്തം ഭാഗം വാദിക്കുന്നതിന് അവസരം നല്‍കുമെന്ന് ജഡ്ജി വ്യക്തമാക്കിയിരുന്നു. പകുതിയോളം പേര്‍ തങ്ങളുടെ വാദങ്ങള്‍ കോടതി മുമ്പാകെ അവതരിപ്പിച്ചു. എട്ടാം ഗ്രേഡില്‍ പഠിക്കുമ്പോഴാണ് ഗ്രൂപ്പ് സംഘടിപ്പിച്ച വേനല്‍ക്കാല ക്യാമ്പില്‍ പങ്കെടുത്തതെന്ന് ഇപ്പോള്‍ 20 വയസ്സുള്ള സ്വദേശി യുവാവ് കോടതിയില്‍ പറഞ്ഞു. എനിക്കപ്പോള്‍ 14 വയസ്സായിരുന്നു. ഫോട്ടോഗ്രഫി ആയിരുന്നു ഹോബി. നിരോധിത പ്രവര്‍ത്തനങ്ങളിലൊന്നും പങ്കെടുത്തിട്ടില്ല-യുവാവ് പറഞ്ഞു.
അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയ മൊഴി പരിഗണിക്കരുതെന്ന് ബഹുഭൂരിഭാഗം പ്രതികളും കോടതിയോട് ആവശ്യപ്പെട്ടു. പ്രതികളുടെ വാദം തുടരുന്നതിന് കേസ് ജനുവരി പത്തിലേക്ക് മാറ്റി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.