ദുബൈ തീപ്പിടിത്തം: രക്ഷാപ്രവര്‍ത്തകരെ അഭിനന്ദിക്കാന്‍ ശൈഖ് മുഹമ്മദ് എത്തി
text_fieldsദുബൈ: പുതുവര്‍ഷത്തലേന്ന് ദുബൈ ഡൗണ്‍ടൗണിലെ ‘ ദ അഡ്രസ്’ പഞ്ച നക്ഷത്ര ഹോട്ടലിലെ തീപ്പിടിത്തത്തെതുടര്‍ന്ന് നടന്ന രക്ഷാപ്രവര്‍ത്തനം പ്രതിസന്ധികളെ അനായാസം നേരിടാനുള്ള ലോകനഗരത്തിന്‍െറ കഴിവിന്‍െറ പ്രതിഫലനമായി ഘോഷിക്കപ്പെടുന്നു. ഭരണാധികാരികളും ഉദ്യോഗസ്ഥവൃന്ദവും ഒരേമനസ്സോടെ ഒത്തൊരുമിച്ചും കാര്യക്ഷമമായും പ്രവര്‍ത്തിച്ചതിന്‍െറ വിജയമായാണ് അഡ്രസ് തീപ്പിടത്തത്തെ ദുബൈ നേരിട്ട രീതിയെ ലോകമെങ്ങും വിശേഷിപ്പിക്കുന്നത്. അസാമാന്യമായ ധീരത, അതിവേഗത്തിലുള്ള തീരുമാനങ്ങളും നടപടികളും, വ്യവസ്ഥാപിതമായ നിര്‍വഹണ രീതി എന്നിവകൊണ്ട് ദുബൈ ഭരണകൂടം ലോകത്തെ അദ്ഭുതപ്പെടുത്തുക തന്നെ ചെയ്തു.
സ്വജീവന്‍ പോലൂം പണയം വെച്ച് രക്ഷാപ്രവര്‍ത്തനത്തിനിറങ്ങിയ സിവില്‍ ഡിഫന്‍സ്,പൊലീസ്, ആംബൂലന്‍സ് വിഭാഗങ്ങളെ നേരില്‍ അഭിനന്ദിക്കാന്‍ യു.എ.ഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂം തന്നെ തീപ്പിടിച്ച ഹോട്ടലില്‍ ശനിയിയാഴ്ച നേരിട്ടത്തെി. തല ഉയര്‍ത്തി പിടിച്ചുകൊണ്ട് ലോകത്തിന് മുമ്പില്‍ തങ്ങളുടെ നൈപുണ്യം തെളിയിച്ച യു. എ. ഇയുടെ പുത്രന്‍മാര്‍ക്ക് നന്ദി എന്ന് നേരത്തെ ശൈഖ് മുഹമ്മദ് ട്വിറ്ററില്‍ കുറിച്ചിരുന്നു.
വ്യാഴാഴ്ച രാത്രി ലോകത്തെ ഏറ്റവും ഉയരമുള്ള കെട്ടിടമായ ബുര്‍ജ് ഖലീഫയിലും പരിസരങ്ങളിലൂം നടക്കുന്ന പുതുവത്സരാഘോഷം കാണാന്‍ ജനലക്ഷങ്ങള്‍ കാത്തിരിക്കുമ്പോഴാണ് അധികം അകലെയല്ലാതെ 63 നില ഹോട്ടല്‍ കെട്ടിടത്തില്‍ തീയാളിയത്. പിന്നീട് കണ്ടത് ദുബൈയുടെ ഭരണചക്രം തിരിക്കുന്നവരും ഏറ്റവും സാങ്കേതികത്തികവും ബുദ്ധികൂര്‍മതയുമുള്ള പൊലീസ്-സിവില്‍ ഡിഫന്‍സ് സംഘവും ഒരേമനസ്സോടെ ഒന്നിച്ച് അപകടസ്ഥലത്തേക്ക് കുതിക്കുന്നതായിരുന്നു. രാത്രി 12 മണിക്ക് പുതുവത്സരാഘോഷം തുടങ്ങാന്‍ മിനിറ്റുകള്‍ മാത്രം ബാക്കിനില്‍ക്കെ എല്ലാം മറന്നുള്ള രക്ഷാപ്രവര്‍ത്തനം. മുന്നില്‍ നിന്ന് നയിക്കാന്‍ ദുബൈ രാജകുമാരന്‍ ശൈഖ് മന്‍സൂര്‍ ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂം സിവില്‍ ഡിഫന്‍സിന്‍െറ വേഷമണിഞ്ഞത്തെി. ദുബൈ നിവാസികള്‍ മുഴുവന്‍ പ്രാര്‍ഥനാ മനസ്സോടെ അധികാരികള്‍ക്കൊപ്പം ചേര്‍ന്നുനിന്നു. ഫലമോ 200 ഓളം മുറികളും 600 ലേറെ അപാര്‍ട്ട്മെന്‍റുകളും നിരവധി ഭോജനശാലകളുമടങ്ങുന്ന തിങ്ങിനിറഞ്ഞ ഹോട്ടലിന്‍െറ ഒരു ഭാഗം മുഴുവന്‍ വിഴുങ്ങിയ തീയില്‍ ഒരാള്‍ക്ക് പോലും ജീവഹാനിയുണ്ടായില്ല. 16 പേര്‍ക്ക് നിസാര പരിക്ക് മാത്രമാണ് ആകെയുണ്ടായത്. അതുതന്നെ പുക ശ്വസിച്ചും മറ്റുമുണ്ടായ ശാരീരിക അസ്വസ്ഥ്യം മാത്രവും. നേരത്തെ നിശ്ചയിച്ച പ്രകാരം ബുര്‍ജ് ഖലീഫയിലടക്കം പുതുവല്‍സരഘോഷം വര്‍ണചൂടി പൊടിപൊടിക്കുമ്പോള്‍ ഉദ്യോഗസ്ഥരും അഗനിശമന സേനയും പൊലീസുമെല്ലാം ആയിരങ്ങളുടെ ജീവനും ദുബൈയുടെ അന്തസ്സും കാക്കാന്‍ ജീവന്‍മരണ പോരാട്ടത്തിലായിരുന്നു.
നടന്‍ ബാബുരാജിന്‍െറ നേതൃത്വത്തിലുള്ള മലയാള സിനിമാ സംഘവും അപകടസമയത്ത് ഹോട്ടലിലുണ്ടായിരുന്നു. ബാബുരാജ് തന്നെ സംവിധാനം ചെയ്യുന്ന ‘സ്കോച്ച് വിസ്കി’ എന്ന സിനിമയുടെ ചിത്രീകരണത്തിനാണ് ബാബുരാജും സംഘവും എത്തിയത്. രാത്രിവരെ ഹോട്ടലിന്‍െറ 17ാം നിലയില്‍ ഷൂട്ടിങും നടത്തിയിരുന്നു. അതിന്ശേഷം 54ാം നിലയിലെ മുറിയില്‍ വിശ്രമിക്കാന്‍ പോയപ്പോഴാണ് തീപ്പിടിത്തം അറിഞ്ഞതെന്ന് ബാബുരാജ് മാധ്യമങ്ങളോട് പറഞ്ഞു. പിന്നീട് ഒരുമണിക്കൂറോളം പടിയിറങ്ങിയാണ് പുറത്തത്തെിയതെന്നും ജീവന്‍ കൈയില്‍പിടിച്ചുള്ള ഓട്ടം മറക്കാനാവില്ളെന്നും ബാബുരാജ് പറഞ്ഞു.
അതേസമയം അഗ്നിശമന സേനക്കൊപ്പം തീയണക്കുന്നതിലും രക്ഷാപ്രവര്‍ത്തനത്തിലും വ്യാപൃതനായ ദുബൈ രാജകുമാരന്‍ ശൈഖ് മന്‍സൂറിന്‍െറ ചിത്രം സാമൂഹിക മാധ്യമങ്ങള്‍ ഇന്നലെ ശരിക്കും ആഘോഷിച്ചു.
എം.ഫിറോസ്ഖാന്‍
അഡ്രസ് ഹോട്ടലിലെ തീയണക്കാന്‍ രംഗത്തിറങ്ങിയ ദുബൈ രാജകുമാരന്‍ ശൈഖ് മന്‍സൂര്‍ ബിന്‍ മുഹമ്മദ് ആല്‍ മക്തൂം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
