കാര്‍രഹിത ദിനാചരണത്തില്‍ വന്‍ പൊതുജന പങ്കാളിത്തം
text_fieldsദുബൈ: ദുബൈ നഗരസഭയുടെ നേതൃത്വത്തില്‍ നടന്ന നാലാമത് കാര്‍രഹിത ദിനാചരണത്തില്‍ വന്‍ പൊതുജന പങ്കാളിത്തം. 1000ഓളം സര്‍ക്കാര്‍- സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ കാറുകള്‍ ഉപേക്ഷിച്ച് പൊതുഗതാഗത സംവിധാനങ്ങളെ ആശ്രയിച്ചു. 30,000ഓളം പേര്‍ പരിപാടിയില്‍ പങ്കെടുത്തുവെന്നാണ് കണക്ക്.
ദുബൈ നഗരസഭ ഡയറക്ടര്‍ ജനറല്‍ ഹുസൈന്‍ നാസര്‍ ലൂത്തയും മുതിര്‍ന്ന ഉദ്യോഗസ്ഥരും കാര്‍ ഉപേക്ഷിച്ച് മെട്രോയില്‍ ഇത്തിസാലാത്തില്‍ നിന്ന് യൂനിയന്‍ വരെ യാത്ര ചെയ്താണ് ഓഫിസിലത്തെിയത്. ദുബൈ പൊലീസ്, എമിറേറ്റ്സ് റെഡ്ക്രസന്‍റ്, ദുബൈ ആംബുലന്‍സ് എന്നിവയുടെ മുതിര്‍ന്ന ഉദ്യോഗസ്ഥരും മെട്രോയില്‍ യാത്ര ചെയ്തു. എല്ലാ സ്ഥാപനങ്ങളും കാര്‍രഹിത ദിനം ആചരിക്കുകയെന്നതാണ് അടുത്ത ഘട്ടമെന്ന് അദ്ദേഹം പറഞ്ഞു. തുടര്‍ന്ന് നഗരത്തിന്‍െറ ചില ഭാഗങ്ങള്‍ കാര്‍രഹിതമാക്കും. ദുബൈ നഗരം പൂര്‍ണമായും കാര്‍രഹിതമാക്കുകയെന്നതാണ് ആത്യന്തിക ലക്ഷ്യമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ദുബൈ നഗരസഭ ഓഫിസില്‍ നടന്ന പ്രദര്‍ശനത്തില്‍ പരിസ്ഥിതി സൗഹൃദ വാഹനങ്ങള്‍ അവതരിപ്പിച്ചു. സൗരോര്‍ജം, വൈദ്യുതി, ജൈവ ഇന്ധനം തുടങ്ങിയവ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന വാഹനങ്ങള്‍ പ്രദര്‍ശിപ്പിച്ചു. അന്തരീക്ഷ വായുവിന്‍െറ ഗുണനിലവാരം വര്‍ധിപ്പിക്കാന്‍ കൈക്കൊള്ളുന്ന നടപടികള്‍ വിദഗ്ധര്‍ വിശദീകരിച്ചു. പ്രകൃതി വിഭവങ്ങള്‍ സംരക്ഷിക്കാനുള്ള പദ്ധതികളുടെ പ്രദര്‍ശനവും ഉണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.