Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ബൈത്തുറഹ്മ പദ്ധതിയില്‍  പങ്കാളികളായി അറബ് പ്രമുഖരും

text_fields
bookmark_border

ഷാര്‍ജ: കണ്ണൂര്‍ ജില്ലാ കെ.എം.സി.സി  ‘മലബാര്‍ ഫെസ്റ്റ് 2016’ സംഗമം സംഘടിപ്പിച്ചു. ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രാമുഖ്യം നല്‍കി, ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ കമ്മ്യൂണിറ്റി ഹാളില്‍ നടന്ന സമാപന പരിപാടി സമൂഹത്തിലെ വിവിധ മേഖലയിലുള്ള പ്രമുഖര്‍ സംബന്ധിച്ചു. സ്വദേശി പൗരപ്രമുഖരായ അഡ്വക്കറ്റ് മുഹമ്മദ് സല്‍മാന്‍ അല്‍ മര്‍സൂഖി, ഡോ. നജാത്ത് മുഹമ്മദ് ഹസന്‍ റാഷിദ് എന്നിവര്‍ കെ.എം.സി.സിയുടെ ബൈത്തുറഹ്മ പദ്ധതിയില്‍ രണ്ടു വീടുകളുടെ നിര്‍മാണ ചെലവ് മുഴുവന്‍ ഏറ്റടുക്കുകയും പാണക്കാട്  സാദിഖലി ശിഹാബ് തങ്ങളില്‍ നിന്ന് സ്നേഹോപഹാരം ഏറ്റുവാങ്ങുകയും ചെയ്തു.  
പൊയില്‍ അബ്ദുല്ല, എസ്.എം ആഷിഖ്, മണിക്കുട്ടന്‍ എന്നിവരെയും ആദരിച്ചു. 
മലബാര്‍ ഫെസ്റ്റിനോടനുബന്ധിച്ച്  സൗജന്യ മെഡിക്കല്‍ ക്യാമ്പും പാചക മത്സരവും മെഹന്തി ഫെസ്റ്റും കുട്ടികള്‍ അണിനിരന്ന ചങ്ങാതിക്കൂട്ടവും ഉണ്ടായിരുന്നു.നവാസ് കാസര്‍കോഡ്, ആബിദ് കണ്ണൂര്‍, സുമി അരവിന്ദ് തുടങ്ങിയവര്‍ അണിനിരന്ന മാപ്പിള കലാപരിപാടികളും നടന്നു. സമാപന സമ്മേളനം സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. ടി.കെ അബ്ദുല്‍ ഹമീദ് അധ്യക്ഷത വഹിച്ചു. ഫസല്‍ തലശ്ശേരി ,ഷഹീര്‍ ശ്രീകണ്ഡപുരം, അഷ്റഫ് പൊയില്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story