Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കണ്ണൂര്‍ വിമാനത്താവളം: പ്രവാസികള്‍ ആഹ്ളാദത്തില്‍

text_fields
bookmark_border
കണ്ണൂര്‍ വിമാനത്താവളം: പ്രവാസികള്‍ ആഹ്ളാദത്തില്‍
cancel

ദുബൈ: കണ്ണൂര്‍ വിമാനത്താവളത്തിലെ പരീക്ഷണ പറക്കല്‍ തിങ്കളാഴ്ച നടക്കുമ്പോള്‍ ഗള്‍ഫ് നാടുകളിലെ പ്രവാസികള്‍ ആഹ്ളാദത്തില്‍. പരീക്ഷണപറക്കലാണെങ്കിലും ഇത്രവേഗത്തില്‍ തങ്ങള്‍ക്ക് ഒരു വിമാനത്താവളം കൂടി ലഭിക്കുമെന്ന് അവര്‍ പ്രതീക്ഷിച്ചിരുന്നില്ല എന്നതാണ് സത്യം. 
കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെയും കോഴിക്കോട് ജില്ലയുടെ വടക്കന്‍ മേഖലയിലെയും വയനാട്ടിലെയും കര്‍ണാടകയിലെ കുടകിലെയും ലക്ഷക്കണക്കിന് പ്രവാസികളുടെ യാത്രാദുരിതത്തിന് വിമാനത്താവളം തുറക്കുന്നതോടെ അറുതിയാകും. കോഴിക്കോട്, മംഗലാപുരം വിമാനത്താവളങ്ങളെയാണ് ഈ ഭാഗങ്ങളില്‍ നിന്നുള്ള പ്രവാസികള്‍ ആശ്രയിക്കുന്നത്. ദുബൈയില്‍ നിന്ന് വിമാനത്തില്‍ കരിപ്പൂരിലെടുക്കാന്‍ എടുക്കുന്ന സമയത്തേക്കാളധികം വീട്ടിലത്തൊന്‍ വേണ്ടിവരുന്നുണ്ട് ഇവര്‍ക്കിപ്പോള്‍. മഴക്കാലത്തും മറ്റും റോഡുകളുടെ അവസ്ഥ മോശമാകുമ്പോള്‍ യാത്രാദുരിതം ഇരട്ടിയാകും. കണ്ണൂര്‍ വിമാനത്താവളം തുറക്കുന്നതോടെ വിമാനമിറങ്ങിയാല്‍ എത്രയും വേഗം വീട്ടിലത്തൊന്‍ കഴിയുമെന്ന ആശ്വാസത്തിലാണിവര്‍. 
മട്ടന്നൂരിലെ മൂര്‍ഖന്‍ പറമ്പില്‍ ഒരുങ്ങുന്ന വിമാനത്താവളം കണ്ണൂര്‍ ജില്ലയുടെ വികസനത്തിനും വഴിതെളിക്കും. കണ്ണൂര്‍ മുതല്‍ മട്ടന്നൂര്‍ വരെ നഗരത്തിന്‍െറ ഭാഗമായി മാറും. വിമാനത്താവളത്തോടനുബന്ധിച്ച് പുതിയ സംരംഭങ്ങള്‍ ഉയര്‍ന്നുവരും. കൂടുതല്‍ ടൂറിസ്റ്റുകള്‍ ഉത്തര മലബാറിലേക്ക് ഒഴുകും. അനേകം തൊഴിലവസരങ്ങളും സൃഷ്ടിക്കപ്പെടും. നെടുമ്പാശേരി വിമാനത്താവളം തുറന്നശേഷം കൊച്ചി നഗരത്തിനുണ്ടായ വളര്‍ച്ചക്ക് സമാനമായിരിക്കും ഇത്. 
1996ല്‍ ദേവഗൗഡ പ്രധാനമന്ത്രിയായിരുന്ന കാലത്ത് സിവില്‍ വ്യോമയാനമന്ത്രിയായിരുന്ന കണ്ണൂരുകാരന്‍ കൂടിയായ സി.എം. ഇബ്രാഹിമാണ്  കണ്ണൂര്‍ വിമാനത്താവളമെന്ന ആശയം ആദ്യമായി അവതരിപ്പിച്ചത്. 2010ല്‍ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍ വിമാനത്താവളത്തിന് തറക്കല്ലിട്ടു. സിവില്‍ വ്യോമയാന മന്ത്രിയായിരുന്ന പ്രഫുല്‍ പട്ടേല്‍ അധ്യക്ഷത വഹിച്ചു. തുടര്‍ന്ന് വിമാനത്താവളം യാഥാര്‍ഥ്യമാക്കാന്‍ സംസ്ഥാന സര്‍ക്കാറിനൊപ്പം കേരളത്തില്‍ നിന്നുള്ള കേന്ദ്രമന്ത്രിമാരും ഏറെ പ്രയത്നിച്ചു. കണ്ണൂര്‍ ഇന്‍റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ് എന്ന കമ്പനിയാണ് വിമാനത്താവളം നിര്‍മിക്കുന്നത്. സര്‍ക്കാര്‍- പൊതുമേഖലക്ക് 51 ശതമാനം ഓഹരിയും സ്വകാര്യ-സഹകരണ മേഖലക്ക് 49 ശതമാനം ഓഹരിയുമാണ് കമ്പനിയിലുള്ളത്. പ്രമുഖ വ്യവസായികള്‍ അടക്കം ധാരാളം പ്രവാസി മലയാളികള്‍ ഓഹരികളെടുത്തു. മൂന്നുവര്‍ഷത്തിനകം പദ്ധതി യാഥാര്‍ഥ്യമാക്കുമെന്നാണ് ശിലാസ്ഥാപന വേളയില്‍ പ്രഖ്യാപിച്ചിരുന്നതെങ്കിലും പലവിധ കാരണങ്ങളാല്‍ നീണ്ടുപോയി. പ്രതിബന്ധങ്ങളെല്ലാം തരണം ചെയ്ത് തിങ്കളാഴ്ച പരീക്ഷണ പറക്കല്‍ നടക്കുകയാണ്. 
യാത്രാവിമാനം ഇറങ്ങാന്‍ ഇനിയും സമയമെടുക്കുമെന്നതിനാല്‍ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള പ്രചാരണ കോലാഹലത്തിന്‍െറ ഭാഗമായാണ് പരീക്ഷണ പറക്കലെന്ന അഭിപ്രായമുള്ള പ്രവാസികളും കുറവല്ല. റണ്‍വേ പോലും പൂര്‍ണമായി പൂര്‍ത്തിയായിട്ടില്ളെന്നത് ഇതിന്‍െറ തെളിവായി അവര്‍ ചൂണ്ടിക്കാട്ടുന്നു. അതേസമയം, കണ്ണൂര്‍ വിമാനത്താവളം തുറക്കുമ്പോള്‍ കരിപ്പൂരിന്‍െറ സ്വപ്നങ്ങള്‍ക്ക് കരിനിഴല്‍ വീഴുമെന്ന യാഥാര്‍ഥ്യവുമുണ്ട്. വലിയൊരു വിഭാഗം യാത്രക്കാര്‍ കണ്ണൂരിലേക്ക് മാറുമ്പോള്‍ കരിപ്പൂരിന്‍െറ വരുമാനത്തില്‍ വന്‍ തോതില്‍ കുറവുണ്ടാകും. അറ്റകുറ്റപണി മൂലം വലിയ വിമാനങ്ങള്‍ ഇപ്പോള്‍ തന്നെ കരിപ്പൂരില്‍ ഇറങ്ങുന്നില്ല. യാത്രക്കാര്‍ കുറയുമ്പോള്‍ കരിപ്പൂരിനോടുള്ള അവഗണനയുടെ ആഴം വര്‍ധിക്കുമെന്ന ആശങ്കയിലാണ് ഒരുവിഭാഗം പ്രവാസികള്‍. 
ഏറെ നാളത്തെ സ്വപ്നം യാഥാര്‍ഥ്യമാകുന്നതിന്‍െറ സന്തോഷം പങ്കുവെക്കാന്‍ ദുബൈയില്‍ കണ്ണൂര്‍ സ്വദേശികളായ പ്രവാസികള്‍ ഒത്തുകൂടി. ഉത്തര മലബാറിന്‍െറ വികസനത്തിന് കണ്ണൂര്‍ വിമാനത്താവളം കുതിപ്പേകുമെന്ന് പരിപാടിയില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു.  പ്രവാസികളുടെ എണ്ണത്തില്‍ രണ്ടാം സ്ഥാനത്തുള്ള ജില്ലയാണ് കണ്ണൂര്‍.
 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story