Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightകസ്കസ് കൊണ്ടുവന്ന...

കസ്കസ് കൊണ്ടുവന്ന കേസ്: പ്രതിഭാഗം അഭിഭാഷകന്‍  പാചക പുസ്തകവുമായി കോടതിയില്‍

text_fields
bookmark_border

ദുബൈ: തന്‍െറ കക്ഷി രാജ്യത്തേക്ക് കൊണ്ടുവന്ന കസ്കസ് വിത്തുകള്‍  ഇന്ത്യന്‍ ഭക്ഷണ പാചകത്തിലെ പ്രധാന ചേരുവയാണെന്ന് ബോധ്യപ്പെടുത്താന്‍ പ്രതിഭാഗം അഭിഭാഷകന്‍ പാചക പുസ്തകവുമായി കോടതി മുറിയില്‍ ഹാജരായി. ഇന്ത്യക്കാരനായ തന്‍െറ കക്ഷി ഇത് രാജ്യത്തേക്ക് കൊണ്ടുവന്നത് മയക്കുമരുന്ന് എന്ന നിലയിലല്ളെന്നും അതിനാല്‍  നിരപരാധിയാണെന്നും അഭിഭാഷകനായ സഈദ് അല്‍ ഗൈലാനിയാണ് കോടതിയില്‍ വാദിച്ചത്. 
1995 ലെ യു.എ.ഇ ഫെഡറല്‍ നിയമം 14  പ്രകാരം നട്ടാല്‍ മുളക്കുന്ന കസ്കസ് വിത്തുകള്‍ മയക്കുമരുന്ന് ഗണത്തിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.
തലവേദനക്ക് മരുന്നായി ഉപയോഗിക്കാനാണ് താന്‍ 562 ഗ്രാം കസ്കസ് കൊണ്ടുവന്നതെന്ന്  29  വയസ്സുകാരനായ പ്രതി കോടതിയില്‍ മൊഴി നല്‍കി. കൂടാതെ പാചകത്തില്‍ ഇത് സാധാരനയായി ഉപയോഗിക്കുന്നുവെന്ന കാര്യവും ഇയാള്‍ കോടതിയില്‍ ആവര്‍ത്തിച്ചു പറഞ്ഞതായി ഇമാറാത്ത് അല്‍ യൗം പത്രം റിപ്പോര്‍ട്ട് ചെയ്തു. കസ്കസ് ഇന്ത്യന്‍ ഭക്ഷണങ്ങളില്‍ ചേരുവയായി ഉപയോഗിക്കാറുണ്ടെന്ന് വ്യക്തമാക്കുന്ന ദുബൈ ഇന്ത്യന്‍ കോണ്‍സുലേറ്റിന്‍െറ ഒൗദ്യോഗിക കത്ത് അഭിഭാഷകന്‍ കോടതിയില്‍ ഹാജരാക്കി. ഇവ കൈവശം വെക്കുന്നത് നിയമ വിരുദ്ധമാണെന്ന് തന്‍െറ കക്ഷി അറിഞ്ഞിരുന്നില്ളെന്നും അദ്ദേഹം കോടതിയെ അറിയിച്ചു. ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയ ഇയാളുടെ ബാഗില്‍ നിന്ന് കസ്റ്റംസ്് പരിശോധനക്കിടെയാണ് കസ്കസ് കണ്ടത്തെിയത്. അടുത്ത മാസം ഏഴിന് കോടതി കേസില്‍ വിധി പറയും.
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kaskas
Next Story