ഷാര്‍ജയില്‍ തൊഴിലാളി സംഘട്ടനത്തില്‍ രണ്ടു മരണം
text_fieldsഷാര്‍ജ: സജ വ്യവസായ മേഖലയില്‍ തൊഴിലാളികള്‍ തമ്മില്‍ നടന്ന സംഘട്ടനത്തില്‍ രണ്ട് പേര്‍ കുത്തേറ്റു മരിച്ചു. രണ്ട് പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരുടെ നില അതീവ ഗുരുതരമാണെന്നാണ് വിവരം.
മരിച്ചവരും പരിക്കേറ്റവരും പഞ്ചാബ് സ്വദേശികളാണ്. പ്രദേശത്തെ മദ്യ വില്‍പ്പനയെ ചൊല്ലിയുള്ള തര്‍ക്കമാണ് അടിപിടിയില്‍ കലാശിച്ചത്. തങ്ങളുടെ അനധികൃത മദ്യ വില്‍പ്പന മേഖലയില്‍ പുതിയ ആള്‍ മദ്യം വില്‍ക്കുന്നത് കണ്ടതിനെ തുടര്‍ന്നുണ്ടായ വാക്കേറ്റമാണെത്രെ കൊലയില്‍ കലാശിച്ചത്.
30 ഓളം പേര്‍ വരുന്ന സംഘമാണ് സംഘട്ടനത്തില്‍ ഏര്‍പ്പെട്ടതെന്നാണ് വിവരം. അടിപിടി നടക്കുന്ന വിവരം അറിഞ്ഞ് പൊലീസത്തെുമ്പോള്‍ വന്‍ജനക്കൂട്ടത്തെയാണ് കണ്ടത്. ഇവര്‍ക്ക് നടുവില്‍ ചോരയൊലിച്ച് നാല് പേര്‍ കിടപ്പുണ്ടായിരുന്നു.
ഇവരില്‍ രണ്ട് പേര്‍ സംഭവ സ്ഥലത്ത് മരിച്ചതായി സ്ഥിരീകരിച്ചു. പരിക്കേറ്റവരെ അല്‍ ഖാസിമി, കുവൈത്ത് ആശുപത്രികളിലെ അടിയന്തിര ചികിത്സ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. സംഭവ സ്ഥലത്ത് കൂടി നിന്നവരില്‍ നിന്ന് പൊലീസ് മൊഴി എടുത്തു. മദ്യലഹരിയിലായിരുന്നു സംഘട്ടനത്തില്‍ ഏര്‍പ്പെട്ടവരെല്ലാം .
പ്രദേശത്ത് മദ്യപിച്ച് ലക്ക് കെട്ടുള്ള സംഘട്ടനം പതിവായിട്ടുണ്ട്. ഇത് പോലെ മുമ്പ് നടന്ന സംഘട്ടനത്തില്‍ പാകിസ്താന്‍ സ്വദേശി മരിച്ചതിനെ തുടര്‍ന്ന് 16 ഇന്ത്യക്കാര്‍ക്ക് വധ ശിക്ഷ വിധിച്ചിരുന്നു. മരിച്ചവന്‍െറ കുടുംബത്തിന് വന്‍തുക ചോരപണമായി നല്‍കിയാണ് ഇവരെ വധശിക്ഷയില്‍ നിന്ന് മോചിപ്പിച്ചത്. പ്രദേശത്ത് താമസിക്കുന്ന വടക്കേ ഇന്ത്യക്കാരും പാകിസ്താനികളും ബംഗ്ളാദേശ് സ്വദേശികളും തമ്മിലാണ് സ്ഥിരം സംഘട്ടനം നടക്കാറുള്ളത്. അനധികൃത മദ്യ കച്ചവടക്കാരാണ് ഇത്തരം പ്രശ്നങ്ങള്‍ക്ക് പ്രധാന കാരണം.
ഇത് കൂടാതെ അനധികൃത തെരുവ് കച്ചവടങ്ങളും നാടകുത്തും പ്രശ്നങ്ങള്‍ സൃഷ്ടിക്കാറുണ്ട്. ശല്ല്യക്കാരയ നിരവധി പേരെ ഇതിനകം മേഖലയില്‍ പൊലീസ് പിടികൂടിയിട്ടുണ്ട്.ഷാര്‍ജയില്‍ തൊഴിലാളി സംഘട്ടനത്തില്‍ രണ്ടു മരണം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.