കേരളത്തിലെ പുനരധിവാസ കേന്ദ്രങ്ങള്‍ക്ക് ദുബൈ കെ.എം.സി.സിയുടെ ‘സ്നേഹ സ്പര്‍ശം’
text_fieldsദുബൈ: കേരളസര്‍ക്കാരിന്‍െറ സാമൂഹിക നീതിവകുപ്പിന് കീഴിലുള്ള പുനരധിവാസ കേന്ദ്രങ്ങളുടെ പശ്ചാത്തല സൗകര്യ വികസനത്തിനും അന്തേവാസികളുടെ ക്ഷേമത്തിനുമായി ദുബൈ കെ.എം.സി.സി ‘സ്നേഹസ്പര്‍ശം’ പദ്ധതി നടപ്പാക്കുന്നു. കേരള സാമൂഹിക സുരക്ഷാ മിഷനുമായി ചേര്‍ന്ന് നടപ്പാക്കുന്ന ഈ പദ്ധതിയില്‍ അല്‍ അബീര്‍ ഗ്രൂപ്പ് ചെയര്‍മാന്‍ ആലുങ്ങല്‍ മുഹമ്മദാണ് പുനരധിവാസ കേന്ദ്രങ്ങള്‍ക്കാവശ്യമായ ഉപകരണങ്ങള്‍ കെ.എം.സി.സിക്കുവേണ്ടി സംഭാവന ചെയ്യുന്നത്.
ഈ മാസം ഏഴിന് വ്യാഴാഴ്ച 11 മണിക്ക് കോഴിക്കോട് സ്വപ്ന നഗരിയില്‍ നടക്കുന്ന പ്രത്യേക ചടങ്ങില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി 70 ലക്ഷം രൂപയുടെ ഉപകരണങ്ങള്‍ പുനരധിവാസ കേന്ദ്രങ്ങള്‍ക്കായി സമര്‍പ്പിക്കും. ഇതില്‍ പകുതിയാണ് കെ.എം.സി.സിയുടെ സംഭാവന.
പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ ഇവയുടെ രേഖ മുഖ്യമന്ത്രിക്ക് കൈമാറും.രണ്ടാഴ്ചക്കകം എട്ടു ജില്ലകളിലെ 14 കേന്ദ്രങ്ങളില്‍ കിടക്കയും സ്ട്രെച്ചറും തയ്യല്‍യന്ത്രവും കമ്പ്യൂട്ടറുമെല്ലാം എത്തിക്കുമെന്ന് ദുബൈ കെ.എം.സി.സി പ്രസിഡന്‍റ് പി.കെ.അന്‍വര്‍ നഹ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
സാമൂഹിക നീതി വകുപ്പുമായി സഹകരിച്ച ്ഒരു സന്നദ്ധ സംഘടന ഇത്തരമൊരു സേവന പദ്ധതി ആവിഷ്കരിച്ച് നടപ്പിലാക്കുന്നത് ആദ്യമാണ്. സംസ്ഥാന ആരോഗ്യ വകുപ്പുമായി സഹകരിച്ച ്‘ഉറവ്’ കുടിവെള്ള പദ്ധതിയും ഇതിനുമുമ്പ് ദുബൈ കെ.എം.സി.സി. നടപ്പാക്കിയിട്ടുണ്ട്. 40 ലക്ഷംരൂപ ചെലവില്‍ കേരളത്തിലെ മുഴുവന്‍ താലൂക്ക് ആശുപത്രികളിലുമാണ ്ഇതുവഴി വാട്ടര്‍ ഡിസ്പെന്‍സറുകള്‍ സ്ഥാപിച്ചു.
വികലാംഗ സദനങ്ങള്‍, പ്രതീക്ഷാ ഭവനുകള്‍, ആശാകേന്ദ്രങ്ങള്‍, വൃദ്ധസദനങ്ങള്‍ കുട്ടികള്‍ക്കായുള്ള പ്രത്യേക പരിഗണനാകേന്ദ്രങ്ങള്‍ എന്നിവിടങ്ങള്‍ക്കാണ് ‘സ്നേഹസ്പര്‍ശം’ പദ്ധതി വഴി ദുബൈ കെ.എം.സി.സി.യുടെ കനിവിന്‍െറ തണല്‍ ലഭിക്കുക.
എല്ലാ സെന്‍ററുകളിലും ദുബൈ കെ.എം.സി.സി. തന്നെ ഉപകരണങ്ങള്‍ നേരിട്ട് എത്തിക്കും. വാര്‍ത്താ സമ്മേളനത്തില്‍ ദുബൈ കെ.എം.സി.സി ജനറല്‍ സെക്രട്ടറി ഇബ്രാഹിം മുറിച്ചാണ്ടി ട്രഷറര്‍ എ.സി ഇസ്മായില്‍ എന്നിവരും സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.