വായന പ്രോത്സാഹിപ്പിക്കാന്‍ അബൂദബി പൊലീസ് കാമ്പയിന്‍ തുടങ്ങി
text_fieldsഅബൂദബി: ജയിലുകളില്‍ കഴിയുന്നവരില്‍ അടക്കം വായന പ്രോത്സാഹിപ്പിക്കുന്നതിന് അബൂദബി പൊലീസ് കാമ്പയിനിന് തുടക്കം കുറിച്ചു. യു.എ.ഇയുടെ വായനാ വര്‍ഷം പദ്ധതിയുടെ ഭാഗമായാണ് കാമ്പയിന്‍ തുടങ്ങിയത്. യു.എ.ഇ സമൂഹത്തില്‍ വായന പ്രോത്സാഹിപ്പിക്കുന്നതിനായാണ് 2016 വായനാവര്‍ഷമായി പ്രസിഡന്‍റ് ശൈഖ് ഖലീഫ ബിന്‍ സായിദ് ആല്‍ നഹ്യാന്‍ പ്രഖ്യാപിച്ചത്. വിവിധ ഭാഷകളിലും വിഷയങ്ങളിലുമുള്ള ഉപയോഗിച്ച പുസ്തകങ്ങള്‍ സമാഹരിക്കുകയും തടവുകാര്‍ക്ക് ഇടയില്‍ അടക്കം വിതരണം ചെയ്യുകയും ചെയ്തുകൊണ്ട് ജനങ്ങളെ വായനയിലേക്ക് അടുപ്പിക്കുകയാണ് അബൂദബി പൊലീസ് ലക്ഷ്യമിടുന്നത്. വര്‍ഷം മുഴുവന്‍ നീളുന്ന കാമ്പയിനില്‍ പുസ്തക സമാഹരണത്തിനും വിതരണത്തിനുമായി പ്രത്യേക സമിതി രൂപവത്കരിക്കും. പൊലീസിന്‍െറ വിവിധ വകുപ്പുകളുടെ പ്രവേശ കവാടങ്ങളില്‍ ഉപയോഗിച്ച് പുസ്തകങ്ങള്‍ നല്‍കുന്നതിനുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. പൊലീസ് ഉദ്യോഗസ്ഥര്‍ക്കും ജനങ്ങള്‍ക്കും ഈ സൗകര്യങ്ങളില്‍ വായിച്ചുകഴിഞ്ഞ പുസ്തകങ്ങള്‍ നല്‍കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.