രാജ്യത്തെ അണക്കെട്ടുകളില്‍ ജലനിരപ്പുയര്‍ന്നു
text_fieldsഷാര്‍ജ: ഒരു ദിവസം തിമര്‍ത്താടി പേമാരി പിന്‍വാങ്ങിയപ്പോള്‍ യു.എ.ഇയുടെ കിഴക്ക്, മധ്യ മേഖലകളിലെ അണക്കെട്ടുകളില്‍ ജലനിരപ്പുയര്‍ന്നു. 264 കോടി ലിറ്റര്‍ വെള്ളമാണ് അണക്കെട്ടുകളില്‍ ഒഴുകി എത്തിയത്. വൃഷ്ടി പ്രദേശങ്ങളില്‍ ലഭിച്ച പേമാരിയാണ് ജലനിരപ്പുയരാന്‍ പ്രധാന കാരണം. മലയോര മേഖലയില്‍ പോയവര്‍ഷങ്ങളെ അപേക്ഷിച്ച് മഴ ശക്തിപ്പെട്ടതും ജലനിരപ്പുയരാന്‍ കാരണമായി. അണക്കെട്ടുകളില്‍ ജലനിരപ്പുയര്‍ന്നത് കാര്‍ഷിക മേഖലക്ക് ഉണര്‍വേകിയിട്ടുണ്ട്. കൃഷിയിടങ്ങളിലെ കിണറുകളില്‍ ജലനിരപ്പുയര്‍ന്ന സന്തോഷത്തിലാണ് കര്‍ഷകര്‍.
യു.എ.ഇയില്‍ പെയ്യുന്ന മഴയുടെ ഒരു തുള്ളിപോലും നിഷ്ഫലമായി പോകരുതെന്ന രാഷ്ട്ര പിതാവ് ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ ആല്‍ നഹ്യാന്‍െറ ആഹ്വാനമാണ് അണക്കെട്ടുകളായി രൂപപ്പെട്ടത്. പ്രകൃതിയെ ജീവനുതുല്യം സ്നേഹിച്ചിരുന്നു അദ്ദേഹം. മരുഭൂമിയില്‍ അദ്ദേഹം നടപ്പിലാക്കിയ വനവത്കരണ പദ്ധതി ലോകശ്രദ്ധയാകര്‍ഷിച്ചിരുന്നു. യു.എ.ഇയുടെ വടക്ക്, കിഴക്ക്, മധ്യ മേഖലകള്‍ പണ്ട് കാലം തൊട്ടേ മഴ ലഭിക്കുന്ന പ്രദേശങ്ങളാണ്. എന്നാല്‍ ഇവിടെ ലഭിക്കുന്ന മഴവെള്ളം കടലിലേക്ക് ഒഴുകി പോകലായിരുന്നു പതിവ്. എന്നാല്‍ യു.എ.ഇയുടെ പിറവിയോടെ രാഷ്ട്ര പിതാവിന്‍െറ വികസന കണ്ണുകളത്തെിയത് ഇത്തരം മേഖലകളില്‍ കൂടിയായിരുന്നു. ഇതിനെ തുടര്‍ന്നാണ് നിരവധി അണക്കെട്ടുകള്‍ പിറന്നത്. എത്ര ശക്തമായ മലവെള്ളപ്പാച്ചിലിനെയും ചെറുക്കാന്‍ ശേഷിയുള്ള തോടുകളും നിര്‍മിച്ചു. ഇതോടെ മഴവെള്ളം പാഴാകുന്ന കാലത്തിന് വിരാമമായി. അണക്കെട്ടുകളില്‍ വെള്ളക്കെട്ടുയര്‍ന്നതോടെ സമീപഭാഗങ്ങളില്‍ കാര്‍ഷിക വിപ്ളവത്തിനും തുടക്കമായി. അണക്കെട്ടുകളെ തൊട്ട് ബേബി ഡാമുകളും നിര്‍മിച്ചതോടെ കാര്‍ഷിക മേഖല കൂടുതല്‍ കാര്യക്ഷമമായി.
യു.എ.ഇ കമ്പോളങ്ങളിലേക്ക് വേണ്ട പച്ചക്കറികള്‍ വടക്ക്, കിഴക്ക്, മധ്യ മേഖലകളിലെ തോട്ടങ്ങളില്‍ ഉല്‍പാദിപ്പിക്കുന്നുണ്ട്. ഷാര്‍ജയിലെ ദൈദ്, റാസല്‍ഖൈമയിലെ ഹംറാനിയ്യ, മദാം, മലീഹ, ഖോര്‍ഫക്കാന്‍, ദിബ്ബ, ഹിസന്‍ ദിബ്ബ, ഫുജൈറയിലെ മര്‍ബാദ്, ദുബൈയിലെ ഹത്ത, അബുദബിയിലെ ലിവ, സില മേഖലകളെല്ലാം തന്നെ കാര്‍ഷിക ഭൂമികളാണ്. മഴയുടെ കുറവ് ഇവിടുത്തെ കൃഷിയെ കാര്യമായി ബാധിക്കാറുണ്ട്.
പോയവര്‍ഷങ്ങളില്‍ മഴ കുറഞ്ഞത് കാര്‍ഷിക മേഖലയെ തളര്‍ത്തിയിരുന്നു. കുഴല്‍ കിണറുകളെ കൂടുതലായി ആശ്രയിക്കുന്നത് ഭൂഗര്‍ഭ ജലസാന്നിധ്യത്തെ തകര്‍ക്കുമെന്നറിഞ്ഞിട്ടും കാര്‍ഷിക രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ മറ്റ് ഉപാധികള്‍ ഇല്ലാത്തത് കൊണ്ട് കുഴല്‍ കിണറുകളെ ആശ്രയിച്ചിട്ടായിരുന്നു കൃഷി നിലനിര്‍ത്തിയത്. യു.എ.ഇയില്‍ കൂടുതല്‍ മഴ ലഭിക്കാനുള്ള ശാസ്ത്രീയമായ പഠനങ്ങള്‍ നടന്ന് വരികയാണ്. ഹരിതവത്കരണം വിപുലപ്പെടുത്തി മഴ ലഭ്യത കൂട്ടുകയാണ് പ്രധാന ലക്ഷ്യം.
ആഗോളതാപനം ചെറുക്കാനും ഇത് വഴിസാധിക്കുമെന്നതാണ് ഈ വഴി തെരഞ്ഞെടുക്കാന്‍ കാരണം. കൃത്രിമ മഴയുടെ സാധ്യതകളും പരിശോധിച്ച് വരുന്നുണ്ട്. കടല്‍വെള്ളം ശുദ്ധീകരിച്ചാണ് ഇപ്പോള്‍ കുടിവെള്ളത്തിന് ഉപയോഗിക്കുന്നത്. എന്നാല്‍ യു.എ.ഇയുടെ പലഭാഗത്തും ശുദ്ധജല സാന്നിധ്യമുണ്ട്. ഇവിടുത്തെ പ്രധാന വെള്ള കമ്പനികള്‍ ഇത്തരം ഇടങ്ങളില്‍ നിന്ന് ലഭിക്കുന്ന വെള്ളമാണ് വിപണികളില്‍ എത്തിക്കുന്നത്. മഴയുടെ തോത് കൂടിയാല്‍ കടല്‍വെള്ളത്തെ ആശ്രയിക്കാതെ തന്നെ കുടിവെള്ളം കണ്ടത്തൊനാകുമെന്നും കണക്ക് കൂട്ടുന്നുണ്ട്. പോരാത്തതിന് നിലവിലുള്ള ശുദ്ധജലത്തിന്‍െറ ലഭ്യത കൂടുകയും ചെയ്യും. യു.എ.ഇയില്‍ ലഭിക്കേണ്ട മഴ പലപ്പോഴും വിര്‍ഗകളായി പരിണമിക്കുന്നതാണ് പ്രധാന പ്രശ്നം. മഴ മുഴുവനായും ഭൗമോപരിതലത്തില്‍ എത്താത്ത സാഹചര്യമാണിത്. താഴേക്ക് പതിക്കേണ്ട മഴത്തുള്ളികള്‍ അന്തരീക്ഷത്തിലെ വരണ്ട വായുവിലൂടെ സഞ്ചരിക്കുമ്പോള്‍ അവിടെ വച്ചു തന്നെ നീരാവിയായി മാറുന്നതാണ് ഇതിന് കാരണം. ഇങ്ങനെ ഒരു തുള്ളിപോലും താഴേക്ക് വീഴാത്ത മഴയെയാണ് വിര്‍ഗ എന്നുവിളിക്കുന്നത്.
മരുപ്രദേശങ്ങളിലാണ് ഈ പ്രതിഭാസം കാണപ്പെടുന്നത്. ഇത്തരം സാഹചര്യങ്ങള്‍ ഒഴിവാക്കുന്നതിന്‍െറ ഭാഗമായിട്ടാണ് യു.എ.ഇയില്‍ ഹരിതവത്കരണത്തിന്‍െറ തോത് കൂട്ടാന്‍ ഭരണാധികാരികള്‍ നിര്‍ദേശിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
