കുറ്റ്യാടി ഐഡിയല്‍ വിദ്യഭ്യാസ ഗ്രാമ പദ്ധതി അവതരണം
text_fieldsദുബൈ: കുറ്റ്യാടി ഇസ്ലാമിയ കോളജിന്‍െറ പുതിയ സംരംഭമായ ഐഡിയല്‍ എജ്യുക്കേഷന്‍ വില്ളേജിന്‍െറ പദ്ധതി അവതരണവും ചര്‍ച്ചയും വ്യാഴം രാത്രി എട്ടിന് ഷാര്‍ജയില്‍ അബൂശഗാറ ഇത്തിസാലാത്തിന് എതിര്‍വശത്തെ ഇന്ത്യന്‍ കോഫി ഹൗസ് റസ്റ്റോറന്‍റിലും വെള്ളിയാഴ്ച എട്ടുമണിക്ക് ബര്‍ദുബൈ മാധ്യമം ഹാളിലും ശനിയാഴ്ച 6.30ന് അബൂദബി ഐ.സി.സി ഓഡിറ്റോറിയത്തിലും നടക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.
ആര്‍ട്സ് ആന്‍റ് സയന്‍സ് കോളജ്, റസിഡന്‍ഷ്യല്‍ സ്കൂള്‍, പ്രവേശ പരീക്ഷാ, സിവില്‍ സര്‍വീസ് പരീക്ഷാ പരിശീലന കേന്ദ്രങ്ങള്‍, പുരുഷ വനിതാ ഹോസ്റ്റലുകള്‍, ലോ കോളജ് റസിഡന്‍ഷ്യല്‍ ഫ്ളാറ്റുകള്‍ തുടങ്ങിയവയാണ് പദ്ധതിയിലുള്ളത്. കുറ്റ്യാടി ഇസ്ലാമിയ കോളജ്, കുല്ലിയത്തുല്‍ ഖുര്‍ആന്‍, ഐഡിയല്‍ കോളജ്, ഐസിയല്‍ പബ്ളിക് സ്കൂള്‍ തുടങ്ങിയ സ്ഥാപനങ്ങളിലെ പൂര്‍വ വിദ്യാര്‍ത്ഥികള്‍, രക്ഷിതാക്കള്‍, അഭ്യുദയ കാംക്ഷികള്‍ തുടങ്ങി വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളില്‍ താല്‍പര്യമുള്ള എല്ലാവര്‍ക്കും പരിപാടികളില്‍ പങ്കെടുക്കാമെന്ന് എജ്യുക്കേഷന്‍ വില്ളേജ് ജനറല്‍ സെക്രട്ടറി റസാഖ് പാലേരി, ഡയറക്ടര്‍ ഒ.കെ ഫാരിസ് എന്നിവര്‍ അറിയിച്ചു. ഫോണ്‍ :0524808252
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.