Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightമയക്കുമരുന്ന്...

മയക്കുമരുന്ന് വിഴുങ്ങിയ യാത്രക്കാരന്‍ റാസല്‍ഖൈമയില്‍ പിടിയില്‍

text_fields
bookmark_border

റാസല്‍ഖൈമ: വയറ്റിനകത്ത് 1.36  കിലോഗ്രാം മയക്കുമരുന്നുമായി റാസല്‍ഖൈമ വിമാനത്താവളത്തിലിറങ്ങിയ ഏഷ്യന്‍ വംശജനായ യാത്രക്കാരന്‍ പിടിയിലായി. രഹസ്യ വിവരത്തിന്‍െറ അടിസ്ഥാനത്തില്‍ പോലീസ് സേനയിലെ പ്രത്യേക സംഘം സൂക്ഷ്മമായി നടത്തിയ നിരീക്ഷണത്തിനൊടുവിലാണ് ഇയാളെ കസ്റ്റഡിലെടുത്തത്.
വളരെ ക്ഷീണിതനായി കാണപ്പെട്ട ഇയാള്‍ വയറു വേദന അനുഭവപ്പെടുന്നതിനാല്‍ തന്നെ ഉടന്‍ ആശുപത്രിയിലത്തെിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. വേദനയുടെയും യാത്രക്കാരന്‍െറഅങ്കലാപ്പിനും കാരണമന്വേഷിച്ച പൊലീസിനോട് വയറ്റില്‍ ഒളിപ്പിച്ചുവെച്ച മയക്കുമരുന്ന് ഗുളികകളുടെ വിവരം അറിയിക്കുകയായിരുന്നു. 
ആശുപത്രിയിലത്തെിച്ച ശേഷം നടത്തിയ വൈദ്യ പരിശോധനയില്‍ ഇയാളുടെ വയറ്റിനകത്ത് ഒളിപ്പിച്ച മയക്കുമരുന്ന് നിറച്ചിരുന്ന  128  ഗുളികകള്‍ പുറത്തെടുത്തു. രാജ്യത്തിനകത്ത് വില്‍പന നടത്താന്‍ ലക്ഷ്യമിട്ട് കൊണ്ടുവന്നതാണ് മയക്കുമരുന്ന് ഗുളികകളെന്ന് ചോദ്യം ചെയ്യലില്‍ ഇയാള്‍ പറഞ്ഞു. യാത്ര പുറപ്പെടുന്നതിന്‍െറ തലേദിവസമാണ് ഗുളികകള്‍ വിഴുങ്ങിയത്. സ്വന്തം നാട്ടുകാരായ രണ്ടു പേരാണ് ഗുളികകള്‍ ഏല്‍പിച്ചത്. ഗുളികകള്‍ ഓരോന്നിനും പ്രതിഫലം നല്‍കുമെന്ന വ്യവസ്ഥയിലാണ് മയക്കുമരുന്ന് കടത്തിയതെന്ന് ഇയാള്‍ മൊഴി നല്‍കി.
ഗുളികകള്‍ വിഴുങ്ങി മയക്കുമരുന്ന് കടത്തുന്നത് സംഘങ്ങളുടെ പുതിയ തന്ത്രമാണെന്ന് റാസല്‍ഖൈമ പൊലീസ് ഡയറക്ടര്‍ ജനറല്‍ മേജര്‍ ജനറല്‍ അലി അല്‍വാന്‍  അല്‍നുഐമി പറഞ്ഞു. കണ്ടത്തൊന്‍ പ്രയാസമാണെങ്കിലും പൊലീസിന്‍െറ ഉണര്‍വും യാത്രക്കാരുടെ ശരീര ഭാഷ മനസ്സിലാക്കാനുള്ള  സാമര്‍ഥ്യവും മൂലം ഇത്തരക്കാരെ കൈയോടെ പിടിക്കാന്‍ കഴിയാറുണ്ട്.
ഇത്തരം കുറ്റവാളികളെ അവരില്‍ പ്രകടമാകുന്ന സൂചനകളിലൂടെ കണ്ടത്തൊന്‍ കഴിയുമെന്ന് മയക്കുമരുന്ന് വിരുദ്ധ വിഭാഗം ഡയറക്ടര്‍ മേജര്‍ അലി അസ്സഅദി പറഞ്ഞു. മയക്കുമരുന്ന് ഗുളികകള്‍ കഴിച്ച ശേഷം ഭക്ഷണ പാനീയം പാടെ ഒഴിവാക്കുന്നതിനാല്‍ വിമാനത്താവളത്തില്‍ വന്നിറങ്ങുന്ന കുറ്റവാളി പറ്റേ ക്ഷീണിതനായിരിക്കും. കുടലിനകത്ത് ഗുളികകള്‍ പൊട്ടാതിരിക്കാന്‍ ചുരുങ്ങിയത് 24  മണിക്കൂര്‍ ഭക്ഷണ പാനീയം ഒഴിവാക്കേണ്ടി വരും. അല്ലാത്ത പക്ഷം ജീവന്‍ അപകടത്തിലാകുന്ന ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാകും. ശൗചാലയത്തില്‍ പോകാന്‍ കാണിക്കുന്ന ധൃതി ഇവരെ സംശയിക്കാവുന്ന ലക്ഷണമാണ്.
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story