ഇന്ത്യയില്‍ നിന്നുള്ള ബീഫ് കയറ്റുമതിയില്‍ 30 ശതമാനത്തോളം കുറവ്
text_fieldsദുബൈ: കഴിഞ്ഞവര്‍ഷം ഇന്ത്യയില്‍ നിന്നുള്ള ബീഫ് കയറ്റുമതിയില്‍ 30 ശതമാനത്തോളം കുറവുണ്ടായതായി ഈ രംഗത്ത് പ്രവര്‍ത്തിക്കുന്ന കമ്പനി പ്രതിനിധികള്‍ വ്യക്തമാക്കി. ദേശീയ- ആഗോള രാഷ്ട്രീയ അസ്ഥിരതയും എണ്ണ വിലക്കുറവിനെ തുടര്‍ന്നുണ്ടായ സാമ്പത്തിക മാന്ദ്യവുമാണ് ഇതിന് കാരണം. ഇറാഖിലേക്കും യമനിലേക്കും വലിയ തോതില്‍ ഇറച്ചി കയറ്റുമതി ഇന്ത്യയില്‍ നിന്നുണ്ടായിരുന്നു. ഇരുരാജ്യങ്ങളിലെയും രാഷ്ട്രീയ സാഹചര്യങ്ങള്‍ മാറിമറിഞ്ഞത് കയറ്റുമതി കുറച്ചു. എണ്ണ വിലക്കുറവ് മൂലം ആളുകള്‍ വിപണിയില്‍ പണമിറക്കാത്തതും വിനയായി. ബീഫ് കയറ്റുമതിക്ക് ഇന്ത്യന്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളും വ്യാപാരത്തെ ബാധിച്ചതായി കമ്പനികള്‍ പറയുന്നു.
ആഫ്രിക്കയില്‍ നിന്നുള്ള അനിയന്ത്രിതമായ തോട്ടണ്ടി ഇറക്കുമതി രാജ്യത്തെ കശുവണ്ടി മേഖലയെ തകര്‍ക്കുകയാണെന്ന് കാഷ്യൂ എക്സ്പോര്‍ട്ട് പ്രമോഷന്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ ചെയര്‍മാന്‍ പി.സുന്ദരന്‍ പറഞ്ഞു. മഹാരാഷ്ട്രയിലാണ് രാജ്യത്ത് ഏറ്റവും കൂടുതല്‍ തോട്ടണ്ടി ഉല്‍പാദിപ്പിക്കുന്നത്. ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്ന് വിലകുറച്ച് തോട്ടണ്ടിയത്തെുന്നതിനാല്‍ സ്വദേശി ഉല്‍പാദകര്‍ പ്രതിസന്ധിയിലാണ്. ഇറക്കുമതി നിയന്ത്രിക്കാന്‍ കേന്ദ്ര സര്‍ക്കാറിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ബസ്മതി അരിക്കാണ് ഗള്‍ഫില്‍ ഏറ്റവും കൂടുതല്‍ ആവശ്യക്കാരെന്ന് ഇന്ത്യ റൈസ് എക്്സ്പോര്‍ട്ടേഴ്സ് അസോസിയേഷന്‍ പ്രതിനിധികള്‍ പറഞ്ഞു. പഞ്ചാബിലും ഹരിയാനയിലുമാണ് ബസ്മതി അരി ഏറ്റവും കൂടുതല്‍ ഉല്‍പാദിപ്പിക്കുന്നത്. കുത്തരി പശ്ചിമ ബംഗാളിലും. വില കുറവായതിനാല്‍ കുത്തരിക്കാണ് ആഫ്രിക്കന്‍ രാജ്യങ്ങളില്‍ പ്രിയം. കേരളത്തില്‍ നിന്ന് നിരവധി സ്ഥാപനങ്ങള്‍ ഗള്‍ഫൂഡ് പ്രദര്‍ശനത്തിന് എത്തിയിട്ടുണ്ട്. കോഫി ബോര്‍ഡ്, ഈസ്റ്റേണ്‍, കെ.എല്‍.എഫ് നിര്‍മല്‍ തുടങ്ങിയവ ഇതില്‍ പെടും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.