അനുവാദമില്ലാതെ ആളുകളുടെ ചിത്രം സാമൂഹിക മാധ്യമങ്ങളിലിട്ടാല്‍ കടുത്ത ശിക്ഷ
text_fieldsദുബൈ: അനുവാദമില്ലാതെ മറ്റുള്ളവരുടെ ചിത്രം സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യുന്നവര്‍ക്ക് കടുത്ത ശിക്ഷ ലഭിക്കുമെന്ന് ദുബൈ പൊലീസ് മുന്നറിയിപ്പ് നല്‍കി. ആറുമാസം തടവും ഒന്നരലക്ഷം മുതല്‍ അഞ്ചുലക്ഷം വരെ പിഴയുമാണ് ശിക്ഷ. പലരും ഇതറിയാതെ തമാശക്ക് ഫോട്ടോകള്‍ പോസ്റ്റ് ചെയ്യുന്ന പ്രവണത ഏറിവരികയാണ്.
ഇത് തടയാന്‍ ബോധവത്കരണ കാമ്പയിന് തുടക്കം കുറിച്ചതായി ദുബൈ പൊലീസ് ഭരണവിഭാഗം അസി. കമാന്‍ഡര്‍ മേജര്‍ ജനറല്‍ മുഹമ്മദ് അല്‍ ശരീഫ് പറഞ്ഞു.
സാമൂഹിക മാധ്യമങ്ങളിലൂടെയായിരിക്കും കാമ്പയിന്‍ നടത്തുക.
യു.എ.ഇ ഐ.ടി നിയമം അനുസരിച്ചാണ് കുറ്റകൃത്യം നടത്തുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കുക. കുട്ടികളെ സാമൂഹിക മാധ്യമങ്ങള്‍ ഉപയോഗിക്കാന്‍ രക്ഷിതാക്കള്‍ അനുവദിക്കരുത്. കുറ്റകൃത്യങ്ങള്‍ക്ക് അവരെ ഇരയാക്കി മാറ്റാന്‍ സാധ്യതയുള്ളതിനാലാണിത്.
നിശ്ചിത പ്രായപരിധിയില്‍ താഴെയുള്ളവരെ സാമൂഹിക മാധ്യമങ്ങള്‍ ഉപയോഗിക്കുന്നതില്‍ നിന്ന് തടയുന്ന നിയമം പല രാജ്യങ്ങളിലും പ്രാബല്യത്തിലുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
